2023-24 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്തവരാണെങ്കിൽ പല കാരണങ്ങളാൽ കൊണ്ട് ആദായനികുതി അറിയിപ്പോ നോട്ടീസോ ലഭിക്കാനുള്ള സാധ്യതയുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നൽകിയ വിവരങ്ങളിലെ പൊരുത്തകേടോ, ആദായ നികുതി വകുപ്പിന്റെ കയ്യിലുള്ള രേഖകളുമായി റിട്ടേൺ ഒത്തു പോകാത്ത ഘട്ടങ്ങളിലോ ആദായനികുതി വകുപ്പ് നോട്ടീസുകളയക്കാം.
ആദായ നികുതി നോട്ടീസ് ലഭിച്ചാൽ ഇവ ശ്രദ്ധാപൂർവം വായിച്ച് മറുപടി നൽകുകയാണ് വേണ്ടത്. ഇതിനായി ഒരു ടാക്സ് പ്രൊഫഷണലുമായി ബന്ധപ്പെടാം. റിട്ടേൺ സമർപ്പിച്ചവരാണെങ്കിൽ ലഭിക്കാൻ സാധ്യതയുള്ള നോട്ടീസുകൾ എന്തെല്ലാമെന്ന് നോക്കാം.
സെക്ഷൻ 143(1) പ്രകാരമുള്ള നോട്ടീസ്
സെക്ഷൻ 139, സെക്ഷൻ 142(1) പ്രകാരം ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരാണെങ്കിൽ സെക്ഷൻ 143(1) പ്രകാരം റിട്ടേൺ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാം. ഇതോടൊപ്പം ഇനി പറയുന്ന കാരണങ്ങൾ റിട്ടേൺ മടങ്ങിയ വിവരവും നോട്ടീസായി ലഭിക്കാം.
നികുതി റിട്ടേണിലെ കണക്കുകളിലെ പിഴവ്, കിഴിവ്, ഇളവ്, അലവൻസ് എന്നിവ തെറ്റായ ക്ലെയിം ചെയ്തത്, നികുതിദായകൻ, ഫോം 16 ലും ഫോം 26എഎസിലും ഉള്ള വരുമാനം മൊത്ത വരുമാനത്തിൽ കണക്കാക്കത്തത് എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ സെക്ഷൻ 143 (1) പ്രകാരം നോട്ടീസ് ലഭിക്കാം. സെക്ഷൻ 143(1) പ്രകാരം ലഭിച്ച ആദായനികുതി നോട്ടീസിനോട് പ്രതികരിക്കുമ്പോൾ നികുതിദായകൻ അനുബന്ധ രേഖകൾ നൽകണം.
സെക്ഷൻ 143 (2) പ്രകാരമുള്ള നോട്ടീസ്
സെക്ഷൻ 139 അല്ലെങ്കിൽ 142(1) പ്രകാരം നികുതി റിട്ടേൺ നൽകിയിട്ടുള്ള വ്യക്തിക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 143(2) പ്രകാരം നോട്ടീസ് ലഭിക്കാം. നികുതിദായകൻ വരുമാനം കുറച്ചു കാണിക്കുകയോകയോ അമിതമായ നഷ്ടം കണക്കാക്കുകയോ ചെയ്താൽ നോട്ടീസ് ലഭിക്കും. നികുതിദായകൻ അസസിംഗ് ഓഫീസർക്ക് മുന്നിൽ ഹാജരാകുകയോ അല്ലെങ്കിൽ നികുതി റിട്ടേണിനെ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും തെളിവുകൾ ഹാജരാക്കുകയോ ചെയ്യണം.

സെക്ഷൻ 156 പ്രകാരം ഡിമാൻഡിനുള്ള നോട്ടീസ്
നികുതിദായൻ അടയ്ക്കേണ്ട ഏതെങ്കിലും പലിശ, നികുതി, പിഴ അല്ലെങ്കിൽ മറ്റേതെങ്കിലും തുകയ്‌ക്കായി അസസിംഗ് ഓഫീസർ അറിയിപ്പ് നൽകുമ്പോഴാണ് സെക്ഷൻ 156 പ്രകാരം നോട്ടീസ് ലഭിക്കുന്നത്.
സെക്ഷൻ 245 പ്രകാരമുള്ള നോട്ടീസ്
നികുതിദായകന് റീഫണ്ട് ലഭിക്കുകയും നികുതിദായകന് മുൻ സാമ്പത്തിക വർഷങ്ങളുമായി ബന്ധപ്പെട്ട് നികുതി കുടിശ്ശികയും ഉണ്ടെങ്കിൽ സെക്ഷൻ 245 പ്രകാരം വ്യക്തിഗത നികുതിദായകന് നോട്ടീസ് ലഭിക്കും. അടക്കാത്ത നികുതികൾ റീഫണ്ട് ലഭിക്കുന്ന തുക അഡ്ജസ്റ്റ് ചെയ്യപ്പെടും.
സെക്ഷൻ 139(9) പ്രകാരമുള്ള നോട്ടീസ്
ആദായ നികുതി റിട്ടേണിലെ അപൂർണമായതോ പൊരുത്തമില്ലാത്തതോ ആയ വിവരങ്ങൾ, മറ്റേതെങ്കിലും കാരണത്താൽ കൊണ്ട് റിട്ടേൺ ന്യൂനതയുള്ളതായി കണക്കാക്കാറുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 139(9) പ്രകാരം ആദായനികുതി വകുപ്പ് ഈ പിഴവ് നികുതിദായകനെ അറിയിക്കാൻ നോട്ടീസ് നൽകും.
ഈ സാഹചര്യത്തിൽ നികുതിദായകൻ അത്തരം അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ പിഴവ് പരിഹരിക്കേണ്ടതുണ്ട്. സമയ പരിധിക്കുള്ളിൽ പിഴവ് പരിഹരിച്ചില്ലെങ്കിൽ സമർപ്പിച്ച ആദായ നികുതി റിട്ടേൺ അസാധുവായതായി കണക്കാക്കും.
സെക്ഷൻ 142(1) പ്രകാരമുള്ള നോട്ടീസ്
ഒരു വ്യക്തിയോ സ്ഥാപനമോ അവരുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കുകയും കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും ആവശ്യമായി വരികയും ചെയ്യുമ്പോഴാണ് സെക്ഷൻ 142(1) പ്രകാരമുള്ള നോട്ടീസ് ലഭിക്കുന്നത്.
സെക്ഷൻ 148 പ്രകാരമുള്ള നോട്ടീസ്
റിപ്പോർട്ട് ചെയ്യപ്പെടാത്ത വരുമാനം ഉണ്ടോയെന്ന സംശയത്തിൽ ആദായനികുതി വകുപ്പ് മുൻകാല റിട്ടേണുകൾ വീണ്ടും പരിശോധിക്കുമ്പോളാണ് സെക്ഷൻ 148 പ്രകാരുമള്ള അറിയിപ്പ് ലഭിക്കുന്നകത്. നികുതിദായകർക്ക് അത്തരം നോട്ടീസിൽ വിശദീകണത്തിന് അവസരം ലഭിക്കും
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
