കറന്‍സി ഇടപാടിനെ കയ്യോടെ പൊക്കാന്‍ തന്നെയാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. അക്കൗണ്ടില്‍ രേഖപ്പെടുത്താതെ നിരവധി ഇടപാടുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ പിടി ഒഴിവാക്കി വെട്ടിപ്പ് തന്നെയാണ് ഇത്തരം കറൻസി ഇടപാടുകളുടെ ലക്ഷ്യം. കറൻസി ഇടപാടുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുപാട് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇ- കാലത്ത് പണമിടപാട് ഡിജിറ്റലായെങ്കിലും പണമിടപാടുകൾ തകൃതിയാണ്. വ്യക്തികള്‍ക്കും ബിനിസനസുകൾക്കും നടത്താവുന്ന കറന്‍സി ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം അറിയാത്തതിന്റെ പേരിൽ ഇടപാട് നടത്തിയാൽ പിഴ ലഭിക്കും. ആദായ നികുതി വകുപ്പിന്റെ പരിധി കടന്നാല്‍ ഇടപാട് നടത്തിയ തുക മുഴുവനും പിഴയായി അടക്കേണ്ടി വരുമെന്നത് ഓർക്കണം.
രണ്ട് ലക്ഷം രൂപ ദിവസത്തിൽ
ആദായ നികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരം ഒരു വ്യക്തി 2 ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാട് ഒരു ദിവസം നടത്താന്‍ പാടില്ല. ഒരു വ്യക്തിയില്‍ നിന്ന് ഒരു ദിവസം 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണം കറന്‍സിയായി സ്വീകരിക്കാന്‍ പാടില്ല. വ്യത്യസ്ത ഇടപാടുകളിലായാലും ഇതിന് അംഗീകാരമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെക്ക്, കാര്‍ഡ്, ബാങ്ക് എന്നിവ വഴി പണം നല്‍കണം. ഗിഫ്റ്റ് ആയി സ്വീകരിക്കുമ്പോള്‍ 2 ലക്ഷത്തില്‍ കൂടുതലുള്ള കറൻസി ഗിഫ്റ്റ് ആയി സ്വീകരിക്കാനും പാടില്ല. ബന്ധുക്കളില്‍ നിന്നുള്ള ഇടപാടിനും ഇത് ബാധകമാണ്. ഈ നിബന്ധന പാലിക്കാത്ത നടത്തിയ ഇടപാടിലെ തുക മുഴുവനായും പിഴയായി ഈടാക്കും. ഉദാഹാരണത്തിന് ജുവലറിയിൽ നിന്ന് ഒറ്റ ഇടപാടിൽ 3 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയ ആൾക്ക് ഈ തുക കറൻസി ഇടപാട് നടത്താനാകില്ല. പകരം ചെക്കോ,കാർഡോ , ബാങ്ക് ട്രാൻസ്ഫറോ നടത്തണം.
ബിസിനസുകൾ ഒരു വ്യക്തിക്ക് ചെലവ് ഇനത്തിൽ ഒരു ദിവസം 10,000 രൂപയിൽ കൂടുതൽ തുക കറന്‍സി ഇടപാടായി നടത്താന്‍ പാടില്ല. ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് ഇത് 35,000 രൂപയാണ് പരിധി. പുതിയ റൂൾ പ്രകാരം മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. ആദായ നികുതി നിയമം 80 ഡി പ്രകാരം ഇളവ് ലഭിക്കാൻ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കറന്‍സിയായി അടയ്ക്കരുത്. നികുതിയിളവ് കറൻസി ഒഴികെയുള്ള മാർഗമാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്നത്.
വായ്പ പരിധി
ആദായ നികുതി നിയമം സെക്ഷൻ 269 എസ്എസ് പ്രകാരം ഒരാളിൽ നിന്ന് ഒരു ദിവസം 20,000ത്തിൽ കൂടുതൽ തുക കറൻസി വഴി വായ്പ സ്വീകരിക്കാൻ പാടില്ല. ഇത് മറികടന്ന് കറൻസി വഴിയുള്ള കൈമാറ്റം നടത്തിയാൽ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കിൽ നൽകിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാൽ ഒരുഭാഗത്ത് ബാങ്ക്, സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വരികായണെങ്കിൽ ഇടപാടിന് നിയമപ്രശ്നമില്ല. കുടുംബാംഗങ്ങളിൽ നിന്ന് ഇത്തരത്തിൽ തുക ഈടാക്കുന്നത് ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാനാണെന്ന് ഉറപ്പാക്കിയാൽ പിഴ ഒഴിവാക്കി കിട്ടും.ഉദാഹരണത്തിന്, ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയിൽ നിന്ന് 80000 രൂപ കറൻസി ഇടപാടായി കൈപ്പറ്റിയാൽ ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാൽ അത്യാവശ്യം തെളിയിച്ചാൽ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കും.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications