സ്ഥിര നിക്ഷേപങ്ങളെക്കാൾ വലിയ ലാഭകരമാണ് മൂച്വൽ ഫണ്ടുകൾ. പല തരത്തിലുള്ള മൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. നിക്ഷേപകർക്ക് അവരുടെ ആവശ്യങ്ങൾക്കും സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുസരിച്ച് ഇക്വിറ്റി, ഹൈബ്രിഡ് അല്ലെങ്കിൽ കടം ഡെബ്റ്റ് പോലുള്ള മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം. റിട്ടയർമെന്റ് പോലെയുള്ള ദീർഘകാല സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഇക്വിറ്റി ഫണ്ടുകളാണ് അനുയോജ്യം.
10 ലക്ഷം നിക്ഷേപിച്ചാൽ 14 ലക്ഷമായി തിരികെ കിട്ടും, മുതിർന്ന പൗരന്മാർക്ക് എസ്ബിഐയുടെ എഫ്ഡി
റിട്ടയർമെന്റ് സമയത്ത് കോടിപതിയാവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിക്ഷേപം നേരത്തെ തുടങ്ങണം. 5 കോടിയോ അതിനു മുകളിലോ ആണ് ക്ഷ്യമിടുന്നതെങ്കിൽ 25-ാമത്തെ വയസിൽ നിക്ഷേപം തുടങ്ങണം. 10,000 രൂപ പ്രതിമാസം 20 വർഷ കാലയളവിൽ നിക്ഷേപിച്ചാൽ റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുക തന്നെ കയ്യിൽ കിട്ടും.

കോടിപതിയാകാൻ നിങ്ങൾ നിക്ഷേപിക്കേണ്ട തുക എത്ര?
20-ാം വയസിൽ നിക്ഷേപിച്ച് തുടങ്ങിയാൽ നിങ്ങൾക്ക് കോടിപതിയാകാം. നിങ്ങൾ 10,000 രൂപ പ്രതിമാസം 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 12 ശതമാനമായി തിരികെ കിട്ടും. അതായത് 20 വർഷത്തെ നിങ്ങളുടെ നിക്ഷേപം 24 ലക്ഷമാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുക 9991479 രൂപയായിരിക്കും. 9991479 രൂപയാണ് അധിക വരുമാനമായി നിങ്ങൾക്ക് ലഭിക്കുന്നത്. മൂന്നുവർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം മൂന്നിരട്ടിയിലധികമാണ് വളരുക. 45-ാം വയസിൽതന്നെ നിങ്ങൾക്ക് കോടപതിയാകാൻ സാധിക്കും.
26-ാം വയസിൽ നിക്ഷേപം തുടങ്ങിയാൽ രണ്ടു കോടി നേടാനാകും. നിങ്ങളുടെ നിക്ഷേപ തുക 31,20,000 രൂപയായിരിക്കും. 51 വയസാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 2,15,11,120 രൂപയാണ്. ഈ നിക്ഷേപത്തിലൂടെ 1,83,91,120 രൂപയാണ് നിങ്ങൾക്ക് കിട്ടുന്ന ലാഭം. ഇങ്ങനെ നിക്ഷേപിച്ചാൽ 51-ാം വയസിൽ നിങ്ങൾ 2.5 കോടി നേടും.
ഇത്തിരി പൊന്നുണ്ടോ, ഒത്തിരി പണം കിട്ടും, കുറഞ്ഞ പലിശയിൽ ഗോൾഡ് ലോൺ ഈ ബാങ്ക് നൽകും
3 കോടിക്കായി 29-ാം വയസിൽ നിക്ഷേപം തുടങ്ങിയാൽ മതിയാകും. നിങ്ങളുടെ മൊത്ത നിക്ഷേപ തുക 34,80,000 രൂപയാണ്. നിങ്ങൾക്ക് ലാഭമായി കിട്ടുക 2,77,32,516 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടുന്ന തുക 3,12,12,516 രൂപയാണ്. അതായത് 54-ാം വയസിൽ നിങ്ങൾ 3.12 കോടിയുടെ ഉടമയാകും.
4 കോടിയാണ് ലക്ഷ്യമിടുന്നതെങ്കിൽ 31-ാം വയസിൽ നിക്ഷേപം തുടങ്ങണം. 37,20,000 രൂപയാണ് നിങ്ങളുടെ മൊത്ത നിക്ഷേപ തുക. കാലാവധി പൂർത്തിയാകുമ്പോൾ 3,61,84,045 ലാഭമടക്കം 3,99,04,045 രൂപ കിട്ടും. 56-ാം വയസിൽ നിങ്ങൾക്ക് കിട്ടുക 4 കോടിയാണ്.
5 കോടിക്കായി 33 വയസിൽ നിക്ഷേപം തുടങ്ങണം. 39,60,000 രൂപ നിക്ഷേപിക്കുമ്പോൾ 46979981 രൂപയടക്കം 5,09,39,981 രൂപ കയ്യിൽ കിട്ടും. 58-ാം വയസിൽ 5.10 കോടിയാണ് നിങ്ങൾക്ക് കിട്ടുക.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications