ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരാണെങ്കിൽ ശ്രദ്ധിക്കണം. ശമ്പളക്കാരായ നികുതിദായകരിൽ പലർക്കും ആദായ നികുതി നോട്ടീസ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നിരവധി നികുതി ഇളവുകളും കിഴിവുകളും നികുതിദായകന് ലഭിക്കുന്നുണ്ട്. നികുതിദായകർ റിട്ടേൺ സമർപ്പിക്കുന്ന ഘട്ടത്തിൽ വരുമാനത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയോ തെറ്റായ ക്ലെയിം ഉപയോഗപ്പെടുത്തുകയോ ചെയ്താലാണ് ആദായ നികുതി നോട്ടീസുകൾ അയക്കുന്നത്. വകുപ്പിന്റെ പരിശോധനയിൽ ഇത്തരം തെറ്റുകൾ കണ്ടെത്തിയ നികുതിദായകർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ആദായനികുതി വകുപ്പിന് നികുതിദായകരുടെ വരുമാനം കണ്ടെത്താൻ ധാരാളം സ്രോതസ്സുകളുണ്ട്. അതിൽ നിന്ന് ഓരോ നികുതിദായകന്റെയും വരുമാനത്തെയും ചെലവുകളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിയും. നികുതിദായകൻ ആദായ നികുതി റിട്ടേണിൽ ഫയൽ ചെയ്ത വിവരങ്ങളും ഈ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടാകുമ്പോഴാണ് ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത്.
പൊരുത്തകേട് സംഭവിച്ചാൽ
വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ ഐടിആറിൽ എന്തെങ്കിലും പിഴവുകൾ ആദായനികുതി വകുപ്പ് കണ്ടെത്തിയാൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും.ആദായ നികുതി റിട്ടേണിൽ നിങ്ങൾ സൂചിപ്പിച്ച കിഴിവുകളും തൊഴിലുടമയിൽ നിന്നുള്ള ടിഡിഎസ് സർട്ടിഫിക്കറ്റും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും നികുതി അടയ്‌ക്കേണ്ട വരുമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും നോട്ടീസ് ലഭിക്കും. സാധാരണയായി നികുതിദായകരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലേക്കാണ് നോട്ടീസ് എത്തുക.

സമയ പരിധി
നോട്ടീസ് ലഭിച്ചാൽ സമയം വൈകാതെ മറുപടി നൽകുക എന്നതാണ് നികുതിദായകൻ ചെയ്യേണ്ടത്. ഒരു നോട്ടീസ് ലഭിച്ച ശേഷം, നികുതിദായകന് മറുപടി നൽകാൻ സാധാരണയായി 15 ദിവസമാണ് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സമയപരിധി നീട്ടുന്നതിനായി നികുതിദായകന് അസെസിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം.
ആദായ നികുതി നോട്ടീസ് ലഭിച്ചാൽ എന്ത് ചെയ്യണം
ആദായ നികുതി നോട്ടീസ് ലഭിച്ചാൽ അതിനോട് പ്രതികരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ശമ്പളക്കാരായ നികുതിദായകർ നോട്ടീസിനെ പരിഗണിക്കാതെ വിടുന്നത് സാഹചര്യം വഷളാകും. ലഭിച്ച ആദായ നികുതി നോട്ടീസുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ ആദ്യം പരിശോധിക്കുക. ആദായ നികുതി നോട്ടീസിൽ രേഖപ്പെടുത്തിയത് സ്വന്തം പേരാണോ എന്ന് ഉറപ്പാക്കണം. പാന്‍ നമ്പര്‍ പരിശോധിക്കണം.
ഏത് അസസ്മെന്റ് വർഷത്തെ കാര്യമാണ് നോട്ടീസിൽ വ്യക്തമാക്കുന്നത് എന്നും നോട്ടീസ് ഇഷ്യു ചെയ്യുന്ന ഉദ്യോഗസ്ഥൻ, പദവി എന്നിവയും ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പറുമാണ് ആദ്യം പരിശോധിക്കേണ്ടത്. നോട്ടീസ് പൂര്‍ണമായും വായിച്ച് നോട്ടീസ് ലഭിക്കാനുണ്ടായ കാരണം മനസിലാക്കാൻ ശ്രമിക്കുക. നിയമപരമായ വിഷയങ്ങൾ എന്താണെന്നും എന്ത് പൊരുത്തകേടാണ് റിട്ടേണിൽ ഉള്ളതെന്നും മനസിലാക്കണം.
എങ്ങനെ മറുപടി നൽകും
കാര്യങ്ങൾ മനസിലാക്കിയാൽ, www.incometaxfiling.gov.in വഴി ടാക്‌സ് ഫയലിംഗ് അക്കൗണ്ട് ഉപയോഗിച്ച് മറുപടി നല്‍കാം. ഓരോ ടാക്‌സ് നോട്ടീസുകള്‍ക്കും വ്യത്യസ്ത നടപടി ക്രമങ്ങളുണ്ട്. ഇ-മെയിലായി നോട്ടീസ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചാൽ ആദായ നികുതി അക്കൗണ്ടിലെ my account എന്ന വിഭാഗത്തിൽ നിന്ന് റീഫണ്ട്, ഡിമാന്റ് വിവരങ്ങൾ പരിശോധിക്കാം. My Pending Actions എന്നയിടത്ത് കുടിശ്ശികകളുടെ വിവരം ഉണ്ടാകും. 'Response to Outstanding Tax Demand' എന്ന ഭാഗത്താണ് മറുപടി നല്‍കാന്‍ സാധിക്കുക.
കൃത്യമായ വര്‍ഷം തിരഞ്ഞെടുത്ത് സമര്‍പ്പിക്കാം. ഇതിന് ശേഷം ട്രാൻസാക്ഷൻ ഐഡി ലഭിക്കും. അസസിംഗ് ഓഫീസറെ ബന്ധപ്പെട്ട് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താനും സാധിക്കും. നോട്ടീസിലെ വിഷയം എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ നോട്ടീസിന് സ്വയം മറുപടി നൽകാം. ഇതിന് സാധിക്കുന്നില്ലെങ്കിൽ നികുതി വിദഗ്ധരുടെ സഹായം തേടാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications