തുടര്‍ച്ചയായ നാലാം ദിവസത്തിലും റെക്കോര്‍ഡ് ഉയരം താണ്ടി വിപണി. സെന്‍സെക്‌സ് 274 പോയിന്റ് ഉയര്‍ന്ന് 65,479.05 ലും നിഫ്റ്റി 66.50 പോയിന്റ് ഉയര്‍ന്ന് 19389 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് തുടര്‍ച്ചയായ അഞ്ചാം ദിവസവും നിഫ്റ്റി ആറാം ദിവസവുമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.
1582 ഓഹരികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ 1826 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. 118 ഓഹരികള്‍ വിലയില്‍ മാറ്റമില്ല. സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ചയും പുതിയ ഉയരങ്ങളിലെത്തി. സെൻസെക്സ് 65,672.97 എന്ന പുതിയ ഉയരത്തിലും നിഫ്റ്റി 19,389.10 ലും വ്യാപാരം നടത്തി.

നേട്ടം/ നഷ്ടം
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് ഇന്നത്തെ മുന്നേറ്റത്തിന് കരുത്ത് നൽകിയ ഓഹരികൾ. ഐഷർ മോട്ടോഴ്‌സ് ഓഹരികളാണ് വലിയ നഷ്ടമുണ്ടാക്കിയത്. ഹാർലി എക്‌സ് 440 എന്ന പുതിയ ബൈക്ക് റോയൽ എൻഫീൽഡിന്റെ വിപണി പിടിക്കുമെന്ന ഭയത്തിലാണ് നിർമാതാക്കളായ ഐഷർ മോട്ടോഴ്സ് ഓഹരികൾ 6.06 ശതമാനം ഇടിഞ്ഞത്.
ഗ്രാസിം, ഭാരതി എയർടെൽ എന്നിവയും ഇടിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. റിലയൻസ് ജിയോ 999 രൂപ വിലയുള്ള 4G ഫീച്ചർ ഫോൺ അവതരിപ്പിക്കുമെന്ന പ്രഖ്യാപനമാണ് എയർടെല്ലിന് തിരിച്ചടിയായത്. ലയന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഐഡിഎഫ്സി- ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികൾ വിപണിയിൽ ശ്രദ്ധാകേന്ദ്രമായി. ഐഡിഎഫ്‌സിയുടെ ഓഹരികൾ 6 ശതമാനം ഉയർന്ന് 52 ആഴ്‌ചയിലെ ഏറ്റവും പുതിയ 115.70 രൂപയിലെത്തി.ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികൾ 6 ശതമാനം വരെ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
വമ്പൻ ഓഹരികൾ നിഫ്റ്റിക്ക് കുതിപ്പ് നൽകിയപ്പോൾ മിഡ് കാപ്, സ്‌മോൾ കാപ് സൂചികകൾ ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിലെത്തിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീണു. 28,951.49 ലേക്ക് ഉയർന്ന ബിഎസ്ഇ മിഡ്കാപ് സൂചിക 0.22 ശതമാനം താഴ്ന്ന് 28,798.91ലും 32,990 ലേക്ക് എത്തിയ സ്മോൾക്യാപ് സൂചിക 0.05 ശതമാനം നേട്ടത്തോടെ 32,802.63 ലും ക്ലോസ് ചെയ്തു.
13 സെക്ടറിൽ സൂചികകളിൽ എട്ടെണ്ണവും നഷ്ടം രേഖപ്പെടുത്തി. ബാങ്ക്, ബാങ്ക് നിഫ്റ്റി 0.36 ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് 0.85 ശതമാനവും നിഫ്റ്റി ഐടി 1 ശതമാനവും നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.44 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ 0.55 ശതമാനം ഇടിഞ്ഞു.
രൂപ ഇടിഞ്ഞു
തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയായ 81.96 രൂപയിൽ നിന്ന് 82.02 രൂപയിലാണ് ചൊവ്വാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഡോളറിന്റെ പോസിറ്റീവ് മൂല്യവും ക്രൂഡ് ഓയിൽ വിലയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ആഭ്യന്തര വിപണികളിലെ കുതിച്ചുചാട്ടവും വിദേശ സ്ഥാപന നിക്ഷേപവും രൂപയുടെ മൂല്യത്തിലുണ്ടായ കുത്തനെ ഇടിവ് തടഞ്ഞു. ജൂലായിലെ യുഎസ് ഫെഡറൽ റിസർവ് മോണിറ്ററി പോളിസിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് യുഎസ് ഡോളറിന് നേട്ടമുണ്ടാക്കിയത്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications