2022-23 സാമ്പത്തിക വർഷത്തിൽ (അസസ്മെന്റ് ഇയർ 2023-24) ആദായ നികുതി റിട്ടേൺ പിഴ കൂടാതെ സമർപ്പിക്കാനുള്ള സമയ പരിധി ജൂലായ് 31 ന് അവസാനിപ്പിച്ചപ്പോൾ 6.8 കോടിയിലധികം ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13 വരെയുള്ള കണക്ക് പ്രകാരം നികുതി വകുപ്പ് 4.6 കോടി റിട്ടേണുകൾ പ്രോസസ്സ് ചെയ്തു.
ആദായ നികുതി വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് റീഫണ്ടുകൾ ലഭിക്കുക. അതോടൊപ്പം നികുതി റിട്ടേണിലെ വിവരങ്ങൾ കൃത്യമല്ലെങ്കിൽ ഇക്കാര്യം സൂചിപ്പിച്ചുള്ള അറിയിപ്പും നികുതിദായകന് ലഭിക്കും.
ആദായ നികുതി റിട്ടേണിലെയും പാൻ കാർഡിലെയും വിവരങ്ങൾ തെറ്റിയാലോ വരുമാനം ഒഴിവാക്കിലായോ കുറഞ്ഞ നികുതി അടയ്ച്ചാലോ പരിശോധനകളിൽ കണ്ടെത്താൻ സാധിക്കും. ഇതിന് അനുസരിച്ച് നോട്ടീസും നികുതിദായകനെ തേടിയെത്തും. നികുതി റിട്ടേൺ സമർപ്പിച്ചൊരാൾക്ക് ടാക്സ് ഡിമാന്റ് നോട്ടീസ് ലഭിക്കാനുള്ള സാധ്യതകളും നോട്ടീസ് ലഭിച്ചാൽ എന്ത് ചെയ്യണമെന്നും പരിശോധിക്കാം.

ടാക്സ് ഡിമാന്റ് നോട്ടീസ്
രേഖപ്പെടുത്തിയ നികുതിയും അടച്ച നികുതിയും പൊരുത്തപ്പെടുന്നുണ്ടോയെന്ന് ആദായനികുതി വകുപ്പ് പരിശോധിക്കും. അതിനുശേഷം മാത്രമേ സെക്ഷൻ 143(1) പ്രകാരം ഫയൽ ചെയ്ത നികുതി റിട്ടേണുകൾ ആദായ നികുതി വകുപ്പ് സ്വീകരിക്കുകയുള്ളൂ. അടച്ച നികുതികൾ നൽകേണ്ടതിനേക്കാൾ കുറവാണെന്ന് കണ്ടെത്തിയാൽ ഡിമാൻഡ് നോട്ടീസ് ലഭിക്കും.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് ടാക്സ് ഡമാന്റ് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് കണക്കാക്കിയ നികുതി ബാധ്യതയും നികുതിദായകന് അടച്ച ആദായ നികുതിയും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടാകുന്ന ഘട്ടത്തിലാണ് ആദായ നികുതി വകുപ്പ് ടാക്സ ഡിമാന്റ് നോട്ടീസ് അത്തുന്നത്.
ഡിമാന്റ് നോട്ടീസ് ലഭിച്ചാൽ
ആദ്യ ഘട്ടത്തില്‍ ടാക്സ് ഡിമാന്റ് നോട്ടീസിലെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിച്ച് സ്വന്തം വിവരങ്ങളാണോ എന്ന് ഉറപ്പാക്കണം. പാന്‍, പേര്, വിലാസം, അസ്സമെന്റ് ഇയര്‍ എന്നിവ പരിശോധിക്കണം. ശേഷം, നികുതിദായകന് ലഭിച്ച അറിയിപ്പും സമര്‍പ്പിച്ച നികുതി റിട്ടേണുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുകയും പൊരുത്തക്കേടുകള്‍ വിശലകലനം ചെയ്യുകയും വേണം.
വിവരങ്ങള്‍ പരിശോധിച്ച ശേഷം നികുതിദായകന് ടാക്സ് ഡിമാന്റ് നോട്ടീസിന് മറുപടി നല്‍കാം. നോട്ടീസിലെ ആവശ്യം ശരിയാണോ തെറ്റാണോ ഭാഗികമായി ശരിയാണോ എന്നത് സംബന്ധിച്ച് ആദായ നികുതി പോര്‍ട്ടലില്‍ മറുപടി സമര്‍പ്പിക്കാം.
ടാക്സ് ഡിമാന്റ് നോട്ടീസില്‍ പറഞ്ഞിരിക്കുന്ന പൊരുത്തകേടുകളോട് യോജിക്കുന്നെങ്കില്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുകയും അധിക നികുതി അടയ്ക്കുകയും ചെയ്യാം. എന്നാല്‍ നോട്ടീസില്‍ പറഞ്ഞ കാര്യങ്ങളോട് എതിര്‍പ്പുള്ള ഘട്ടത്തില്‍ നികുതിദായകന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍154(1) പ്രകാരം തിരുത്തല്‍ അപേക്ഷ ഫയല്‍ ചെയ്യണം.
ടാക്സ് ഡിമാന്റ് നോട്ടീസിന് മറുപടി നല്‍കാം
ടാക്സ് ഡിമാന്റ് നോട്ടീസിന് ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി മറുപടി നല്കാന് സാധിക്കും. ലോഗിന്‍ ചെയ്ത ശേഷം ഇ- ഫയല്‍ എന്ന ഭാഗത്ത് 'Respond to Outstanding Tax Demand' തിരഞ്ഞെടുക്കുക. ശേഷം അസ്സമെന്റ് ഇയര്‍, സെക്ഷന്‍ കോഡ്, ഡിമാന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍, ഡേറ്റ് ഓഫ് ഡിമാന്റ്, എന്നിവ നല്‍കുക. ഡിമാന്റ് നോട്ടീസിലെ വിവരം ശരിയാണെങ്കില്‍ അവ ഉറപ്പിച്ച് സമർപ്പിക്കാം.
റീഫണ്ട് തുക ഉണ്ടെങ്കില്‍ അടയ്ക്കാനുള്ള നികുതിയിലേക്ക് ചേര്‍ക്കും. ഡീമാറ്റ് നോട്ടീസിലെ വിവരങ്ങള്‍ ഭാഗികമായി ശരിയാണെങ്കില്‍ തെറ്റായതും ശരിയായതുമായ വിവിരങ്ങള്‍ നല്‍കണം. ഭാഗിതമായി ശരിയാകാനുള്ള കാരണം രേഖപ്പെടുത്തി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. വിവരം തെറ്റാണെങ്കില്‍ നോട്ടീസിലെ വിവരത്തെ എതിര്‍ക്കുന്നതിനുള്ള കാരണം തിരഞ്ഞെടുത്ത് സമര്‍പ്പിക്കാം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയലിംഗ്: പോർട്ടലിൽ സാങ്കേതിക തകരാർ; അവസാന തീയതിക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications