നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങൾക്കും ചെലവുകൾക്കുമുള്ള പണം നിങ്ങൾ സ്വരൂപിച്ചിട്ടുള്ള അവസ്ഥയാണ് സാമ്പത്തിക സ്വാതന്ത്ര്യം. ഇനിയൊരു അധിക വരുമാനം നിങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്ന് ഇത് വ്യക്തമാക്കുന്നു. നിങ്ങൾക്ക് തുടർന്നും ജോലി ചെയ്യാനുള്ള മാർഗം തിരഞ്ഞെടുക്കാം. ഒരു ജോലി എന്നതിനപ്പുറമുള്ള നിങ്ങളുടെ താല്പര്യങ്ങളിൽ ജീവിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങളെ അനുവദിക്കുന്നു. ഒരു വ്യക്തി ചില നടപടികൾ സ്വീകരിക്കുകയാണെങ്കിൽ എളുപ്പത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ സാധിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.
ലാഭത്തിൽ വൻ വർധന, ടാറ്റാ ഉൾപ്പെടെ 5 ഓഹരികൾ കുതിക്കുമോ, വിശദമായി അറിയാം
1) ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക
വ്യക്തവും കണക്കുകൂട്ടിയതുമായ ലക്ഷ്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ആദ്യത്തെ പടിയും ഏറ്റവും നിർണായകമായതുമാണ്. ഇത് ഹ്രസ്വകാലമോ ദീർഘകാലമോ ആകാം. മാത്രമല്ല, കുട്ടികളുടെ കല്യാണം, പുതിയ വീട് വാങ്ങൽ തുടങ്ങിയ വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം.

2) പണമിടപാടുകളെ പരിശോധിക്കുക
നിങ്ങളുടെ പണം എങ്ങനെയൊക്കെയാണ് ചെലവാകുന്നതെന്ന് മനസിലാക്കുക. പണം സംരക്ഷിക്കാനും നിക്ഷേപിക്കാനും കഴിയുന്ന മേഖലകൾ തിരിച്ചറിയുന്നത് കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനുള്ള മികച്ചൊരു മാർഗമാണ്. അത് പണം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കാൻ നിങ്ങളെ പ്രാപ്തരാക്കും.
3) വിവേകത്തോടെ നിക്ഷേപിക്കുക
സാമ്പത്തിക ലക്ഷങ്ങളുടെ കാലയളവ് അടിസ്ഥാനമാക്കി, മികച്ച വരുമാനം ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കും.
സൂചിക മുന്നേറ്റം തുടർന്നേക്കും, തിങ്കളാഴ്ച വാങ്ങാൻ 3 ഓഹരികൾ, കാരണം വ്യക്തമാക്കി സുമീത് ബഗാഡിയ
4) റിസ്ക് മാനേജ്മെന്റും എമർജൻസി ഫണ്ടും
പ്രതീക്ഷിക്കാതെ സംഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ സാമ്പത്തിക സ്വാതന്ത്ര്യത്തെ എളുപ്പത്തിൽ അപകടത്തിലാക്കും. അങ്ങനെയുള്ള സാഹചര്യങ്ങൾ നിങ്ങൾ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങൾ വരുമാനം ഉണ്ടാക്കാത്ത കാലഘട്ടങ്ങളെ സമീകരിക്കാൻ എമർജൻസി ഫണ്ടുകൾ നിങ്ങളെ സഹായിക്കുന്നു.
5) ആനുകാലിക ട്രാക്കിംഗ്
നിക്ഷേപ തുകയ്ക്ക് നേരിട്ട് ആനുപാതികമായിരിക്കണം വരവിലെ വളർച്ച. മാർക്കറ്റ് എങ്ങനെ തുടരുന്നുവെന്നും സാമ്പത്തിക ലക്ഷങ്ങളിൽ എങ്ങനെ ബാധിക്കുമെന്നും സ്ഥിരമായ ട്രാക്കിംഗിലൂടെ മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇടയ്ക്കിടെ ട്രാക്ക് ചെയ്യാത്തത്, നിങ്ങളുടെ ദീർഘകാല സാമ്പത്തിക ആസൂത്രണത്തെ ദോഷകരമായി ബാധിക്കും.
1 വർഷത്തിനുള്ളിൽ 183% ലാഭം, 2024-ൽ ഇതുവരെ 111% വളർച്ച, സൊമാറ്റോ ഓഹരി ഇപ്പോൾ വാങ്ങാം
6) സ്വത്തുക്കൾ വിശകലനം ചെയ്യുക
മറ്റെല്ലാ കാര്യങ്ങളെയും പരിഗണിക്കുമ്പോൾ ആസ്തികളെയും ബാധ്യതകളെയും കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. മാത്രമല്ല, കുടുംബത്തിലെ മറ്റ് വ്യക്തികൾക്ക് ആക്സസ് ചെയ്യാനും സാധിക്കണമെന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
7) ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ തേടുക
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടുന്നത്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ ഏറെ നിർണായകമായതാണ്. എങ്കിലും, ഒരു ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ്യരായ ആളുകളെ മാത്രം നിങ്ങൾ കണ്ടെത്തുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications