ഉയർന്ന ചെലവുകാരെ പൂട്ടാൻ ആദായ നികുതി വകുപ്പ്; വരുമാനത്തിന് മാത്രമല്ല ചെലവ് കൂടിയാലും റിട്ടേൺ സമർപ്പിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണിനെ പറ്റിയുള്ള പൊതുധാരണ ഉയർന്ന വരുമാനമുള്ളവർക്കുള്ളത് എന്നായിരുന്നു. ഇതിന് മാറ്റം വന്നത് ഈയിടെയാണ്. ഇനി മുതൽ വരുമാനം പരിധി കടന്നാലും ഇല്ലെങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തികൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. ഉയർന്ന ചെലവ് വരുത്തുന്നവരും റിട്ടേൺ സമർപ്പിക്കാൻ പുതിയ നിയമത്തിൽ പറയുന്നുണ്ട്.

2019 ലെ ബജറ്റിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി സെക്ഷന്‍ 139(1) ആദായ നികുതി നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനൊപ്പം 2022 ൽ കൊണ്ടുവന്ന ഭേദ​ഗതിയാണ് വലിയ ചെലവുകള്‍ വഹിക്കുന്നവര്‍ക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് വ്യക്തമാക്കുന്നത്.

വരുമാന പരിധി

വരുമാന പരിധി

പുതിയ നികുതി ഘടനയില്‍ പ്രായം പരിഗണിക്കാതെ നികുതിദായകര്‍ക്കുള്ള അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷമാണ്. പഴയ നികുതി ഘടനയില്‍ 60 വയസിന് താഴെയുള്ളവര്‍ക്ക് 2.5 ലക്ഷവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷവും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 5 ലക്ഷവുമാണ് വരുമാന പരിധി. എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രകാരം വരുമാന പരിധി കടയ്ക്കാത്തവരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

2022 ഏപ്രില്‍ 21 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ആദായ നികുതി ഒന്‍പതാം ഭേദഗതി റൂള്‍സ് 2022 ലാണ് പുതിയ സാഹചര്യങ്ങളെ വിശദീകരിക്കുന്നത്. ഇതുപ്രകാരം 2.5 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം നേടാത്തവരും നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ചെലവിനെ അടിസ്ഥാനമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സാഹചര്യങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം. 

Also Read: പണം കൈമാറുന്നതിനും പരിധിയുണ്ട്; നിയമം തെറ്റിച്ചാൽ മുഴുവനും പിഴയിലേക്ക്; ആദായ നികുതി വകുപ്പ് പറയുന്നത് നോക്കൂAlso Read: പണം കൈമാറുന്നതിനും പരിധിയുണ്ട്; നിയമം തെറ്റിച്ചാൽ മുഴുവനും പിഴയിലേക്ക്; ആദായ നികുതി വകുപ്പ് പറയുന്നത് നോക്കൂ

ചെലവിനും ആദായ നികുതി റിട്ടേൺ

ചെലവിനും ആദായ നികുതി റിട്ടേൺ

2022-23 അസസ്‌മെന്റ് വര്‍ഷം മുതല്‍ അതായത് 2021-22 സാമ്പത്തിക വർഷം മുതൽ വിദേശയാത്രയ്ക്കായി സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷം രൂപ ചെലവാക്കിയൊരാള്‍ക്ക് ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കേണ്ടതുണ്ട്. സ്വന്തം ആവശ്യത്തിനോ മറ്റൊരാളുടെ വിദേശ യാത്രയ്ക്ക് ചെലവാക്കിയ തുകയോ 2 ലക്ഷത്തില്‍ കൂടുതല്‍ ആയാല്‍ ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കണം.

സാമ്പത്തിക വര്‍ഷത്തില്‍ ആകെ വൈദ്യുത ബില്‍ 1 ലക്ഷം രൂപയില്‍ കൂടുതലായാലും ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കണം. വരുമാനം പരിധി കടന്നോ എന്നത് ഇവിടെ പരി​ഗണന വിഷയമല്ല. ഉയർന്ന ചെലവുള്ളവരെ നികുതി റഡാറിൽപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

Also Read: സേവിംഗ്‌സ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ, ആവശ്യ സമയത്ത് പിൻവലിക്കാം; അറിയാം സ്വീപ് ഇൻ എഫ്ഡിAlso Read: സേവിംഗ്‌സ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ, ആവശ്യ സമയത്ത് പിൻവലിക്കാം; അറിയാം സ്വീപ് ഇൻ എഫ്ഡി

ബാങ്ക് നിക്ഷേപം

ബാങ്ക് നിക്ഷേപം

ഒരു ബാങ്കിലോ ഒന്നിലധികം ബാങ്കുകളിലോയ ആയി കറന്റ് അക്കൗണ്ടില്‍ 1 കോടി രൂപയില്‍ കൂടുതല്‍ രൂപ നിക്ഷേപമുണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് പരിഗണിക്കുക. ഒന്നോ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപം 50 ലക്ഷം രൂപ കടന്നാലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

ഇന്ത്യയ്ക്ക് പുറത്ത് ആസ്തി കൈകാര്യം ചെയ്യുന്നവരോ രാജ്യത്തിന് പുറത്തുള്ള ആസ്തിയുടെ ഗുണഭോക്താവോ ആണെങ്കിൽ വരുമാനം പരിധി കടന്നില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. 

Also Read: പണമിടപാടിൽ മാറ്റങ്ങൾ വരുത്തി എസ്ബിഐ; കൂടുതൽ സുരക്ഷ; ചെലവ് ഉയരുമോ?Also Read: പണമിടപാടിൽ മാറ്റങ്ങൾ വരുത്തി എസ്ബിഐ; കൂടുതൽ സുരക്ഷ; ചെലവ് ഉയരുമോ?

സ്രോതസിൽ നിന്നുള്ള നികുതി

സ്രോതസിൽ നിന്നുള്ള നികുതി

സാമ്പത്തിക വര്‍ഷത്തില്‍ ടിഡിഎസ്, ടിസിഎസ് ഇനത്തില്‍ 25,000 രൂപയില്‍ കൂടുതല്‍ പിടിച്ച ആളാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. മുതിര്‍ന്ന പൗരന്മാരില്‍ ടിഡിഎസ്, ടിസിഎസ് ഇനത്തില്‍ 50,000 രൂപയാണ് പരിധി. ബിസിനസിലെ വില്പന വഴി 60 ലക്ഷത്തില്‍ കൂടുതല്‍ തുക കഴിഞ്ഞ വര്‍ഷം ലഭിച്ചവരാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. പ്രൊഫഷണിൽ നിന്നുള്ള ഗ്രോസ് റസീപ്റ്റ് 10 ലക്ഷം രൂപയുല്‍ കൂടുതല്‍ ലഭിച്ചവരും റിട്ടേൺ സമർപ്പിക്കണം.

Read more about: income tax
English summary

Income Tax Return Based On Expenses; Highly Expense Persons Must File Income Tax Return; Here's Why

Income Tax Return Based On Expenses; Highly Expense Persons Must File Income Tax Return; Here's Why
Story first published: Friday, August 26, 2022, 11:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X