എല്ലാ നികുതിദായകരും വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ നികുതിയിളവിനായി പലയിടത്തും നിക്ഷേപിക്കാനുള്ള വെപ്രാളങ്ങത്തിലാകും. തിരിക്കിട്ടുള്ള ഈ നീക്കങ്ങള്‍ പലപ്പോഴും പ്രതീക്ഷിക്കുന്ന ഗുണം ചെയ്യില്ല. മുഴുവൻ നികുതിയളവുകളും നേടാനുള്ള സാവകാശം സാമ്പത്തിക വർഷാവസാനങ്ങളിൽ ലഭിക്കണമെന്നില്ല.
ഇതിനാൽ തുടക്കത്തിൽ തന്നെ നികുതിയിളവുകളെ സംബന്ധിച്ച് കൃത്യമായി മനസിലാക്കി മുന്നോട്ട് നീങ്ങുന്നതാണ് ഉചിതം. ആദായ നികുതി നിയമത്തിലെ വിവിധ സെക്ഷനുകള്‍ പ്രകാരം നികുതി ഇളവുകളും റിബേറ്റും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നികുതി ഇളവ് നേടാനുള്ള 5 വഴികൾ ഏതൊക്കെയാണെന്ന് നോക്കാം.
നികുതിയളവ് നല്കുന്ന നിക്ഷേപങ്ങള്‍
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ചില നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപിക്കുന്ന തുകയില്‍ 1.50 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ക്ലെയിം ചെയ്യാന്‍ നികുതി ദായകന് കഴിയും. ഇതിനൊപ്പം ദീര്‍ഘകാല നിക്ഷേപം വഴി നല്ല ആദായം നല്‍കുന്നവയുമാണിവ. പ്രധാന 80സി നിക്ഷേപങ്ങൾ ചുവടെ,
>> പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
>> എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
>> ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
>> നാഷണല്‍ പെന്ഷന് സ്കീം
>> സുകന്യ സമൃദ്ധി യോജന
>> സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
>> ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപം
നാഷണൽ പെൻഷൻ സ്കീമിലെ നിക്ഷേപത്തിന് സെക്ഷന്‍ 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക ഇളവും ലഭിക്കും.
നികുതി വ്യവസ്ഥ
നിലവില്‍ 2 നികുതി വ്യവസ്ഥകളുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് അനുയോജ്യമായവ തിരഞ്ഞെടുക്കുക എന്നത് നികുതി ലാഭിക്കുന്നതിനുള്ള പ്രധാന വഴികളിലൊന്നാണ്. ഇതിന് കൂടുതല്‍ നികുതിയിളവ് ലഭിക്കുന്ന നികുതി വ്യവസ്ഥയെതാണെന്ന് അറിയേണ്ടതുണ്ട്. പുതിയ നികുതി വ്യവസ്ഥ പ്രകാരം കുറഞ്ഞ നികുതി നിരക്കുകളാണ് ബാധകമാവുക.
എന്നാല്‍ നികുതിയിളവുകള്‍ പുതിയ വ്യവസ്ഥയില്‍ അനുവദിക്കുന്നില്ല. 80സി പ്രകാരം നികുതിയിളവ് നേടണമെങ്കില്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം. ആദായ നികുതി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഏതാണ് നികുതി ലാഭം തരുന്നതെന്ന് കണ്ടെത്തി തിരഞ്ഞെടുക്കാം.
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്
നികുതിദായകന്റെ പേരിലും കുടുംബത്തിന്റെ പേരിലും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുന്നത് വഴി നികുതി ലാഭിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പ്രകാരം 25,000 രൂപ വരെ ഇളവ് നേടാന്‍ സാധിക്കും. ഇതേ വകുപ്പ് പ്രകാരം മുതിര്‍ന്ന പൗരന് 50,000 രൂപയുടെ ഇളവ് നേടാം.
രക്ഷിതാക്കള്‍ക്കായി വാങ്ങിയ ആരോഗ്യ ഇന്‍ഷൂറന്‍സിന് 50,000 രൂപയുടെ നികുതിയിളവ് നേടാന്‍ സാധിക്കും. ഹെൽത്ത് ഇന്‍ഷൂറന്‍ എടുക്കാത്ത രക്ഷിതാക്കളുടെ ആരോഗ്യ ചെലവുകളിൽ നിന്നും 50,000 രൂപയുടെ ഇളവ് നേടാം.
ഭവന വായ്പ
ബാങ്കുകളില്‍ നിന്നോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുത്ത ഭവന വായ്പയുടെ പലിശയുടെയും മുതലിന്റെയും തിരിച്ചടവ് തുക വഴി നികുതിയിളവ് നേടാം. ആദായ നികുതി നിയമം സെക്ഷന്‍ 24 പ്രകാരം പലിശ അടയ്ക്കുന്നതിന് 2 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. 80സി പ്രകാരം വായ്പ മുതല്‍ തിരിച്ചടവിന് 1.5 ലക്ഷം രൂപയുടെ ഇളവും ലഭിക്കും.
ചാരിറ്റി
ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് നികുതിയിളവുണ്ട്. ചില സംഭാവനകൾക്ക് പൂർണമായും മറ്റുള്ളവയ്ക്ക് 50 ശതമാനവും ഇളവ് ലഭിക്കും. ജോലി ആവശ്യങ്ങള്‍ക്കായി ചെലവാക്കിയ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബില്‍ തുക കമ്പനിയില്‍ നിന്ന് തിരികെ ലഭിക്കുന്നവയ്ക്ക് നികുതി രഹിതമാണ്. ആദായ നികുതി നിയമം 3(78)(ix) പ്രകാരമാണിത്.
സമയത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുക
അസസ്മെന്റ് വര്‍ഷത്തില്‍ ജൂലായ് 31ന് മുന്‍പായി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് സമയം നീട്ടി നല്കുകയാണെങ്കില് ആ സമയ പരിധിക്കുള്ളിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. അല്ലാത്തപക്ഷം പിഴ ഈടാക്കും. വൈകിയുള്ള ആദായ നികുതി റിട്ടേണുകള്‍ക്ക് 5,000 രൂപ വരെ പിഴയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications