2023-ൽ രണ്ട് മാസം പിന്നിടുകയാണ്. ഇനി ഫെബ്രുവരിയിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ മാസത്തേയും പോലെ മാർച്ചിലും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കുടുംബ ബജറ്റിനെ ബാധിക്കുന്നതും ബാങ്കിംഗ് രംഗത്തെ ബാധിക്കുന്നതുമായ മാറ്റങ്ങൾ മാർച്ച് 1 മുതൽ നിലവിൽ വരും. ഇത്തരം മാറ്റങ്ങൾ അറിയാതിരിക്കുന്നത് പ്രതിമാസ ബജറ്റിനെ ബാധിച്ചേക്കാം.
വില ഉയരും മുൻപ്, ശമ്പളം ലഭിക്കും മുൻപ് മാറ്റങ്ങൾ അറിഞ്ഞ് ഇതിന് അനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ ചെലവുകളെ ബാധിക്കാതിരിക്കാൻ സഹായിക്കും. പ്രധാന മാറ്റങ്ങൾ എന്തൊക്കെയാമെന്ന് നോക്കാം.
വായ്പ ഭാരം കൂടും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരിയിൽ റിപ്പോ നിരക്ക് ഉയർത്തിയതിനാൽ പല ബാങ്കുകളും വായ്പ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇത് വായ്പ എടുത്തവരുടെയും എടുക്കാനിരിക്കുന്നവരുടെയും ബാധ്യത കൂട്ടാം. നിലവിൽ വായ്പ എടുത്തവരാണെങ്കിൽ ഇഎംഐ കൂടുകയോ കാലാവധി കൂടുകയോ ചെയ്യും.
കാലാവധി കൂട്ടുന്നത് അടയ്ക്കേണ്ട പലിശയിൽ വലിയ വർധനവ് വരുത്തും. സാധാരണയായി ബാങ്ക് കാലാവധി ഉയർത്തുകയാണ് ചെയ്യുന്നത്. ഇഎംഐ വർധനവ് താങ്ങാൻ സാധിക്കുന്നവരാണെങ്കിൽ ബാങ്കിനെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാം.
വില വർധനവ്
കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ് പാചക വാതകത്തിന്റെ വില വർധനവ്. എൽപിജി, സിഎൻജി, പിഎൻജി വിലകൾ എല്ലാ മാസത്തിന്റെയും തുടക്കത്തിൽ നിശ്ചയിക്കാറുണ്ട്. ഫെബ്രുവരി മാസത്തിൽ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചില്ലെങ്കിലും ഇത്തവണ വില വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
തീവണ്ടി യാത്രക്കാരാണെങ്കിൽ ശ്രദ്ധിക്കേണ്ട സമയമാണ്. വേനലിന്റെ വരവോടെ ഇന്ത്യൻ റെയിൽവേ തീവണ്ടികളുടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. ഇതിന്റെ പട്ടിക മാർച്ചിൽ പുറത്തുവിടും. മാർച്ച് ഒന്നു മുതൽ ആയിരക്കണക്കിന് പാസഞ്ചർ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരാനിടയുണ്ട്.
12 ബാങ്ക് അവധികൾ
മാർച്ചിൽ ഹോളി ഉൾപ്പെടെ 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. പ്രതിവാര ബാങ്ക് അവധിക ഉൾപ്പെടെയാണ് ഈ കണക്ക്. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യയിലെ ബാങ്കുകൾ തുറന്നിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. 2023 മാർച്ചിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കലണ്ടർ അനുസരിച്ച്, സ്വകാര്യ, സർക്കാർ ബാങ്കുകൾ 12 ദിവസത്തേക്ക് അടഞ്ഞുകിടക്കും.
ഐടി നിയമങ്ങൾ
അടുത്തിടെ കേന്ദ്ര സർക്കാർ ഐടി നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രാജ്യത്ത് പ്രവർത്തിക്കുമ്പോൾ ഈ പുതിയ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾക്കാണ് പുതിയ നിയമം ബാധകമാകുക. മാർച്ചിൽ ഈ പുതിയ നിയമം നടപ്പാക്കാനാകും. തെറ്റായ പോസ്റ്റുകൾക്ക് പിഴയും നൽകേണ്ടി വന്നേക്കാം.
നികുതി ഇളവിന്
2022-23 സാമ്പത്തിക വർഷത്തിൽ നികുതിദായകരായവർക്ക് നികുതി ഇളവുകൾ നേടാനുള്ള അവസാന അവസരം കൂടിയാണിത്. നിക്ഷേപങ്ങൾ വഴി നികുതി ഇളവുകൾ ആവശ്യമുള്ളവരാണെങ്കിൽ മാർച്ച് 31ന് മുൻപ് നിക്ഷേപങ്ങൾ നടത്തണം. 80സി ആനുകൂല്യമുള്ള പദ്ധതികളിൽ നിക്ഷേപിച്ചാൽ നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം വാർഷിക പ്രീമിയം 5 ലക്ഷത്തിൽ കൂടുതലുള്ള പോളിസി വാങ്ങാൻ ഉദ്യേശിക്കുന്നവരും മാർച്ച് 31ന് മുൻപ് പോളിസി വാങ്ങണം. എങ്കിൽ മാത്രമെ മെച്യൂരിറ്റി ബെനഫിറ്റിന് നികുതി ഇളവ് ലഭിക്കുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
