പണമിടപാടുകളിൽ പലവിധ നിയന്ത്രണങ്ങൾ ആദായ നികുതി വകുപ്പിന്റേതായിട്ടുണ്ട്. ചില ഇടപാടുകളെ നിരോധിച്ചും പരിധി വെച്ചും നിയമപരമല്ലാത്ത ഇടപാടുകൾ ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള ശ്രമങ്ങൾ ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉയര്‍ന്ന മൂല്യമുള്ള പണമിപാടുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയത്. ഇത്തരം ഇടപാടുകള്‍ നടത്തിയൊരാള്‍ ഈ വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാന്‍ ഇടയുണ്ട്.
ബാങ്ക് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, വസ്തു ഇടപാടുകള്‍, ഓഹരി നിക്ഷേപം, തുടങ്ങിയവയാണ് പ്രധാനമായും നിരീക്ഷണത്തിലുള്ള ഇടപാടുകള്‍. പരിധി കടന്നുള്ള ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നാണ് ചട്ടം. ഇല്ലാത്ത പക്ഷം ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ ഇടയാകും. ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരം അതാത് സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നാണ് ചട്ടം.
ഇതോടൊപ്പം പാന്‍ ലിങ്ക് ചെയ്ത ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നവര്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ എസ്എംഎസ് സന്ദേശങ്ങള്‍ ആദായ നികുതി വകുപ്പ് അയക്കാറുണ്ട്. ആദായ നികുതി റിട്ടേണില്‍ സൂചിപ്പിക്കാതിരുന്നാല്‍ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുള്ള ഇടപാടുകള്‍ ചുവടെ ചേര്‍ക്കാം.
സേവിംഗ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് നിക്ഷേപം
സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലൂടെ നടത്തുന്ന പണം ഇടപാട് 10 ലക്ഷം രൂപയില്‍ കൂടുകയാണെങ്കില്‍ ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതായിട്ടുണ്ട്. കറന്റ് അക്കൗണ്ടുകളില്‍ ഈ പരിധി 50 ലക്ഷമാണ്.
ബാങ്കുകളിലെ സ്ഥിര നിക്ഷേപം
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിനും 10 ലക്ഷമെന്ന പരിധിയാണ് ആദായ നികുതി വകുപ്പ് വെച്ചിട്ടുള്ളത്. ഒന്നോ ഒന്നില്‍ കൂടുതലോ നിക്ഷേപങ്ങളില്‍ നിന്നായി ആകെ നിക്ഷേപ തുക പരിധി കടന്നാല്‍ 61എ ഫോം പ്രകാരം ബാങ്ക് വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും.
ക്രെഡിറ്റ് കാര്‍ഡ് ബില്‍
ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ളവയാണ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍. ഉയര്‍ന്ന മൂല്യമുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ മറച്ചു വെയ്ക്കുന്നത് ആദായ നികുതി നോട്ടീസ് ക്ഷണിച്ചു വരുത്തും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ 1 ലക്ഷത്തില്‍ കൂടുതലുള്ളവയാണ് ആദായ നികുതി വകുപ്പിനെ അറിയി്കേണ്ടത്. 10 ലക്ഷത്തില്‍ കൂടുതല്‍ തുക ക്രെഡിറ്റ് കാര്‍ഡ് ബില്ലായി അടയ്ക്കുന്നൊരാള് അക്കാര്യം ആദായ നികുതി റിട്ടേണില്‍ സൂചിപ്പിക്കണം.
സ്ഥല, ഭൂമി വില്പനകള്
സ്ഥലും ഭൂമി വില്പനകളില് വലിയ തോതില്‍ തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ രാദ്യത്തെ എല്ലാ രജിസ്ട്രാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നുമുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാട് വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. 30 ലക്ഷത്തില്‍ കൂടുതല്‍ തുകയുള്ള വാങ്ങലുകളും വില്പനയും ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തണം. ഇല്ലാത്ത പക്ഷം ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ ഇടയാകും.
ഓഹരി നിക്ഷേപങ്ങള്‍
ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് തുടങ്ങിയവയിലെ നിക്ഷേപത്തിനുള്ള പണം ഇടപാട് പരിധി സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷമാണ്. ഇതോടൊപ്പം 10 ലക്ഷത്തില്‍ കൂടുതല്‍ വിദേശ കറന്‍സി വില്പന നടത്തിയാലും ആദായ നികുതി വകുപ്പിനെ അറിയിക്കണം. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായ നികുതി വകുപ്പിന്റെ വാര്‍ഷിക വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications