വീട് വെക്കാനൊരുങ്ങുന്നവർക്ക് നികുതി ഭാരം ഇറക്കിവെയ്ക്കാം; വഴികളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. സ്വപനത്തിലേക്കുള്ള സഞ്ചാരത്തിനായി പലരും നിക്ഷേപങ്ങൾ നടത്തുകയും വായ്പകളെ ആശ്രയിക്കുകയുമാണ് ചെയ്യുന്നത്. ചിലപ്പോൾ ജീവിതത്തിലെ നല്ലൊരു ഭാഗം വരുമാനുവും വീടനായി ബാക്കിവെക്കാണ്ടതായി വരുന്നവരുണ്ട്. വീടിന് പിന്നാലെ ഇറങ്ങുമ്പോൾ ഉണ്ടാവുന്ന ചെലവിനൊപ്പം നികുതി ബാധ്യത കൂടി ഉണ്ടാകുന്നത് വീടൊരുക്കാനൊരുങ്ങുന്നവർക്ക് ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായി നിരവധി ആദായ നികുതി ഇളവുകൾ കേന്ദ്രസർക്കാർ അനുവദിക്കുന്നുണ്ട്. ഇളവുകൾക്ക് അനുയോജ്യമായ രീതിയിൽ വീട് വാങ്ങലും നിർമാണങ്ങളും വായ്പയും ക്രമീകരിച്ചാൽ വർഷത്തിൽ വലിയ തുക നികുതിയിനത്തിൽ ലാഭിക്കാൻ സാധിക്കും. പുതിയ വീട് വാങ്ങുകയെന്ന സ്വപ്നം നിറവേറ്റുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക ഉണർവ് കൂടി പ്രതീക്ഷിച്ചാണ് കേന്ദ്രസർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

ഇളവ് തരുന്ന സെക്ഷനുകൾ

ഇളവ് തരുന്ന സെക്ഷനുകൾ

വീട് വാങ്ങാനൊരുങ്ങുന്നവർക്ക് ആദായ നികുതികളിലുള്ള ഇളവുകളെ പറ്റി അറിഞ്ഞിരിക്കണം. 1961 ലെ ആദായ നികുതി നിയമത്തിലെ വിവിധ സെക്ഷനുകളാണ് ഇളവ് അനുവദിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നയാളാണെങ്കിൽ സെക്ഷൻ 80ഇഇഎ, സെക്ഷൻ 80 സി, സെക്ഷൻ 24 വകുപ്പുകളാണ് ഇളവ് തരുന്നത്. ആദായ നികുതി നിയമം 1961 സെക്ഷൻ 80 ഇഇഎ പ്രകാരം 45 ലക്ഷത്തിൽ കൂടാത്ത വീട് വാങ്ങുന്നവർക്ക് ആദായ നികുതിയിൽ അധികമായി 1.5 ലക്ഷത്തിന്റെ ഇളവ് ഉണ്ടാകും. 2022 മാർച്ച് 31 വരെയുള്ള ഇടപാടുകൾക്കാകും ഇളവ് ലഭിക്കുക. മെട്രോ നഗരങ്ങളിൽ 645 സ്‌ക്വയർ ഫീറ്റിനും മറ്റിടങ്ങളിൽ 968 സ്‌ക്വയർ ഫീറ്റിലും വീടുകൾക്കാണ് യോ​ഗ്യത. നേരത്തെ 2020, 2021 വർഷത്തെ കേന്ദ്ര ബജറ്റിൽ ഈ ഇളവ് നൽകിയിരുന്നു. ഇത് 2022-23 സാമ്പത്തിക വർഷത്തേക്ക് കൂടി നീട്ടുകയാണ് ഉണ്ടായത്.

Also Read: 10 വർഷം കൊണ്ട് 80% ആദായം; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ട് ഇതാAlso Read: 10 വർഷം കൊണ്ട് 80% ആദായം; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ട് ഇതാ

സെക്ഷൻ 80 ഇഇഎ

സെക്ഷൻ 80 ഇഇഎ പ്രകാരമുള്ള ഇളവ് നേടണമെങ്കിൽ 2019 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31നും മുന്നേയുള്ള ഭവന വായ്പ ലഭിക്കണം. വീടിന്റെ സ്റ്റാംബ് ഡ്യൂട്ടി 45 ലക്ഷത്തിൽ കടക്കാൻ പാടില്ല. നികുതി ഇളവിന് അപേക്ഷിക്കുന്നയാളുടെ ആദ്യത്തെ വീടായിരിക്കണം. മുകളിൽ പറഞ്ഞ സാമ്പത്തിക വർഷത്തിനിടയിൽ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ ലഭിച്ചയാളാകണം. 80ഇഇഎ പ്രകാരം ഇളവ് നേടുന്നയാൾക്ക് പലിശ അടവിന്റെ പേരിലുള്ള ഇളവ് നേടാനില്ല. 2022 മാർച്ച് 31ന് വായ്പയ്ക്ക് അം​ഗീകാരം ലഭിച്ചേ 2022 ഏപ്രിൽ ഒന്നിന് ശേഷം വായ്പ തുക ലഭിച്ചാലും ഇളവിന് അർഹതയുണ്ട്.

Also Read: കലങ്ങിത്തെളിയുന്നു! ബുള്ളിഷ് സൂചന നല്‍കുന്ന 6 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?Also Read: കലങ്ങിത്തെളിയുന്നു! ബുള്ളിഷ് സൂചന നല്‍കുന്ന 6 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?

സെക്ഷൻ 24 ബി

സെക്ഷൻ 24 ബി

ആദായ നികുതി നിയമത്തിലെ സെക്ഷൻ 24 (ബി) പ്രകാരം ഭവന വായ്പയുടെ പലിശയ്ക്ക് നികുതിയിളവുണ്ട്. സാമ്പത്തിക വർഷത്തിൽ ഭവന വായ്പയുടെ പലിശയായി അടച്ച തുകയ്ക്ക് രണ്ട് ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. സ്വന്തം പേരിലുള്ള വീടിനാണ് ഈ ഇളവ് ലഭിക്കുക. വായ്പ ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാവുകയോ വാങ്ങാൻ സാധിക്കുകയോ ചെയാതാൽ മാത്രമെ ഈ ഇളവിന് അർഹതയുണ്ടാവുകയുള്ളൂ.

Also Read: പോസ്റ്റ് ഓഫീസിലും ചെലവേറും; ഇടപാടിനും ചാര്‍ജ് വരുന്നു; അറിയേണ്ടതെല്ലാംAlso Read: പോസ്റ്റ് ഓഫീസിലും ചെലവേറും; ഇടപാടിനും ചാര്‍ജ് വരുന്നു; അറിയേണ്ടതെല്ലാം

സെക്ഷൻ 80 സി

സെക്ഷൻ 80 സി

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം വായ്പ തുക തിരിച്ചടയ്ക്കുന്നതിന് നികുതി ഇളവ് ലഭിക്കും. സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് ഇളവ് ലഭിക്കുക. ഈ ഇളവ് ലഭിക്കണമെങ്കിൽ വീട് നിർമാണം പൂർത്തിയാകണം. അഞ്ച് വർഷത്തിനുള്ളിൽ വില്പന നടത്തിയാൽ ആദായ നികുതി വഴി ലഭിച്ച ആനുകൂല്യം തിരിച്ചു പിടിക്കും. ഭവന വായ്പ രണ്ട് പേർ ചേർന്നെടുത്താൽ രണ്ട് പേർക്കും ഇളവ് നേടാൻ സാധിക്കും. രണ്ടും പേരും വീടിന്റെ ഉടമസ്ഥരാവുകയും തിരിച്ചടവ് നടത്തുന്നവരും ആയിരിക്കണം.

Read more about: income tax home loan
English summary

Income Tax Benefits From Buying A Home; What Are The Sections Providing Tax Benefits

Income Tax Benefits From Buying A Home; What Are The Sections Providing Tax Benefits
Story first published: Thursday, May 26, 2022, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X