സാമ്പത്തിക വർഷത്തിൽ നിശ്ചിത പരിധിയിൽ കൂടുതൽ വരുമാനമുള്ളവരിൽ നിന്ന് കേന്ദ്ര സർക്കാർ നികുതി ഈടാക്കുന്നുണ്ട്. വരുമാനത്തിന്റെ ഒരു ഭാഗം സർക്കാറിലേക്ക് അടക്കേണ്ടി വരുന്നതിനാൽ പല കള്ളത്തരങ്ങളും ആദായ നികുതി നിയമത്തിൽ നടക്കാറുണ്ട്. പലരും നികുതി വെട്ടിപ്പുകളും വരുമാനം കൃത്യമായും കാണിക്കാതെയും രക്ഷപ്പെടുന്നുണ്ട്. നികുതി ലാഭിക്കാന്‍ പലതരത്തില്‍ ആസൂത്രണങ്ങള്‍ നടത്തുന്നവരുമുണ്ട്. വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തിയാലും ആദായ നികുതി ഇളവ് ലഭിക്കും. ഇത് നിയമാനുസൃതമായ മാര്‍ഗമാണ്. ആദായ നികുതി നിയമം 1961 സെക്ഷൻ 80 സി പ്രകാരമുള്ള നികുതിയിളവ് മിക്ക പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിക്കുമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുന്നത് നികുതി പരിധിയിൽ വരുന്നവർക്കാണ്. ആദായ നികുതി പരിധിയിൽ വരുന്നത് വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടുന്നവരാണ്. 80 വയസിന് മുകളിൽ പ്രായമുള്ളവരാണെങ്കിൽ അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമാകാം. എന്നാൽ നിങ്ങളുടെ വരുമാനം ഈ പറഞ്ഞ പരിധിക്ക് താഴെയാണെങ്കിലും ചിലപ്പോൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. ഈയിടെ വന്ന ആദായ നികുതി നിയമത്തിലെ ഭേദഗതിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം.
ആദായ നികുതി നിയമത്തിലെ ഒന്‍പതാം ഭേദഗതി റൂള്‍സ് 2022 പ്രകാരമാണ് പുതിയ നടപടികൾ വരുന്നത്. നിങ്ങളുടെ വരുമാനം 2.5 ലക്ഷം രൂപയിൽ കൂറവാണെങ്കിലും ( 80 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് അഞ്ച് ലക്ഷം) ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. വ്യക്തികള്‍, സ്ഥാപനം നടത്തുന്നയാള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഇത് ബാധകമാകും. ആദായ നികുതി പരിധിക്ക് താഴെയായാലും എതൊക്കെ സാഹചര്യത്തിലാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരികയെന്ന് നോക്കാം.
വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ബിസിനസിലെ വില്പന വഴിയോ ഗ്രോസ് റസീപ്റ്റ് വഴിയോ 60 ലക്ഷത്തില്‍ കൂടുതല്‍ തുക കഴിഞ്ഞ വര്‍ഷം ലഭിച്ചാല്‍ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ജോലിയില്‍ നിന്നുള്ള ഗ്രോസ് റസീപ്റ്റ് 10 ലക്ഷത്തില്‍ കൂടുതൽ ആയാലും റിട്ടേൺ ഫയൽ ചെയ്യണം. കഴിഞ്ഞ വർഷത്തിൽ ടിഡിഎസ്, ടിസിഎസ് ഇനത്തിൽ 25000 രൂപയില്‍ കൂടുതൽ പിടിച്ച ആളാണെങ്കിലും റിട്ടേൺ സമർപ്പിക്കണം. മുതിർന്ന പൗരന്മാരിൽ ടിഡിഎസ്, ടിസിഎസ് ഇനത്തിൽ 50,000 രൂപയില്‍ കൂടുതൽ പിടിച്ച ആളാണെങ്കിൽ റിട്ടേൺ സമർപ്പിക്കണം.
സേവിംഗ്‌സ് അക്കൗണ്ടി 50 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള ആളാണെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ഇതുകൂടാതെ ചില ഇടപാടുകള്‍ നടത്തിയാളുകൾക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. കറന്റ് അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിച്ചയാൾക്കും വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷം ചെലവാക്കിയ ആളോ വൈദ്യുത ബില്ലിനത്തില്‍ 1 ലക്ഷം രൂപ അടയ്ക്കുന്നവരോ ആണെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
നികുതി വെട്ടിപ്പ് തടയും
ആദായ നികുതി നിയമത്തിലെ ഒന്‍പതാം ഭേദഗതി നികുതി വെട്ടിപ്പ് തടയുമെന്നാണ് വിദഗ്ധ അഭിപ്രായം. പുതിയ ഭേദഗതി വരുന്നതോടെ നികുതി കള്ളത്തരങ്ങള്‍ ഒഴിവാക്കാനാകും. ബിസിനസിലൂടെ മികച്ച ലാഭമുണ്ടാക്കി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുന്നവരെ പിടിക്കാം. പുതിയ ഭേദഗതിയോടെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതിലെ വരുമാനവും പ്രവർത്തന വരുമാനവും പരിശോധിച്ച് ആവശ്യമെങ്കിൽ നോട്ടീസ് അയക്കാൻ പ്രത്യക്ഷ നികുതി ബോർഡിന് സാധിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയലിംഗിൽ ഇത് ബാധകമാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
