2022-2023 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നത് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൂലായ് 31-നകം നികുതിദായകർ 2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ച വരുമാനത്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം എന്നാണ് നിയമം. ജൂലായ് 31-ന് ശേഷം ആദായി നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് പിഴ ലഭിക്കും. ശമ്പളക്കാർക്ക് ജൂൺ 15-നകം തൊഴിലുടമകളിൽ നിന്ന് ഫോം 16 ലഭിച്ചിട്ടുണ്ടാകും. അതിനാൽ റിട്ടേൺ ഫയൽ ചെയ്യാനുള്ള നടപടികളിലേക്ക് ശമ്പളക്കാർ കടക്കുന്ന സമയമാണിത്.
2022-23 സാമ്പത്തിക വർഷത്തേക്ക് റിട്ടേൺ സമർപ്പിക്കണമോ എന്ന് പലരുടെയും ഉള്ളിലുള്ള അനിശ്ചിതത്വമാണ്. അടിസ്ഥാന വരുമാനം മാത്രമുള്ളതിനാൽ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ലെന്നാണ് പലരുടെയും ധാരണ. ശമ്പളക്കാരായവരുടെ നികുതി റിട്ടേണുമായി ബന്ധപ്പെട്ട ചില ആശയകുഴപ്പങ്ങൾക്ക് പരിഹാരമാണ് ഈ ലേഖനം.
ആരൊക്കെ നികുതി റിട്ടേൺ സമർപ്പിക്കണം
അടിസ്ഥാന ഇളവ് പരിധിയായ 2.50 ലക്ഷം രൂപയ്ക്ക് താഴെയാണ് വാർഷിക ശമ്പളമെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല. എന്നാൽ നികുതി ബാധ്യത ഇല്ലെങ്കിൽപ്പോലും ആദായ നികുതി റിട്ടേൺ സമർപ്പിച്ചാൽ നിരവധി നേട്ടങ്ങളുണ്ട്. ഓരോരുത്തരുടെയും ആവശ്യനുസരണം മാത്രം ചെയ്യേണ്ടത്. എന്നാലും ഭാവി സാമ്പത്തിക കാര്യങ്ങൾക്ക് ഇത് നേട്ടമാണ്. നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ സമർപ്പിച്ചാലുള്ള നേട്ടങ്ങൾ നോക്കാം.

* നികുതി റീഫണ്ട് ക്ലെയിം ചെയ്യാം
നികുതി ബാധ്യതയില്ലെങ്കിൽ നിക്ഷേപങ്ങളിൽ നിന്നോ ശമ്പളത്തിൽ നിന്നോ ഈടാക്കിയ സ്രോതസിൽ നിന്നുള്ള നികുതികൾ റീഫണ്ട് ലഭിക്കാൻ അർഹതയുണ്ട്. ഈ തുക തിരികെ ലഭിക്കാൻ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് സഹായിക്കും.
* വായ്പ സൗകര്യം
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ റിട്ടേൺ ഫയൽ ചെയ്യുന്നത് സഹായിക്കും. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വരുമാനത്തിന്റെ തെളിവായി ആദായ നികുതി റിട്ടേൺ ആവശ്യപ്പെടാറുണ്ട്. കൃത്യമായ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ സാമ്പത്തിക വിശ്വാസ്യത വർധിപ്പിക്കാനും വായ്പകൾ എളുപ്പമാക്കാനും സാധിക്കും.
* മൂലധന നഷ്ടം ക്യാരിഫോർവേഡ് ചെയ്യാം
ഒരു സാമ്പത്തിക വർഷത്തിൽ ഉണ്ടാകുന്ന മൂലധന നഷ്ടം ഭാവിയിലെ മൂലധന നേട്ടങ്ങളുമായി നികത്താൻ സാധിക്കും. സാമ്പത്തിക വർഷത്തിലെ മൂലധന നഷ്ടങ്ങൾ കണക്കാക്കുന്നതിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
* വിസ അപേക്ഷകൾക്ക്
വിസ അപേക്ഷയുടെ ഭാഗമായി നിരവധി രാജ്യങ്ങൾക്ക് ആദായ നികുതി റിട്ടേൺ ആവശ്യപ്പെടാറുണ്ട്. സ്ഥിരമായി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ സാമ്പത്തിക സ്ഥിരത കാണിക്കാനാകും. ഇതോടൊപ്പം വിസ ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യേണ്ടത് എപ്പോൾ
നികുതി ബാധ്യത ഇല്ലെങ്കിൽപ്പോലും ചില സാഹചര്യങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി ആദായ നികുതി വകുപ്പ് നിർദ്ദേശിച്ച സാഹചര്യങ്ങൾ നോക്കാം.
1. വിദേശ യാത്രയ്ക്കായി സാമ്പത്തിക വർഷം 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ റിട്ടേൺ സമർപ്പിക്കണം.
2. സാമ്പത്തിക വർഷത്തിലെ വൈദ്യുത ചെലവ് 1 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ
3. എല്ലാ കറണ്ട് അക്കൗണ്ടുകളിലും ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപം ഉണ്ടെങ്കിലോ സേവിംഗ് അക്കൗണ്ടുകളിലും 50 ലക്ഷം രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെങ്കിലോ റിട്ടേൺ സമർപ്പിക്കേണ്ടത് നിർബന്ധമായി.
4. ഒരു വിദേശ രാജ്യത്ത് നിന്നുള്ള വരുമാനത്തിന് എന്തെങ്കിലും നികുതി അടച്ചിട്ടുണ്ടെങ്കിൽ. വിദേശ രാജ്യത്ത് അടച്ച നികുതിക്ക് കിഴിവ് ക്ലെയിം ചെയ്യുന്നതിന് ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതായി വന്നേക്കാം.
5. ഒരു കമ്പനിയിലോ സ്ഥാപനത്തിലോ ഡയറക്ടറോ പങ്കാളിയോ ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം. വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications