ബജറ്റിൽ ആദായ നികുതി ഘടനയിൽ യാതൊരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല, ധനമന്ത്രി നിർമലാ സീതാരാമൻ 58 മിനിറ്റ് നീണ്ട ഇടക്കാല ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് നികുതി മാറ്റമില്ലെന്ന പ്രഖ്യാപനത്തോടെയാണ്. ബജറ്റ് പ്രസംഗത്തിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ധനമന്ത്രി ചൂണ്ടിക്കാട്ടി. നികുതിദായകരുടെ എണ്ണത്തിൽ 2.5 മടങ്ങ് വർധനവ് ഉണ്ടായതായും റീഫണ്ട് കാലയളവ് കുറഞ്ഞതായും ധനമന്ത്രി സൂചിപ്പിച്ചു.
2013-2014 ലെ 93 ദിവസമെടുത്തിരുന്ന ആദായ നികുതി റീഫണ്ട് കഴിഞ്ഞ വർഷം വെറും 10 ദിവസമായി കുറഞ്ഞെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. അതേസമയം ബജറ്റിൽ നികുതിദായകരെ സംബന്ധിച്ച് ലഭിച്ചൊരു പ്രഖ്യാപനമാണ് വർഷങ്ങൾ പഴക്കമുള്ള നികുതി ഡിമാന്റ് നോട്ടീസുകൾ എഴുതി തള്ളുകയാണെന്നുള്ളത്. ആദായനികുതി വകുപ്പുമായി തർക്കം നിലനിൽക്കുന്ന 25,000 രൂപ വരെയുള്ള നികുതി ഡിമാന്റ് നോട്ടീസുകളാണ് എഴുതി തള്ളുക.

ആർക്കൊക്കെ യോഗ്യത
വ്യക്തിഗത നികുതിദായകരെ സംബന്ധിച്ച് ബജറ്റ് പ്രഖ്യാപനം ആശ്വാസകരമാണ്. 2009-10 സാമ്പത്തിക വർഷം വരെയുള്ള 25,000 രൂപ വരെയുള്ള ടാക്സ് ഡിമാന്റ് നോട്ടീസുകളും 2010-11 സാമ്പത്തിക വർഷത്തിനും 2014-15 സാമ്പത്തിക വർഷത്തിനും ഇടയിൽ 10,000 രൂപ വരെ കുടിശ്ശികയുള്ള നോട്ടീസുകളുമാണ് പിൻവലിക്കുക.
നിർദ്ദിഷ്ട സാമ്പത്തിക വർഷങ്ങളിൽ, പ്രഖ്യാപിച്ച പരിധി വരെ നികുതി ഡിമാൻഡ് തീർപ്പാക്കാത്ത നികുതിദായകർക്ക് യോഗ്യതയുണ്ടെന്നാണ് ഇതിനർത്ഥം. നിർദ്ദിഷ്‌ട സാമ്പത്തിക വർഷങ്ങളിൽ പ്രത്യക്ഷ നികുതി ഡിമാൻഡ് കുടിശ്ശികയുള്ള എല്ലാവർക്കും 25,000 രൂപയുടെ ഡിമാൻഡിൽ ഇളവ് ലഭിക്കില്ല. 25,000/10,000 രൂപയ്ക്ക് തുല്യമോ അതിൽ കുറവോ ഉള്ളവർക്ക് മാത്രമാണ് യോഗ്യത.
പലിശയ്ക്ക് ഇളവുണ്ടോ?
ആദായനികുതി വകുപ്പ് നികുതി ഡിമാൻഡ് നോട്ടീസ് അയയ്ക്കുമ്പോൾ നികുതിയുടെ പലിശയും ഉൾപ്പെടുന്ന ഒരു തുകയാണ് നോട്ടീസിലൂടെ ആവശ്യപ്പെടാറുള്ളത്. നികുതി ഡിമാൻഡ് പരിധിയായ 25,000 രൂപയിൽ പലിശ വിഹിതവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നില്ല. ആദായ നികുതി നിയമം പ്രകാരം കുടിശ്ശികയുള്ള നികുതി തുകയ്ക്ക് പ്രതിമാസം 1 ശതമാനം എന്ന നിരക്കിൽ അധിക പലിശ ഈടാക്കുന്നുണ്ട്.
ഉദാഹരണമായി 2007-08 സാമ്പത്തിക വർഷത്തിൽ 23,000 രൂപ നികുതി ഡിമാന്റുള്ളയിടത്ത് ഈടാക്കിയ പലിശ കാരണം നികുതിദായകന് 30,000 രൂപ വരെ നൽകേണ്ടി വന്നേക്കാം. യഥാർത്ഥ നികുതി ഡിമാൻഡ് തുക 25,000 രൂപയിൽ താഴെയായതിനാൽ നികുതിദായകന് ഈ പ്രഖ്യാപനത്തിൽ നിന്ന് പ്രയോജനം ലഭിക്കുമോ എന്നതും അതോ 25,000 രൂപയുടെ കട്ട് ഓഫ് നികുതിയും പലിശയും ബാധകമാണോ എന്നതും അവ്യതക്തമാണ്.
ടാക്സ് ഡിമാന്റ് നോട്ടീസ്
1961-ലെ ആദായനികുതി നിയമത്തിൻ്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ നികുതിദായകന് കുടിശ്ശികയുള്ള നികുതി ഡിമാൻഡ് നോട്ടീസുകൾ ലഭിക്കും. സാധാരണയായി ഒരു ശമ്പളമുള്ള നികുതിദായകന് സെക്ഷൻ 143(1), 139(9), 142, 143(2) , 148, 245 എന്നിവ പ്രകാരം 6 നികുതി നോട്ടീസുകൾ ലഭിക്കാം. രേഖപ്പെടുത്തിയ നികുതിയും അടച്ച നികുതിയും പൊരുത്തപ്പെടുന്നുണ്ടോയെന്ന് ആദായനികുതി വകുപ്പ് പരിശോധിക്കും. അതിനുശേഷമാണ് ഫയൽ ചെയ്ത നികുതി റിട്ടേണുകൾ ആദായ നികുതി വകുപ്പ് സ്വീകരിക്കുകയുള്ളൂ.
നോട്ടീസുകൾ പലതരം
ആദായ നികുതി റിട്ടേൺ ആദായനികുതി വകുപ്പ് പ്രോസസ്സ് ചെയ്തുകഴിഞ്ഞ് നികുതി ഡിമാൻഡ് അടയ്‌ക്കേണ്ടിവരുമ്പോൾ സെക്ഷൻ 143(1) പ്രകാരം നികുതി അറിയിപ്പ് ലഭിക്കും. നികുതിദായകൻ ഫയൽ ചെയ്ത തെറ്റായ ആദായനികുതി റിട്ടേണിന് എതിരായാണ് സെക്ഷൻ 139(9) പ്രകാരം നികുതി നോട്ടീസ് ലഭിക്കുന്നത്.
തെറ്റായ ഐടിആർ ഫോം ഉപയോഗിച്ചാലോ ഐടിആർ ഫയൽ ചെയ്യുന്നതിനോ അല്ലെങ്കിൽ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴോ സംഭവിച്ച മറ്റേതെങ്കിലും പിശകുകളോ വഴി നോട്ടീസ് ലഭിക്കാം. നടപ്പുവർഷത്തെ ആദായനികുതി റീഫണ്ടിനൊപ്പം കഴിഞ്ഞ കുടിശ്ശിക ക്രമീകരിക്കുന്നതിനാണ് സെക്ഷൻ 245 പ്രകാരം നികുതിദായകന് നോട്ടീസ് ലഭിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications