ആഗോള വിപണിയിൽ സ്വർണ വില ആഴ്ചയിലെ മോശം നിലയിലാണെങ്കിലും കേരള വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില വർധിച്ചു. പവന് 240 രൂപ വര്‍ധിച്ച് 44,800 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,600 രൂപയിലേക്കും സ്വർണ വില എത്തി. അഞ്ച് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണ വില മുന്നേറ്റം നടത്തിയത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിൽപനയിൽ ഡിമാന്റ് ഉയരുന്നതാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാനുള്ള കാരണം. പലിശ നിരക്ക് സംബന്ധിച്ച് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നടത്തിയ പ്രസ്താവനയാണ് ആഗോള വിപണിയിൽ സ്വർണ വില ഇടിച്ചത്.
ആഗോള വിപണിയിൽ
ആവശ്യമെങ്കിൽ ഫെഡറൽ റിസർവ് ഇനിയും പലിശ നിരക്ക് വർധിപ്പിക്കുമെന്ന ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് ഡോളറും ട്രഷറി യീൽഡും ശക്തമായതോടെ സ്വർണ വില ഇടിവിലാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,959.74 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച ഒക്ടോബർ 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വില എത്തിയിരുന്നു. അതോടൊപ്പം വില ഇടിവ് ഒരു മാസത്തിലേറെയായുള്ള ഏറ്റവും മോശം ആഴ്ചയിലേക്ക് സ്വർണത്തെ എത്തിച്ചു.

തുടർച്ചയായ രണ്ടാം വാരത്തിലും സ്വർണം നഷ്ടത്തിലാണ്. ഈ ആഴ്ച ഇതുവരെ 1.6 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്. പവലിന്റെ പ്രസ്താവനയെ തുടർന്ന് 10 വർഷത്തെ യുഎസ് ട്രഷറി യീൽഡ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഉയർന്നു. ഇത് പലിശ രഹിതമായ സ്വർണത്തിൽ നിന്ന് നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമാകും. അതിനിടയിൽ ഡോളർ സൂചിക രണ്ട് മാസത്തെ ഏറ്റവും മികച്ച ആഴ്ചയിലേക്കാണ് നീങ്ങുന്നത്. ഇത് മറ്റു രാജ്യങ്ങൾക്ക് സ്വർണം ചെലവേറിയതാക്കും.
ആഭ്യന്തര വിപണിയിൽ
ശനി മുതൽ വ്യാഴം വരെയുള്ള 5 വ്യാപാര ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞതിന് ശേഷമാണ് വെള്ളിയാഴ്ച വില വർധിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാം തീയതി മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചെത്തിയ സ്വര്‍ണം തൊട്ടടുത്ത ദിവസം മുതൽ താഴേക്കുള്ള ട്രെൻഡ് തുങ്ങി. 45,280 രൂപയായിരുന്നു നവംബര്‍ മൂന്നിലെ സ്വര്‍ണ വില. നവംബര്‍ നാലിന് ശനിയാഴ്ച 80 രൂപ കുറഞ്ഞ് 45,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന് തിങ്കളാഴ്ച 45,080 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 120 രൂപ കുറഞ്ഞ് 44,800 രൂപയിലേക്കും സ്വര്‍ണ വില എത്തി. ഈ ആഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച ഉണ്ടായത്. 320 രൂപ കുറഞ്ഞതോടെ 44,560 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
അഞ്ച് ദിവസത്തെ ഇടിവോടെ 720 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു. ഇവിടെ നിന്നാണ് സ്വർണ വില 240 രൂപ വർധിച്ച് 44,800 രൂപയിലേക്ക് സ്വർണ വില എത്തിയത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
