2022-23 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31 ആണ്. വരുമാനം അടിസ്ഥാന ഇളവ് പരിധി കടന്നവരാണ് ആദായ നികുതി അടയ്ക്കേണ്ടത്. സാധാരണകാർക്ക് 2.50 ലക്ഷം രൂപയാണ് പരിധി. എങ്കിലും റിബേറ്റുകൾ പ്രകാരം 5 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരാറില്ല.
വരുമാനക്കാരായ എന്നാൽ നികുതി ബാധകമായ വരുമാനം ഇല്ലാത്തവരാണെങ്കിലും ബാങ്കിലും ഓഹരികളിലും നിക്ഷേപമുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കണമോ എന്ന ആശയക്കുഴപ്പം ഉണ്ടാകും. പലിശ വരുമാനം നികുതി കിഴിച്ച് ലഭിക്കുന്നതിനാൽ ഇനി നികുതി ബാധകമല്ലെന്നാണ് പലരുടെയും ധാരണ. ഇത് തെറ്റാണ്. വരുമാനം കുറവാണെങ്കിലും ആരൊക്കെ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട് എന്ന് നോക്കാം.
വരുമാനം കുറവാണെങ്കിലും റിട്ടേൺ
വാർഷിക വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ശമ്പളത്തിൽ നിന്ന് കമ്പനി സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഈടാക്കിയ ടിഡിഎസ് തിരികെ അവകാശപ്പെടാൻ സാധിക്കും. ഇതിനായി ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.

വാർഷിക വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയും ഓഹരി, മ്യൂച്വൽ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം പോലുള്ള നിക്ഷേപമുള്ള വ്യക്തികളാണെങ്കിൽ ആകെ വരുമാനം കണക്കാക്കുമ്പോൾ അടിസ്ഥാന ഇളവ് പരിധി കടന്നാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
60 വയസിന് താഴെ പ്രായമുള്ളവർക്ക് 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ് പരിധി. 60 വയസിനം 80 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് 3 ലക്ഷം രൂപയും 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 5 ലക്ഷം രൂപയുമാണ് അടിസ്ഥാന ഇളവ് പരിധി.
ശമ്പളക്കാർക്ക് ആദായ നികുതി റിട്ടേൺ
ശമ്പളക്കാരായ വ്യക്തികൾ എല്ലാ സ്രോതസിൽ നിന്നുള്ള വരുമാനവും കണക്കാക്കേണ്ടതുണ്ട്. വിവിധ കിഴിവുകൾക്ക് ശേഷം വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെ എത്തിയാലും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. മൊത്ത വരുമാനം പരിധി കടക്കുന്നതിനാലാണിത്.
ഉദാഹരണമായി വാർഷിക വരുമാനം 5 ലക്ഷം രൂപയുള്ള വ്യക്തിക്ക് ഇക്വിറ്റിയിൽ നിന്നോ മ്യൂച്വൽ ഫണ്ടിൽ നിന്നോ ദീർഘകാല മൂലധന നേട്ടമൊന്നും ഇല്ലെങ്കിൽ സെക്ഷൻ 87എ പ്രകാരമുള്ള റിബ്റ്റ് ലഭിക്കുമ്പോൾ നികുതി ബാധ്യത പൂജ്യമാകും. എന്നാൽ ഇത്തരക്കാരും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. ആദായ നികുതി കണക്കാക്കുമ്പോൾ ഇളവുകൾക്ക് മുൻപുള്ള വരുമാനമാണ് പരിഗണിക്കുക. ഇതിന് മുകളിലാണ് ചാപ്റ്റർ VIA ലുള്ള ഇളവുകൾ പ്രയോഗിക്കുക.
ബാങ്കിലെ നിക്ഷേപം
ബാങ്ക് നിക്ഷേപമുള്ളവരാണെങ്കിൽ ചില പരിധി കടന്നുള്ള നിക്ഷേപത്തിന് ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. കറന്റ് അക്കൗണ്ടിൽ 1 കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ളവരും അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷത്തിൽ 50 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപിച്ചിട്ടുള്ളവരും ആദായനികുതി ബാധ്യതയില്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
വരുമാനത്തിൽ നിന്ന് ഒരു സാമ്പത്തിക വർഷം 25,000 രൂപയിൽ കൂടുതൽ നികുതി ഈടാക്കിയാൽ ആ സാമ്പത്തിക വർഷത്തേക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. മുതിർന്ന പൗരന്മാരാണെങ്കിൽ 50,000 രൂപ നികുതി ഈടാക്കിയാലാണ് റിട്ടേൺ സമർപ്പിക്കേണ്ടത്. അതോടൊപ്പം ബാങ്ക് പലിശ വരുമാനത്തിൽ നിന്നോ മറ്റേതെങ്കിലും വരുമാന സ്രോതസ്സിൽ നിന്നോ ടിഡിഎസ് ഈടാക്കിയിട്ടുണ്ടെങ്കിൽ ഈ തുക റീ ഫണ്ട് ലഭിക്കാൻ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
