ആദായ നികുതി റിട്ടേൺ സമർപ്പിച്ച ശമ്പളക്കാരായ നികുതിദായകരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആദായ നികുതി നോട്ടീസ്. ആദായ നികുതി റിട്ടേണിലെ ഓരോ പിശകുകളും ആദായനികുതി വകുപ്പിൽ നിന്നുള്ള നികുതി നോട്ടീസിലേക്ക് എത്തിക്കുന്നവയാണ്.
ആദായ നികുതി നോട്ടീസ് എന്ന് കേൾക്കുമ്പോൾ ആശങ്ക വേണ്ട. നികുതി റിട്ടേണിലെ തെറ്റ് തിരുത്താനുള്ള സൂചന നൽകാനും ആദായ നികുതി നോട്ടീസുകൾ ലഭിക്കാം. ആദായ നികുതി നോട്ടീസ് ലഭിച്ച ശേഷം എങ്ങനെ നികുതിദായകൻ പുതുക്കിയ റിട്ടേൺ സമർപ്പിക്കും എന്ന് നോക്കാം.
നോട്ടീസ് ലഭിച്ചാൽ പരിശോധിക്കണം
നികുതിദായകന് ആദായ നികുതി നോട്ടീസ് ലഭിച്ചാൽ ആശങ്കയ്ക്ക് പകരം നികുതി നോട്ടീസിൽ സൂക്ഷ്മമായ പരിശോധനയാണ് നടത്തേണ്ടത്. യഥാർത്ഥ റിട്ടേണിലെ തെറ്റുകളുടെ പ്രധാന്യം അനുസരിച്ച് ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന വിവിധ നികുതി നോട്ടീസുകൾ അയക്കും. ഉദാഹരണത്തിന് സെക്ഷൻ 143(1) പ്രകാരമുള്ള ആദായ നികുതി നോട്ടീസ് നിസാരമായ പൊരുത്തക്കേടുകൾക്ക് ഉള്ളതാണ്. നികുതി റിട്ടേണിൽ സമഗ്രമായ അവലോകനം ആവശ്യമാണെന്നങ്കിൽ സെക്ഷൻ 143(2) പ്രകാരമുള്ള ആദായ നികുതി നോട്ടീസ് ലഭിക്കാം.

നോട്ടീസ് ലഭിക്കാൻ കാരണങ്ങളേറെ
ആദായ നികുതി റിട്ടേണുകളിൽ ഹൗസ് റെന്റ് അലവൻസ്, ഭവന വായ്പ കിഴിവുകൾ എന്നിവ സംബന്ധിച്ച തെറ്റായ ക്ലെയിമുകൾ നടത്തുമ്പോഴും നോട്ടീസ് പ്രതീക്ഷിക്കാം.നികുതിദായന് ലഭിക്കുന്ന അധിക വരുമാനങ്ങൾ ആദായ നികുതി റിട്ടേണിൽ പ്രത്യേകം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അധിക വരുമാനം ബാങ്ക് വഴി സ്വീകരിക്കുകയും ടിഡിഎസ് ഈടാക്കുകയും ചെയ്ത സാഹചര്യത്തിൽ വരുമാനം റിട്ടേണിൽ കാണിക്കാത്തത് നികുതി വകുപ്പ് സൂക്ഷ്മ പരിശോധന നടത്താനും റിട്ടേൺ പരിശോധിക്കാനും കാരണമാകുന്നു.
എൽടിഎ, എച്ച്ആർഎ, സെക്ഷൻ 80 സി, 80 ഡി എന്നിവയ്ക്ക് കീഴിലുള്ള ഇളവുകൾ ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാലും തെറ്റായ ക്ലെയിമുകൾ നടത്തുമ്പോഴും അധിക വരുമാനം രേഖപ്പെടുത്താത്ത ഘട്ടത്തിലും ആദായ നികുതി നോട്ടീസ് ലഭിക്കും.
റിട്ടേൺ പുതുക്കി സമർപ്പിക്കാം
ആദായ നികുതി നിയമത്തിലെ സെക്ഷൻ 139(5) പ്രകാരം നികുതിദായകർക്ക് ആദായ നികുത റിട്ടേണുകൾ പുതുക്കാൻ അവകാശമുണ്ട്. നികുതി നോട്ടീസ് ലഭിച്ചതിന് ശേഷം മനഃപൂർവമല്ലാത്ത പിഴവുകളോ വീഴ്ചകളോ കണ്ടെത്തിയാൽ നികുതിദായകർക്ക് ആദായ നികുതി റിട്ടേണിലെ പൊരുത്തക്കേടുകൾ തിരുത്താൻ ഇത് ഉപയോഗിക്കാം.
അസസ്മെന്റ് വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുൻപോ അല്ലെങ്കിൽ മൂല്യനിർണ്ണയം പൂർത്തിയാകുന്നതിന് മുൻപോ പുതുക്കിയ റിട്ടേൺ സമർപ്പിക്കാം. 2023-23 സാമ്പത്തിക വർഷത്തിലെ (അസെസ്‌മെന്റ് വർഷം 2023-2024) പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 31 2023 ആണ്.
എങ്ങനെ പുതുക്കിയ റിട്ടേൺ സമർപ്പിക്കും
പുതുക്കിയ ആദായ നികുതി റിട്ടേൺ ഒന്നിൽ കൂടുതൽ തവണ സമർപ്പിക്കാം. പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒറിജിനൽ റിട്ടേണിലെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സമാനമാണ് പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കുന്നതും. റിട്ടേണ്‍ സബ്മിറ്റ് ചെയ്യുന്ന സമയത്ത് സെക്ഷന്‍ 139(5) പ്രകാരമാണ് സബ്മിറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കണം. 'റിട്ടേണ്‍ ഫയല്‍ഡ് അണ്ടര്‍' എന്ന കോളത്തില്‍ Revised u/s 139(5) എന്ന് തിരഞ്ഞെടുക്കണം.
ശേഷം യഥാര്‍ഥ റിട്ടേണിന്റെ വിശദാംശങ്ങള്‍ കാണിക്കും. അക്ക്‌നോളജ്‌മെന്റ് നമ്പര്‍, യഥാര്‍ഥ റിട്ടേണ്‍ ഫയല്‍ ചെയ്ത തീയതി എന്നിവ കാണിക്കും. പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ അവ വാലിഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ആദായ നികുതി വകുപ്പ് പുതുക്കിയ റിട്ടേണ്‍ സ്വീകരിക്കില്ല. ആധാര്‍ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ, ഇല്‌ക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ഉപയോഗിച്ചോ റിട്ടേണ്‍ സമര്‍പ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
