കാശ് ചോരില്ല; ഇവിടെ കിട്ടും ഇളവുകൾ; ആദായ നികുതി ലാഭിക്കാൻ പുതുവഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതിയിൽ ഇളവ് നേടാൻ സാധാരണയായി എല്ലാവരും ഉപയോ​ഗിക്കുന്നത് സെക്ഷൻ 80സി യാണ്. പരമാവധി 1.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ നികുതിയിളവ് ലഭിക്കും. എന്നാൽ ഇത് ഉപയോ​ഗിച്ച് കഴിഞ്ഞവർക്ക് ഇനിയുമുണ്ട് വഴികൾ. നേർവഴി തന്നെ. സാധാരണ ഉപയോ​ഗിക്കുന്നതിൽ നിന്ന് മാറി പരീക്ഷിക്കാവുന്ന ചില ഇളവുകളാണ് ഇവിടെ പറയുന്നത്. 

ട്യൂഷൻ ഫീസ്

ട്യൂഷൻ ഫീസ്

മക്കളുടെ ട്യൂഷന്‍ ഫീസ് അടച്ച തുക രക്ഷിതാക്കള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. സര്‍വകലാശാലകളിലോ, കോളേജ്, സ്‌കൂള്‍ എന്നിങ്ങനെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷ്യന്‍ ഫീസിനത്തില്‍ ചെലവഴിച്ച തുകയ്ക്കാണ് ഇളവ്. പരമാവധി 2 കുട്ടികള്‍ക്ക് മാത്രമാണ് ഈ ഇളവ് നേടാനാവുക. അതേസമയം ഇന്‍ഷൂറന്‍സ്, പിപിഎഫ്, പെന്‍ഷന്‍, മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള ഇളവിനൊപ്പം ട്യൂഷന്‍ ഫീസും ചേര്‍ത്ത് 1.5 ലക്ഷം രൂപ മാത്രമാണ് ആകെ നേടാന്‍ സാധിക്കുന്ന ഇളവ്. എല്ലാ ഇളവുകളും ആദായ നികുതി നിയമത്തിലെ 80 സി പ്രകാരമാണ് ലഭിക്കുക. 

Also Read: മൂന്ന് വർഷം കൊണ്ട് 53% ലാഭം തരുന്നിടം വിട്ടുകളയണോ? നിക്ഷേപിക്കാൻ പറ്റിയയിടം ഇതാAlso Read: മൂന്ന് വർഷം കൊണ്ട് 53% ലാഭം തരുന്നിടം വിട്ടുകളയണോ? നിക്ഷേപിക്കാൻ പറ്റിയയിടം ഇതാ

വിവാഹ സമ്മാനം

വിവാഹ സമ്മാനം

കല്യാണങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളില്‍ നിന്ന് ആദായ നികുതി ഇളവ് നേടാം. കല്യാണത്തിന്റെ ഭാഗമായി ധാരാളം സമ്മാനങ്ങള്‍ ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ കറന്‍സി, ചെക്ക് എന്നിങ്ങനെ ഏത് തരത്തിലുള്ളതായലും എത്ര മൂല്യമുള്ളതായാലും ആദായ നികുതി ഇളവ് ലഭിക്കും. സുഹൃത്തുകളോ ബന്ധുക്കളോ ആരില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും ഈ ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരമാണ് ഈ ഇളവുകള്‍. 

Also Read: 1,500 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? 33,000 രൂപ മാസ പെൻഷൻ വാങ്ങാം; ഉ​ഗ്രൻ വഴിAlso Read: 1,500 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? 33,000 രൂപ മാസ പെൻഷൻ വാങ്ങാം; ഉ​ഗ്രൻ വഴി

നിക്ഷേപം രക്ഷിതാക്കളുടെ പേരിൽ

നിക്ഷേപം രക്ഷിതാക്കളുടെ പേരിൽ

ആദായ നികുതി നിയമത്തല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കുന്നുണ്ട്. അധിക വരുമാനം രക്ഷിതാക്കള്‍ക്ക് സമ്മാനമായോ അവരുടെ പേരിലുള്ള നിക്ഷേപമായോ മാറ്റാം. മുതിര്‍ന്ന പൗരന്മാരുടെ വരുമാനം പരിധി 3 ലക്ഷവും 80 വയസ് കഴിഞ്ഞവര്‍ക്ക് 5 ലക്ഷവുമാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്ന് വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ വരുമാനം 50,000 രൂപ വരെ നികുതിയിളവുണ്ട്. ഇതിനാല്‍ പണം രക്ഷിതാക്കള്‍ക്ക് സമ്മാനമായി നല്‍കി സ്ഥിര നിക്ഷേപമായോ, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്്‌സ് സ്‌കീമിലോ നിക്ഷേപിക്കുന്നത് ആദായ നികുതി ഒഴിവാക്കാന്‍ സഹായിക്കും. 

Also Read: 10 വർഷം കൊണ്ട് 1 കോടി നേടാം, അടവിന് 4 വർഷം ഇളവും; ഇതല്ലേ ലോട്ടറി!Also Read: 10 വർഷം കൊണ്ട് 1 കോടി നേടാം, അടവിന് 4 വർഷം ഇളവും; ഇതല്ലേ ലോട്ടറി!

ചാരിറ്റി സംഭാവന, എൻപിഎസ്

ചാരിറ്റി സംഭാവന, എൻപിഎസ്

ജോലി ആവശ്യങ്ങള്‍ക്കായി ചെലവാക്കിയ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബില്‍ തുക കമ്പനിയില്‍ നിന്ന് തിരികെ വാങ്ങുന്നതിന് നികുതി ഇളവ് നേടാം. ആദായ നികുതി നിയമം 3(78)(ix) പ്രകാരം ഈ തുക പൂര്‍ണമായും നികുതി രഹിതമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയ പണത്തിന് ആദായ നികുതി ഇളവുണ്ട്. ചില സംഭാവനകള്‍ക്ക് 100 ശതമാനം മറ്റ് സംഭാവനകള്‍ക്ക് 50 ശതമാനവുമാണ് ഇളവ്. കറന്‍സി, ചെക്ക് വഴി നടത്തുന്ന സംഭാവനകള്‍ക്ക് മാത്രമെ ആദായ നികുതി ഇളവ് നേടാന്‍ സാധിക്കുകയുള്ളൂ. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ സാമ്പത്തിക വര്‍ഷം നടത്തുന്ന നിക്ഷേപത്തിന് അധിക ഇളവ് നേടാന്‍ സൗകര്യമുണ്ട്. സാധാരണ പദ്ധതികളില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന, ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപ ഇളവ് എന്‍പിഎസിനും ലഭിക്കുന്നുണ്ട്. ഇതിനോടൊപ്പം 50,000 രൂപ അധിക ഇളവ് ലഭിക്കും. സെക്ഷന്‍ 80സിസിഡി(1ബി) പ്രകാരമാണ് ഈ അധിക ഇളവ് ലഭിക്കുക.

ആരോഗ്യ ഇന്‍ഷൂറന്‍സ്

ആരോഗ്യ ഇന്‍ഷൂറന്‍സ്

ആരോഗ്യ ഇന്‍ഷൂറന്‍സിനായി അടയ്ക്കുന്ന തുകയില്‍ 25,000 രൂപ വരെ നികുതിയിളവ് ലഭിക്കും. വ്യക്തിക്കും കുടുംബത്തിനുമായി വാങ്ങുന്ന പോളിസിക്ക് ഈ ഇളവ് ലഭിക്കും. രക്ഷിതാക്കളുടെ ആരോഗ്യ ഇന്‍ഷൂറന്‍ പ്രീമിയം അടയ്ക്കുന്നത് വഴി സെക്ഷന്‍ 80ഡി പ്രകാരം അധിക ഇളവ് ലഭിക്കും. 60 വയസില്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ വരെയും 60 തിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ ഇന്‍ഷൂറന്‍സിന് 50,000 രൂപ വരെയും ഇളവ് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍ എടുക്കാത്ത രക്ഷിതാക്കളുടെ 50,000 രൂപ വരെയുള്ള ആരോഗ്യ ചെലവുകള്‍ക്ക് നികുതി ഇളവ്് ലഭിക്കും.

Read more about: income tax
English summary

Income Tax Deductions; These Are The unusual ways to save income tax

Income Tax Deductions; These Are The unusual ways to save income tax
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X