ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് താഴേക്ക് വന്ന അതേ നിലവാരത്തിലാണ് ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. കേരള വിപണിയിൽ ചൊവ്വാഴ്ച 1 ഗ്രാം സ്വര്‍ണത്തിന് 5,445 രൂപയാണ് വില. 1 പവന് വാങ്ങാന്‍ 43,560 രൂപ നല്‍കണം. ആഗോള വിപണിയിൽ സ്വർണം സ്ഥിരത പുലർത്തിയതാണ് ആഭ്യന്തര വിപണിയിലും വില മാറ്റമില്ലാതെ നിലനിർത്തിയത്.
ജൂലായ് എട്ടിന് 320 രൂപ വർധിച്ച് പവന് രേഖപ്പെടുത്തിയ 43,640 രൂപയാണ് ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായ് മാസത്തിൽ കൂടിയും കുറഞ്ഞും നിന്ന സ്വർണ വില 43,560 രൂപയിലെത്തുന്നത് ആദ്യമായാണ്.

ആഗോള വിപണിയിലും സ്ഥിരത പുലർത്തി
യുഎസിലെ പണപ്പെരുപ്പ ഡാറ്റ പുറത്തു വരുന്നത് മുന്നിൽ കണ്ട് നിക്ഷേപകർ ജാഗ്രത പുലർത്തിയതിനാൽ ചൊവ്വാഴ്ച ആഗോള വിപണിയിലും തുടക്കത്തിൽ സ്വർണ വില സ്ഥിരത പുലർത്തുകയാണ്. പുറത്തു വരാനിരിക്കുന്ന കണക്കുകൾ ഫെഡറൽ റിസർവിന്റെ നിരക്ക് നയത്തെ സ്വാധീനിക്കുന്നവയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,926.19 ഡോളറാണ്.
അതോടൊപ്പം ആശ്വാസമായൊരു വാർത്ത രൂപ മെച്ചപ്പെടുന്നതാണ്. ഇന്ത്യൻ രൂപ ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 17 പൈസ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഡോളറിന് 82.40 എന്ന നിലയിലാണ് രൂപ ആരംഭിച്ചത്.
വില കുറവ് എവിടെ
എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും സ്വര്‍ണ വില ഒരേ നിലവാരത്തിലല്ല. ഇതിന് പ്രധാന കാരണം ഇന്ത്യയുടെ ഇറക്കുമതിയാണ്. രാജ്യത്തെ ആവശ്യത്തിനുള്ള സ്വര്‍ണം ഇന്ത്യയില്‍ ഖനനം ചെയ്യുന്നില്ല. വേണ്ടത്ര സ്വര്‍ണം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. സ്റ്റേറ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, യൂിയന്‍ ബാങ്ക്, എംഎംടിസി, എസ്ടിസി എന്നിവരാണ് രാജ്യത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്.
വിദേശ വില നിലവാരത്തിലാണ് ബാങ്കുകൾ സ്വര്‍ണം വാങ്ങുന്നത്. അതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരുമ്പോള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. അതേസമയം ഇന്ത്യന്‍ വിപണിയിലെ വില ഏകീകരിച്ചതല്ല. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത നിരക്കിലാണ് സ്വര്‍ണ വില. പ്രാദേശിക നികുതികളാണ് ഈ വ്യത്യാസത്തിന് കാരണം. പ്രാദേശിക ബുള്ളിയന്‍ അസോസിയേഷൻ വില നിശ്ചയിക്കുന്നതും വ്യത്യസ്ത വില നിലവാരത്തിലേക്ക് എത്തുന്നു. ഇത് നഗരങ്ങള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസം വരുത്തുന്നു.
അന്താരാഷ്ട്ര വിപണിയിലെ പ്രവണത അടിസ്ഥാനപ്പെടുത്തി ദിവസത്തിൽ രണ്ട് തവണ സ്വർണ വില പരിഷ്കരിക്കും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പരിശോധിച്ചാല്‍ കേരളത്തിലാണ് വില കുറവെന്ന് കാണാം. മുംബൈ, ഡല്‍ഹി നഗരങ്ങളെ അപേക്ഷിച്ച് വില കേരള, കർണാടക വിപണികളിൽ സ്വർണ വില കുറവാണ്. വിവിധ നഗരങ്ങളിലെ 22 കാരറ്റ് 8 ഗ്രാം സ്വർണ വില നോക്കാം.
ചെന്നൈ- 43,856 രൂപ (ചൊവ്വാഴ്ച പവന് 24 രൂപ കുറഞ്ഞു)
മുംബൈ- 43,560 രൂപ
ഡല്‍ഹി- 46,680 രൂപ
കൊല്‍ക്കത്ത- 43,560 രൂപ
ബംഗളൂരു- 43,560 രൂപ
ഹൈദരാബാദ്- 43,560 രൂപ
വഡോദര- 43,600 രൂപ
അഹമ്മദാബാദ്- 43,600 രൂപ
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
