2021-22 സാമ്പത്തിക വർഷത്തെ ആദായ നികുതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2022 ജൂലായ് 31 ആണ്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള വരുമാന പരിധിയിൽ ഇത്തവണയും മാറ്റമില്ല. സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത്. മുതിർന്ന പൗരന്മാർക്ക് വരുമാന പരിധി 3 ലക്ഷവും സൂപ്പർ സീനിയർ സിറ്റസൺസിന് അഞ്ച് ലക്ഷവുമാണ് വരുമാന പരിധി. എന്നാൽ രാജ്യത്ത് നിലവിൽ 6-7 ശതമാനം ആൾക്കാരാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്. ആദായ നികുതിയുടെ ഭാഗമാകുന്നവരുടെ എണ്ണമുയർത്താൻ നിരവധി ശ്രമങ്ങൾ സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ കേന്ദ്രസർക്കാർ കൊണ്ടു വരുന്നത്.
പുതിയ നിബന്ധനകൾ
നിലവിൽ ആദായ നികുതി നിയമം 1962 പ്രകാരം ആദായ നികുതി പരിധി കഴിഞ്ഞാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഇത് കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട നിരവധി സാഹചര്യങ്ങൾ നികുതിയുമായി ബന്ധപ്പെട്ടുണ്ട്. ഇടയ്ക്കിടെ നിയമത്തിലുണ്ടാകുന്ന ഭേദഗതി വഴി കൂടുതൽ നിബന്ധനകൾ സർക്കാർ കൊണ്ടുവരികയാണ്. 2019 ൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം 1 കോടിക്ക് മുകളിൽ കറന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്കും, രണ്ട് ലക്ഷം വിദേശ യാത്രയ്ക്കായി ചെലവഴിക്കുന്നവരും വർഷത്തിൽ വൈദ്യുത ബിൽ ഇനത്തിൽ 1 ലക്ഷത്തിൽ കൂടുതൽ ചെലവാക്കുന്നവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. പുതിയ നിബന്ധന പ്രകാരം വരുമാന പരിധി കടന്നില്ലെങ്കിലും റിട്ടേൺ സമർപ്പിക്കേണ്ട സാഹചര്യങ്ങളുണ്ട്.
2022 ഏപ്രിൽ 21 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നാല് നിബന്ധനകളാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഈ നിബന്ധനകൾ പൂർത്തിയാക്കിയവർ സെക്ഷൻ 139 പ്രകാരം ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് സിബിഡിടി വ്യക്തമാക്കുന്നത്. ഉയർന്ന തുകയുടെ ഇടപാടുകൾ നടത്തുന്നവരും എന്നാൽ വരുമാന പരിധിയിൽ വരാത്തതിനാൽ റിട്ടേൺ സമർപ്പിക്കുകയും ചെയ്യാത്തവരെ നിരീക്ഷിക്കാൻ ഉതകുന്ന തരത്തിലുള്ളവയാണ് പുതിയ ഭേദഗതികൾ.
സേവിംഗ്‌സ് നിക്ഷേപങ്ങൾക്ക് പിടിവീഴും
അതിൽ പ്രധാനമായതാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾക്ക് മുകളിൽ ആദായ നികുതി വകുപ്പ് വെച്ച കണ്ണ്. സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിയുടെ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപം 50 ലക്ഷം കവിഞ്ഞാൽ നിർബന്ധമായും റിട്ടേൺ സമർപ്പിക്കണം. ഒരു അക്കൗണ്ടിൽ നിന്നുള്ളതോ ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നുള്ളതോ ആയ നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്. സേവിംഗ്‌സ് അക്കൗണ്ടിൽ 50 ലക്ഷം രൂപയുണ്ടെങ്കിൽ വരുമാനം പരിധി കടന്നില്ലെങ്കിലും ഇത്തരത്തിൽ റിട്ടേൺ സമർപ്പിക്കണം. വ്യക്തികൾക്കാണ് ഈ നിബന്ധന ബാധകമാവുക.
മറ്റു നിബന്ധനകൾ
സാമ്പത്തിക വർഷത്തിൽ ബിസിനസിൽ നിന്നുള്ള ആകെ വില്പനയോ , ക്യാഷ് റെസീപ്‌റ്റോ 60 ലക്ഷം രൂപയിൽ കൂടിയാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ബിസിനസ് ലാഭമായാലോ നഷ്ടമായാലോ ഇത് നിർബന്ധമായും ചെയ്തിരിക്കം. പ്രൊഫഷണിൽ നിന്നുള്ള ഗ്രോസ് റസീപ്റ്റ് 10 ലക്ഷം കടന്നാലും റിട്ടേൺ സമർപ്പിക്കം. വിവിധ വരുമാന മാർഗങ്ങളിൽ നിന്ന് നികുതി പിടിക്കുന്നതിനായി ആദായ നികുതി വകുപ്പ് ശ്രോതസിൽ നിന്ന് തന്നെ നികുതി (ടിഡിഎസ്) ഏർപ്പെടുത്തുന്നുണ്ട്. നിശ്ചിത പരിധിയിൽ കൂടുന്ന ശമ്പളം, പലിശ, ലാഭ വിഹിതം, വാടക എന്നിവയ്ക്കാണ് ടിഡിഎസ് ഈടാക്കുക. വരുമാന ശ്രോതസ് അനുസരിച്ച് 1 ശതമാനം മുതൽ 30 ശതമാനം വരെ ടിഡിഎസ് ഈടാക്കും. ഇത്തരത്തിൽ വർഷത്തിൽ 25,000 രൂപയിലധികം ടിഡിഎസ് പിടിക്കുന്നവരാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. 50,000 രൂപയിൽ കൂടുതൽ ടിഡിഎസ് അടക്കുന്ന മുതിർന്ന പൗരന്മാരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
