ആഗോള രാഷ്ട്രീയന്തരീക്ഷത്തിലെ പുതിയ ചലനങ്ങളും പണപ്പെരുപ്പവും ഫെഡ് റിസർവിന്റെ പലിശ നിരക്ക് ആശങ്കകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയെ താഴോട്ട് അടിച്ചിച്ചത്. ബുധനാഴ്ച സെന്‍സെക്‌സ് 927.74 പോയന്റ് ഇടിഞ്ഞ് 59,744.98ലും നിഫ്റ്റി 272.40 പോയന്റ് നഷ്ടത്തില്‍ 17,554.30ലുമാണ് ക്ലോസ് ചെയ്തത്. നാലു ദിവസമായി തുടരുന്ന ഇടിവിൽ സെൻസെക്സിന് ആകെ നഷ്ടമായത് 1574.53 പോയിന്റാണ്. ഈ ചാഞ്ചാട്ടങ്ങളെ നേട്ടമാക്കാൻ സാധിക്കുന്നത് ദീർഘകാല നിക്ഷേപകർക്കാണ്.
ഓഹരികളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഇടിവുകളിൽ കൂടുതൽ ഓഹരികൾ വാങ്ങിയെടുക്കാൻ സാധിക്കും. എന്നാൽ ദീർഘകാലത്തേക്ക് എസ്ഐപി ചെയ്യാൻ ഗുണനിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുക്കണം. എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് ദീർഘകാല എസ്‌ഐപിക്കായി അടുത്തിടെ നിർദ്ദേശിച്ച പ്രധാനപ്പെട്ട ഓഹരികളാണ് ലേഖനത്തിൽ വിശദമാക്കുന്നത്.
ഭാരതി എയർടെൽ
മൊബൈൽ, ബ്രോഡ്‌ബാൻഡ്, ഫിക്സഡ് ലൈൻ ടെലിഫോൺ, ഡിടിഎച്ച്, എന്റർപ്രൈസ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ. ഇന്ത്യയെ കൂടാതെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ശക്തമായ വരിക്കാരുടെ അടിത്തറയും പാൻ-ഇന്ത്യ നെറ്റ്‌വർക്കിലുള്ള വരുമാന വിപണി വിഹിതം എന്നിവ ഭാരതി എയർടെലിന്റെ ഗുണമേന്മയാണ്.
2022 സാമ്പത്തിക വർഷത്തിൽ വരുമാനത്തിന്റെ 72 ശതമാനവും മൊബൈൽ സെഗ്‌മെന്റിൽ നിന്നാണ് 28 ശതമാനമാണ് ഇതര ബിസിനസ് രംഗത്ത് നിന്ന് നേടിയത്. വ്യാഴാഴ്ച 770 രൂപ നിലവാരത്തിലാണ് ഭാരതി എയർടെൽ (NSE: BHARTIARTL BSE: 532454) വ്യാപാരം നടക്കുന്നത്.

സിപ്ല
മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയും ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയുമാണ് സിപ്ല. ശ്വാസോച്ഛ്വാസം, ആന്റി റിട്രോവൈറൽ, യൂറോളജി, കാർഡിയാക്, ആൻറി ഇൻഫെക്റ്റീവ്, ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ, സിഎൻഎസ് എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോളതലത്തിൽ ഇൻഹേലർ വിൽക്കുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് സിപ്ല.
ഇന്ത്യ, വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവയാണ് പ്രധാന വിപണികൾ. ഇന്ത്യയിൽ ഏകദേശം 22 ശതമാനം വിപണി വിഹിതമുണ്ട്. ശ്വാസകോശ സംബന്ധിയായ തെറാപ്പിയിൽ മുന്നിലുള്ള കമ്പനിയുടെ 6 ബ്രാൻഡുകൾ മികച്ച 10 റെസ്പിറേറ്ററി ബ്രാൻഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്. സിപ്ല (NSE: CIPLA| BSE: 500087) ഓഹരികൾ 962.65 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉത്പ്പാദകരാണ് കോൾ ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം. എട്ട് സംസ്ഥാനങ്ങളിലായി 84 ഖനന മേഖലകളിൽ കമ്പനിയുടെ എട്ട് അനുബന്ധ സ്ഥാപനങ്ങളിലൂടെ പ്രവർത്തിക്കുന്നു. കോൾ ഇന്ത്യയ്ക്ക് 318 ഖനികളുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 4.4 ശതമാനം വളർച്ച രേഖപ്പെടുത്തി 622.63 മെട്രിക് ടൺ ഉത്പാദനം എന്ന എക്കാലത്തെയും മികച്ച നിലയിലെത്താൻ കോൾ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കോൾ ഇന്ത്യ (NSE: COALINDIA | BSE: 533278)യുടെ ബുധനാഴ്ചത്തെ ഓഹരി വില 215.50 രൂപയാണ്.
ഐസിഐസിഐ ബാങ്ക്
മികച്ച ബാലൻസ് ഷീറ്റ് തന്നെയാണ് ഐസിഐസിഐ ബാങ്കിനെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള കാരണം. മികച്ച പ്രൊവിഷൻ കവറേജ് റേഷ്യോ, ക്യാപിറ്റൽ അഡീക്വസി റേഷ്യോ, കുറഞ്ഞ ലയബിലിറ്റി എന്നിവയുള്ള ശക്തമായ ബാലൻസ് ഷീറ്റാണ് ഐസിഐസിഐ ബാങ്കിന്റേത്. ഐസിഐസിഐ ബാങ്കിന്റെ സബ്സിഡിയറികൾ അതാത് മേഖലകളിലെ മുൻനിരയിലാണ്. ഐസിഐസിഐ ബാങ്കി(NSE: ICICIBANK | BSE: 532174)ന്റെ ഓഹരികൾ ബുധനാഴ്ച 837.15 രൂപ നിലവരാത്തിലാണുള്ളത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ട്രാക്ടർ വ്യവസായത്തിൽ മുൻനിര കമ്പനിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വരുമാനത്തിന്റെ 60 ശതമാനവും ഗ്രാമീണ വിപണിയിൽ നിന്നാണ്. 2021 ലെ 38.2 ശതമാനമായിരുന്ന വിപണി വിഹിതം 2022 ൽ 40 ശതമാനമായി. പുതിയ ലോഞ്ചുകൾ വഴി ട്രാക്ടർ സെഗ്മെന്റിലെ വിപണി വിഹിതം ഉയർത്താനുള്ള സാധ്യതയുണ്ട്. 1311.65 രൂപ നിലവാരത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (NSE: M&M |BSE: 500520) ഓഹരികൾ വ്യാഴാഴ്ച വ്യപാരം നടക്കുന്നത്.
എൻടിപിസി
വൈദ്യുതി ഉൽപാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എൻടിപിസി. എനർജി മേഖലയിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായി എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് കരുതുന്ന ഓഹരിയാണ് എൻടിപിസി. ഊർജ്ജോത്പാദനം വിതരണം എന്നിവയിലെ ആധിപത്യം തന്നെയാണ് ഇതിന് കാരണം. നിലവിൽ 71,594 മെഗാവാട്ട് ശേഷിയുള്ള കമ്പനി 2032 ഓടെ 132 ജിഗാ വാട്ട് ശേഷിയിലേക്ക് മാറാനാണ് ഉദ്യേശിക്കുന്നത്. 170.80 രൂപയിലാണ് എൻടിപിസി (NSE: NTPC| BSE: 532555) വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications