2024-25 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റ് വരാനിരിക്കുകയാണ്. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമലാ സീതാരമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റിൽ ആദായനികുതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഒന്നിലധികം പുതിയ ഇളവുകൾ കൊണ്ടുവന്നിരുന്നു. പുതിയ നികുതി വ്യവസ്ഥയെ ആകർഷകമാക്കി ഡിഫോൾട്ട് വ്യവസ്ഥയാക്കി മാറ്റി മാറ്റിയത് വ്യക്തിഗത നികുതി സംബന്ധിച്ച ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച്, ഇടക്കാല ബജറ്റിൽ വലിയ നികുതി പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ ഭരണകക്ഷിക്ക് അനുവാദമില്ല. എന്നാൽ നികുതിദായകരെ സഹായിക്കുന്നതിന് ചെറിയ ഇളവുകൾ ബജറ്റിലുണ്ടാകുമെന്നാണ് നികുതി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

സെക്ഷൻ 80ഡി പരിധി ഉയർത്തും
സെക്ഷൻ 80ഡി പ്രകാരം ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഇളവ്, വ്യക്തികൾക്ക് 25,000 രൂപയും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയുമാണ്. വർധിച്ചു വരുന്ന ആരോഗ്യ ചെലവുകളെ പരിഗണിച്ച് ഇവ യഥാക്രമം 50,000 രൂപയായും 75,000 രൂപയായും വർധിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കണമെന്ന് ക്ലിയർ ടാക്സിലെ അർചിത് ഗുപ്ത പറയുന്നു.
അതോടൊപ്പം ആരോഗ്യ സേവനങ്ങൾക്ക് തുല്യ പ്രാധാന്യം ലഭിക്കാൻ പുതിയ നികുതി വ്യവസ്ഥയിലും സെക്ഷൻ 80ഡി ആനുകൂല്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെ മാറ്റങ്ങളാണ് അർചിത് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന ഇളവ് പരിധി
ഉയർന്ന പണപ്പെരുപ്പം കണക്കിലെടുത്ത് ഇരു നികുതി വ്യവസ്ഥകളിലും അടിസ്ഥാന ഇളവ് പരിധി ഉയർത്തണമെന്നാണ് മുംബൈ ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് ചിരാഗ് ചൗഹാന്റെ നിർദ്ദേശം. അടിസ്ഥാന ഇളവുകളുടെ പരിധി വർധിപ്പിക്കുന്നതിലൂടെ പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളിലെ സ്ലാബുകളിലുടനീളമുള്ള നികുതി ബാധ്യത കുറയ്ക്കാൻ കഴിയും. അടിസ്ഥാന ഇളവ് പരിധി 50,000 രൂപ ഉയർത്തമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
മൂലധന നേട്ട നികുതി
സെക്യൂരിറ്റികളിൽ നിന്നുള്ള ലാഭം മൂലധന നേട്ടത്തിന്റെ പരിധിയിലാണ് വരുന്നത്. മൂലധന ആസ്തിയുടെ കൈമാറ്റം വഴി നടക്കുന്ന ഈ വരുമാനത്തിന് നികുതി ബാധകമാണ്. മൂലധന നേട്ടത്തെ ഇതിന്റെ കാലയളവ് അടിസ്ഥാനമാക്കി ഹ്രസ്വകാല മൂലധന നേട്ടം, ദീർഘകാല മൂലധന നേട്ടം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
നിലവിലെ മൂലധന നേട്ട നികുതി സങ്കീർണമാണ്. സെക്യൂരിറ്റി, നിക്ഷേപ കാലയളവ്, നികുതി നിരക്ക്, റസിഡൻസി സ്റ്റാറ്റസ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് നികുതി കണക്കാക്കുന്നത്. സർക്കാർ ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികളുടെ വർഗ്ഗീകരണം കാര്യക്ഷമമാക്കുകയും ലിസ്‌റ്റ് ചെയ്‌തതും ലിസ്‌റ്റ് ചെയ്യാത്തതുമായ സെക്യൂരിറ്റികൾക്കുള്ള നികുതി ഏകീകരിക്കുകയും ഇൻഡെക്‌സേഷൻ വ്യവസ്ഥകൾ ലളിതമാക്കുകയും വേണമെന്ന് ക്ലിയർ ടാക്സിലെ അർചിത് ഗുപ്ത ആവശ്യപ്പെടുന്നു.
ഭവന വായ്പ ഇളവ്
കഴിഞ്ഞ സമ്പൂർണ ബജറ്റിലാണ് നിർമലാ സീതാരാമൻ പുതിയ നികുതി സ്ലാബുകൾ അവതരിപ്പിച്ച് പുതിയ നികുതി വ്യവസ്ഥയെ ആകർഷകമാക്കിയത്. ഇത് കൂടുതൽ പേരെ പ്രത്യേകിച്ച് ചെറുപ്പക്കാരായ പുതിയ നികുതിദായകരെ പുതിയ നികുതി വ്യവസ്ഥയിലേക്ക് ആകർഷിച്ചു. എന്നാൽ ഭവനവായ്പ അടയ്ക്കുന്നവർക്ക് നികുതി ഇളവില്ലാത്തത് കാരണം വായ്പ അടയ്ക്കുന്നവർ പഴയ നികുതി വ്യവസ്ഥയിൽ തുടരുകയാണ്.
ഹസ്മുഖ് ഷാ ആൻഡ് കമ്പനിയുടെ സീനിയർ പാർട്ണർ ഭാവേഷ് ഷായുടെ അഭിപ്രായത്തിൽ രണ്ട് ലക്ഷം രൂപയുടെ ഭവനവായ്പ പലിശ കിഴിവ് ഒഴിവാക്കി പുതിയ ഭരണത്തിലേക്ക് മാറുന്നത് പ്രധാന തടസ്സമാണ്. ഇതിനുള്ള പരിഹാരമാണ് ബജറ്റിൽ പ്രതീഷിക്കുന്നത്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications