സേവിം​ഗ്സ് അക്കൗണ്ടിലെ പണത്തിന് ആദായ നികുതി നൽകേണ്ടി വരുമോ? 5 ലക്ഷം സൂക്ഷിച്ചാൽ നികുതി എത്ര

പണം ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സൂക്ഷിക്കാനുമുള്ള മാർഗമാണ് സേവിംഗ്സ് അക്കൗണ്ടുകൾ. സേവിംഗ്സ് അക്കൗണ്ടിൽ പണം സുരക്ഷിതമാകുന്നു എന്നതിനോടൊപ്പം പണത്തിന് മാന്യമായ പലിശയും സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കും. ഇന്നത്തെ കാലത്ത് ജീവിത ശൈലിക്ക് ഒരു സേവിം​ഗ്സ് അക്കൗണ്ടെങ്കിലും അത്യാവശ്യമാണ്. എല്ലാ ബാങ്കുകളിലും സീറോ ബാലൻസ് അക്കൗണ്ടുകളും മികച്ച സേവനങ്ങൾ ലഭിക്കുന്ന അക്കൗണ്ടുകളും ആരംഭിക്കാൻ സാധിക്കും. എന്നാൽ സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് നികുതി എങ്ങനെയാണ്. ഇക്കാര്യം വിശദമായി ഇവിടെ പരിശോധിക്കുകയാണ്.

സേവിം​ഗ്സ് അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കാം

സേവിം​ഗ്സ് അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കാം

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ എത്ര പണം വേണമെങ്കിലും സൂക്ഷിക്കാൻ സാധിക്കും. ഇതിന് നിശ്ചിത പരിധി ആദായ നികുതി വകുപ്പോ ബാങ്കിം​ഗ് റെ​ഗുലേഷൻ ആക്ടിലോ വിശദീകരിക്കുന്നില്ല. വിവിധ ബാങ്കുകളില്‍ മിനിമം ബാലന്‍സ് തുക വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ സേവിം​ഗ്സ് അക്കൗണ്ടിൽ വലിയ തുക സൂക്ഷിക്കുന്നവരാണെങ്കിൽ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം ഉണ്ടാകും. 

ഉയർന്ന ഇടപാടുകൾ സൂക്ഷിക്കണം

ഉയർന്ന ഇടപാടുകൾ സൂക്ഷിക്കണം

സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് സാമ്പത്തിക വർഷത്തിൽ 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. ഒരാളുടെ പേരിലുള്ള ഒന്നിലധികം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ പരിധി 10 ലക്ഷം രൂപ കഴിഞ്ഞാലും നിരീക്ഷണം വരാം. തുകയുടെ ഉറവിടം, ആദായ നികുതി അടച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും. 

ആദായ നികുതി എപ്പോൾ

ആദായ നികുതി എപ്പോൾ

സേവിം​ഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രത്യേക ആദായ നികുതി നൽകേണ്ടില്ല. എന്നാൽ മറ്റു നിക്ഷേപങ്ങളിലേത് പോലെ സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ വരുമാനം നികുതി ബാധകമാണ്. സേവിം​ഗ്സ് അക്കൗണ്ട് ഉടമയുടെ ആകെ വരുമാനം നികുതി അടയ്ക്കേണ്ടി വരികായണെങ്കിൽ മറ്റു സ്രോതസിൽ നിന്നുള്ള വരുമാനം എന്ന തരത്തിൽ സേവിം​ഗ്സ് അക്കൗണ്ട് പലിശ ആകെ വരുമാനത്തിനൊപ്പം ചേർക്കും.

ഇളവുകള്‍ ക്ലെയിം ചെയ്തതിന് ശേഷം സേവിംഗ്‌സ് ബാങ്ക് പലിശ ഉള്‍പ്പെടുന്ന മൊത്ത വരുമാനം പരിധി കടക്കുകയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനൊപ്പം ബാധകമായ സ്ലാബില്‍ നികുതി അടയ്ക്കേണ്ടിയും വരും.

നികുതി ഇളവുകൾ

നികുതി ഇളവുകൾ

വ്യക്തി​ഗത നികുതിദായകർക്ക് സേവിം​ഗ്സ് അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ഇളവുകളുമുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിഎ പ്രകാരം സേവിംഗ്‌സ് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവ് നേടാം. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരമാണ് നികുതിയിളവ് ലഭിക്കുക. 

സ്രോതസിൽ നിന്നുള്ള നികുതി

സ്രോതസിൽ നിന്നുള്ള നികുതി

സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ ത്രൈമാസങ്ങിലോ അർധ വർഷത്തിലോ ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ബാങ്കുകൾക്ക്. ഇത് ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും. ഇത്തരത്തിൽ ക്രെഡിറ്റ് ചെയ്യുന്ന പലിശയ്ക്ക് ബാങ്കുകള്‍ നികുതി കുറയ്‌ക്കുകയില്ല. സ്രോതസിൽ നിന്നുള്ള നികുതി സേവിം​ഗ്സ് അക്കൗണ്ടുകൾക്ക് ബാധകമല്ല. ചില ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടുകൾക്ക് പ്രതിമാസ ബാലൻസ് സൂക്ഷിക്കാൻ ആവശ്യപ്പെടാറുണ്ട്. ഇത് സൂക്ഷിക്കാത്തവരിൽ നിന്ന് ബാങ്ക് പിഴ ഈടാക്കും. മിനിമം ബാലൻസും പിഴ തുകയും ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X