60 വയസ് കഴിഞ്ഞ പൗരന്മാർക്ക് പ്രത്യേക പരിഗണന രാജ്യത്തുടനീളം നൽകി വരുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങൾക്ക് അധിക നിരക്കെന്ന പോലെ ആദായ നികുതിയിൽ അധിക ഇളവുകളും കുറഞ്ഞ നികുതി നിരക്കുകളും മുതിര്‍ന്ന പൗരന്മാർക്ക് ലഭിക്കും. 1961-ലെ ആദായനികുതി നിയമപ്രകാരം 60 വയസിന് മുകളിൽ പ്രായമുള്ളവരെ സീനിയർ സിറ്റിസൺസായും 80 വയസിന് മുകളിൽ പ്രായമുള്ളവരെ സൂപ്പർ സീനിയർ സിറ്റിസണുമായും തരംതിരിച്ചിട്ടുണ്ട്.
ഒരു സാധാരണ നികുതിദായകന് 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ് പരിധിയെങ്കിൽ മുതിർന്ന പൗരന്മാർക്കിത് 3 ലക്ഷം രൂപയും സൂപ്പർ സീനിയർ സിറ്റിസൺസിന് 5 ലക്ഷം രൂപയുമാണ്. അതുപോലെ സാമ്പത്തി വർഷത്തിൽ 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതയുള്ള വ്യക്തി അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ടതുണ്ട്.
എന്നാൽ "ബിസിനസ് അല്ലെങ്കിൽ പ്രൊഫഷന്റെ ലാഭം" എന്ന തലത്തിൽ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ അഡ്വാൻസ് ടാക്സ് നൽകേണ്ടതില്ല. മുതിർന്ന പൗരന്മാരുടെ നികുതി ബാധ്യതയും നികുതി നിരക്കും പരിശോധിക്കാം.

60 വയസുകാരന് എത്ര രൂപ നികുതി അടയ്ക്കണം
പഴയ ആദായ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി.
അതേസമയം സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് പ്രകാരം 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ട. വരുമാനം 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ് വരുമാനമെങ്കില്‍ 5 ലക്ഷം വരെ 10,000 രൂപയും 5 ലക്ഷത്തിന് മുകളില്‍ 20 ശതമാന നിരക്കിലും നികുതി നല്‍കണം.
10 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 10 ലക്ഷം രൂപ വരെ 1.10 ലക്ഷം രൂപയും 10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 30 ശതമാനവും നികുതി നല്‍കണം. നികുതി ബാധകമായ വരുമാനം 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് ബാധകമാകും. ഇത് 10 ശതമാനം മുതല്‍ 37 ശതമാനം നിരക്കില്‍ ഈടാക്കും. സര്‍ചാര്‍ജിനൊപ്പം ഹെല്‍ത്ത്, എഡ്യുക്കേഷന്‍ സെസായി 4 ശതമാനവും നല്‍കണം.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍
ആദായ നികുതി നിയമ പ്രകാരം 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ നികുതി ബാധ്യതയില്ല. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള സ്ലാബ് പ്രകാരം 5 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 20 ശതമാനമാണ് നികുതി അടയ്ക്കേണ്ടത്.
വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ 10 ലക്ഷം രൂപ വരെ 1 ലക്ഷം രൂപയും 10ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. സര്‍ചാര്‍ജ്, ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസ് എന്നിവ പ്രായ പരിധിയില്ലാതെ ബാധകമാണ്.
പുതിയ നികുതി വ്യവസ്ഥയില്‍
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 115ബിഎസി പ്രകാരം പുതിയ നികുതി വ്യവസ്ഥയില്‍ മുതിര്‍ന്ന പൗരന്മാര്ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ഒരേ സ്ലാബ് പ്രകാരമാണ് നികുതി കണക്കാക്കുന്നത്. 2.50 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല.
2.50 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി നല്‍കണം. 5 ലക്ഷത്തിനും 7.50 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ 5 ലക്ഷം രൂപ വരെ 12,500 രൂപയും ശേഷം 5 ലക്ഷത്തിന് മുകളില്‍ 10 ശതമാനം നിരക്കിലും നികുതി നല്‍കണം.
7.50 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് വരുമാനമെങ്കില്‍ 7.50 ലക്ഷം രൂപ വരെ 37,500 രൂപ നികുതി നല്‍കണം. 15 ശതമാനമാണ് 7.50 ലക്ഷത്തിന് മുകളിലുള്ള നികുതി നിരക്ക്. 10 ലക്ഷത്തിനും 12.50 ലക്ഷത്തിനും ഇടയില്‍ 10 ലക്ഷം വരെ 75,000 രൂപയും ശേഷം 20 ശതമാനം നിരക്കിലും നികുതി നല്‍കണം.
12.50 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ 1.25 ലക്ഷവും 12.50 ലക്ഷത്തിന് മുകളില്‍ 25 ശതമാനവും നികുതി നല്‍കണം. 15 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 1,87,500 രൂപയും 15 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയ്ക്ക് 30 ശതമാനവും ചേര്‍ത്താണ് നികുതി നല്‍കേണ്ടത്.
മറ്റ് ഇളവുകൾ ഇങ്ങനെ
മുതിര്‍ന്ന പൗരന്മാര്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപയുടെ നികുതി ഇളവ് ലഭിക്കും. റെഗുലര്‍ നികുതിദായകര്‍ക്ക് 25,000 രൂപ മാത്രമാണ് നികുതി ഇളവ് ലഭിക്കുന്നത്. സെക്ഷന്‍ 80ടിടിഎ പ്രകാരം സേവിംഗ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ വരെ നികുതി ഇളവ് പ്രയോജനപ്പെടുത്താം. റെഗുലര്‍ നികുതിദായകര്‍ക്ക് ഇത് 10,000 രൂപ വരെയാണ്.
റെഗുലർ നിക്ഷേപകർ സാലറി ഇൻകത്തിന് മുകളിൽ സ്റ്റാൻഡേർഡ് ഡിഡക്ഷനായി 50,000 രൂപ കിഴിവ് നേടുന്നത് പോലെ പെൻഷന് വരുമാനത്തിന് മുകളിൽ മുതിർന്ന പൗരന്മാർക്കും 50,000 രൂപ വരെ ഇളവ് നേടാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications