നിരവധി നിക്ഷേപ രീതികളും അവസരങ്ങളും വിപണിയിലുണ്ടെങ്കിലും ഇപ്പോഴും ഒരു വിഭാഗം ആളുകൾ അവയെ ഒന്നിനെയും പൂർണമായും വിശ്വസിക്കാനും ആശ്രയിക്കാനും തയാറാകുന്നില്ല. അതുകൊണ്ട് തന്നെ താരതമ്യേന കുറഞ്ഞ നേട്ടങ്ങളും റിട്ടേൺസുമായിരിക്കും അവർക്ക് ലഭിക്കുക. എന്നാൽ, ഇത്തരം ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റേത്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെ ജനപ്രിയമാക്കുന്നു. അപകട സാധ്യത കുറഞ്ഞ നിക്ഷേപം തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നവരുടെ പ്രഥമ പരിഗണന പോസ്റ്റ് ഓഫീസ് പദ്ധതികളായിരിക്കും.
സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും...
നിലവിലത്തെ സാഹചര്യത്തിൽ സിസ്റ്റ്മാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഒരു മികച്ച നിക്ഷേപ രീതിയായി കണക്കാക്കപ്പെടുന്നതുപോലെ, അപകട സാധ്യത കുറഞ്ഞ നിക്ഷേപ പരിഗണിക്കുന്നവർ മുൻഗണന കൊടുക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി. ഇവിടെയും എസ്ഐപിയിലേത് പോലെ ഒരു നിശ്ചിത തുക ഓരോ മാസവും സമ്പാദ്യത്തിന്റെ ഭാഗമാക്കാനും അതിൽ നിന്ന് മികച്ച റിട്ടേൺസ് നേടാനും നിക്ഷേപകർക്ക് സാധിക്കുന്നു.

ചെറിയ ഒരു വർഷത്തേക്കും രണ്ട്, മൂന്ന് വർഷത്തേക്കുമുണ്ടെങ്കിലും ഏറ്റവും ഉയർന്ന റിട്ടേൺസ് ഉറപ്പാക്കാൻ 5 വർഷത്തേക്കുള്ള സ്കീം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇതിൽ, ത്രൈമാസ അടിസ്ഥാനത്തിൽ കണക്കാക്കുന്ന 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ നല്ലൊരു തുക റിട്ടേൺസായി ലഭിക്കുന്നു. നിങ്ങൾ എല്ലാ മാസവും 7000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 5 വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയും 10 വർഷത്തിനുള്ളിൽ ഏകദേശം 12 ലക്ഷം രൂപയും സമ്പാദ്യത്തിൽ ചേർക്കാം.
സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 7000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 4,20,000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപക്കും. 6.7 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് 5 വർഷത്തിനുള്ളിൽ പലിശയായി 79,564 രൂപ ലഭിക്കുന്നു. നിങ്ങൾ നിക്ഷേപിച്ച തുകയും പലിശയും ചേർക്കുന്നതിലൂടെ, നിങ്ങളുടെ മെച്യൂരിറ്റി തുക 4,99,564 രൂപയായിരിക്കും, അതായത് ഏകദേശം അഞ്ച് ലക്ഷം രൂപ.
അതേസമയം അഞ്ച് വർഷത്തേക്ക് കൂടി ആർഡി നിക്ഷേപം നീട്ടിയാൽ ഏകദേശം 12 ലക്ഷം രൂപ കൂട്ടിച്ചേർക്കാം. ഇത്തരമൊരു സാഹചര്യത്തിൽ പത്ത് വർഷംകൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്ന തുക 8,40,000 രൂപയായിരിക്കും. ഇതിന് 6.7 ശതമാനം പലിശ നിരക്കിൽ 3,55,982 രൂപ പലിശയിനത്തിലും ലഭിക്കുന്നു. അതായത്, കാലാവധി പൂർത്തിയാകുമ്പോൾ 11,95,982 രൂപ മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു.
ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
ഏറ്റവും കുറഞ്ഞത് 100 രൂപ അടച്ചുകൊണ്ട് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ അക്കൗണ്ട് തുറക്കാവുന്നതാണ്. 100ന്റെ ഗുണതങ്ങളിൽ പ്രതിമാസ അടവും നിശ്ചയിക്കാം. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ലായെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. അതുപോലെ തന്നെ ഒരാൾക്ക് എത്ര ആർഡി അക്കൗണ്ട് വേണമെങ്കിലും തുറക്കാനുള്ള അവസരവുമുണ്ട്. ഒന്നിലധികം പേർക്ക് ജോയിന്റ് അക്കൗണ്ടും ഓപ്പൺ ചെയ്യാം. പോസ്റ്റ് ഓഫീസ് ആർഡിയിൽ പലിശ കോമ്പൗണ്ടിംഗ് രീതിയിൽ കണക്കാക്കുന്നു. ഇത് നിക്ഷേപകർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കുന്നു.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications