അധ്വാന കാലത്തെ സമ്പാദ്യങ്ങളുണ്ടെന്ന കരുത്തിലാണ് മിക്കവരും വിമരിക്കല്‍ കാലത്തേക്ക് കടക്കുന്നത്. വിരമിക്കല്‍ കാലം ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പണം ഉപയോഗപ്പെടും. വിരമിക്കല്‍ എന്നത് നമ്മുടെ കണക്ക് കൂട്ടലുകൾക്ക് അനുസരിച്ച് മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചിന്തിക്കുക. നിക്ഷേപത്തിന്റെ ആദായത്തിനൊപ്പം കയറി വരുന്ന നികുതി പ്ലാനിംഗുകളെ തകിടം മറിക്കുന്നു. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാൻ ഈ നികുതികള്‍ കാരണമാവുകയാണ്. ഇതിനെ മറികടന്ന് സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് പെൻഷൻ കാലത്തെ ആയാസകരമാകാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി. ഫലപ്രദമായ സാമ്പത്തിക പ്ലാനിംഗ് നടത്തി ഇതിനുള്ള വഴികൾ തേടാം. പെന്ഷൻ വരുമാനത്തിനൊപ്പം വാടക വീടുകളിൽ നിന്നുള്ള വരുമാനം, ആസ്തി വില്പനയിലൂടെയുള്ള മൂലധന നേട്ടം, നിക്ഷേപങ്ങളില്‍ നിന്നുള്ള നികുതി, ലാഭവിഹിതം എന്നിവ വിശ്രമ കാലത്തുള്ള പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവ ഏതൊക്കെ വഴികളിലൂടെയാണ് നികുതി കൊണ്ടുവരുന്നതെന്ന് നോക്കാം.
വാടകയായെത്തുന്ന നികുതി
മിക്ക പെന്‍ഷന്‍കാരുടെയും വിരമിക്കല്‍ കാലത്തിന് ശേഷമുള്ള പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് വാടക വരുമാനമാണ്. മൊത്തവരുമാനം കൂട്ടുമ്പോൾ വാടക വപുമാനവും കൂട്ടിയാണ് നികുതി വിധേയവരുമാനം കണക്കാക്കുന്നത്. നികുതി കണക്കാക്കുന്നതിന് ഈ വരുമാനത്തെ വാടക വരുമാനമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാടക ഇനത്തിലുള്ള വരുമാനം ഉയരുമ്പോള്‍ നികുതി വിധേയവരുമാനവും ഉയരും. വാട വീടിന്റെ അറ്റകുറ്റപണികൾക്ക് വാടക വരുമാനത്തിന്റെ 30 ശതമാനം നികുതിയിളവ് ലഭിക്കും.
മൂലധനനേട്ടം
മൂലധന നേട്ടമാണ് പെന്‍ഷന്‍കാരെ നികുതിയിലേക്ക് വലിച്ചിടുന്ന മറ്റൊരു ഘടകം. കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ ആസ്തി കൈമാറ്റങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് മൂലധന നേട്ടം. ആസ്തി കൈവശം വെയ്ക്കുന്ന കാലഘട്ടം അടിസ്ഥാനമാക്കിയാണ് മൂലധന നേട്ടം കണക്കാക്കുന്നത്. ലിസ്റ്റ് ചെയ്ത ഇക്വുറ്റി ഫണ്ട് കൈവശം വെക്കുന്നതിനും ലിസ്റ്റ് ചെയ്യാത്ത ഇക്വുറ്റി ഫണ്ട് കൈവശം വെക്കുന്നതും നികുതിയില്‍ വലിയ വ്യത്യാസമുണ്ട്. ലിസ്റ്റ് ചെയ്ത ഇക്വുറ്റി ഫണ്ട 12 മാസത്തില്‍ കൂടുതല്‍ കയ്യില്‍ വെക്കുന്നതിനെ ദീര്‍ഘകാല ആസ്തിയായാണ് കണക്കാക്കുക. ഈ ആസ്തിയില്‍ നിന്നുള്ള ലാഭം ഒരു ലക്ഷത്തില്‍ കൂടിയാല്‍ 10 ശതമാനം നികുതി അടക്കേണ്ടി വരും. 12 മാസത്തില്‍ കുറവായാല്‍ ഗൃസ്വകാല ആസ്തിയായി കണക്കാക്കി 15 ശതമാനം നികുതി ചുമത്തും. ലിസ്റ്റ് ചെയ്യാത്ത ഇക്വുറ്റി ഓഹരികള്‍ 36 മാസത്തില്‍ കൂടുതല്‍ കയ്യില്‍ വെച്ചാല്‍ ദീര്‍ഘകാല നിക്ഷേപമായി വിലയിരുത്തും. ഇന്ഡക്സേഷന് ശേഷം 20 ശതമാനവും ഇന്ഡക്സേഷന് ശേഷം 10 ശതമാനവും മൂലധന നേട്ടത്തിന് ആദായ നികുതിയുണ്ടാകും 36 മാസത്തില്‍ കുറഞ്ഞ ഹൃസ്വകാല നിക്ഷേപങ്ങള്‍ക്ക് 15 ശതമാനമാണ് മൂലധന നേട്ടത്തിനുള്ള ആദായ നികുതി. ഡെബ്റ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് 36 മാസത്തില്‍ കൂടിയാല്‍ ഇന്ഡക്സേഷന് ശേഷം 20 ശതമാനവും 36 മാസത്തില്‍ കുറഞ്ഞാല്‍ 15 ശതമാനവും ആദായ നികുതി അടക്കേണ്ടി വരും.
മറ്റിടങ്ങളിൽ നിന്നുള്ള വരുമാനം
നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയ്ക്കും ലാഭ വിഹിതത്തിനും വരുന്ന നികുതി പെന്ഷന് ശേഷം വലിയ ബാധ്യതയാകുന്നു. സമ്മാനങ്ങള്‍, ബിസിനിസില്‍ നിന്നുള്ള ലാഭം, എന്നിവ ഈ വിഭാഗത്തിലാണ് വരുന്നത്. ഇവയ്ക്കും നികുതിയുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ ലഭിച്ച പലിശയ്ക്ക് നികുതിയുണ്ട്. എന്നാല്‍ 50 ശതമാനം വരെ ഇളവ് നേടാന്‍ സാധിക്കും. ഇക്വുറ്റി ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതത്തിന് പത്ത് ശതമാനം ആദായനികുതിയുണ്ട്. പാന്‍ വിവരങ്ങള്‍ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയാല്‍ 20 ശതമാനം നിരക്കില്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
