നിക്ഷേപങ്ങളിൽ നിന്ന് മാന്യമായ റിട്ടേൺ ലഭിക്കുന്നതിനൊപ്പം നികുതി ഇളവ് കൂടി ലഭിക്കുന്നത് നിക്ഷേപകരെ സംബന്ധിച്ച് ഇരട്ട നേട്ടം തന്നെയാണ്. നികുതിദായകരാണെങ്കിൽ നികുതി ഭാരം കുറയ്ക്കുക എന്നതാണ് മുൻഗണന വിഷയം. സമ്പാദിച്ച വരുമാനം നിലനിർത്താനുള്ള വഴികൾ തേടുന്നത് സ്വാഭാവികമാണ്. ഇതിൽ നിയമപരമായ മാർഗങ്ങളിലൊന്നാണ് നിക്ഷേപിക്കുക എന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി ക്ക് കീഴിൽ വരുന്ന നിക്ഷേപങ്ങളെല്ലാം നികുതി ഇളവ് ലഭിക്കുന്നവയാണ്. ഇവയിൽ ചിലതിന് 8 ശതമാനത്തിന് മുകളിലാണ് പലിശ.
80സി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളിതാ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ സർക്കാർ നിയന്ത്രണത്തിലുള്ള സ്കീമുകൾ നികുതി ഇളവ് നൽകുന്നവയാണ്. പലിശ വഴിയുള്ള ഗ്യാരണ്ടീഡ് ആദായവും ആദായവും ഇവ നൽകുന്നു.നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്), ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ പോലുള്ള നിക്ഷേപങ്ങൾക്കും നികുതി ഇളവുണ്ട്. ഇവയിൽ പൂർണമായും നികുതി ഇളവുള്ള നിക്ഷേപങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
പൂർണമായും നികുതി ഇളവുകൾ നൽകുന്ന ജനകീയമായൊരു നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്. നിലവിൽ പ്രതിവർഷം 7.1 ശതമാനം പലിശയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലേക്ക് നൽകുന്ന നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവുകൾക്ക് അർഹമാണ്. ഇതുവഴി നികുതി അടയ്‌ക്കേണ്ട വരുമാനം 1.50 ലക്ഷം രൂപ വരെ ഒഴിവാക്കാനാകും. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലെ പലിശ വരുമാനവും കാലാവധിയിൽ ലഭിക്കുന്ന മെച്യൂരിറ്റി തുകയും നികുതി രഹിതമാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ താമസക്കാർക്ക് നിക്ഷേപിക്കാം. വിആർഎസ് പ്രകാരം വിരമിച്ചവർക്ക് 55 വയസിൽ നിക്ഷേപത്തിൽ ചേരാം. വ്യക്തിഗത അക്കൗണ്ടും പങ്കാളിയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. ജനുവരി-മാർച്ച് പാദത്തിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് 8.2 ശതമാനം പലിശ നൽകുന്നു.
1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ സീനിയർ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങൾ 1,000 രൂപയുടെ ഗുണിതങ്ങളിൽ നടത്തണം. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ലഭിക്കുന്ന പലിശ പൂർണമായും നികുതി വിധേയമാണ്. എന്നാൽ സാമ്പത്തിക വർഷത്തിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ 50,000 രൂപയിൽ കുറവാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിലവിൽ 8.1 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുന്നത്. 10 വയസ് വരെയുള്ള പെൺമക്കളുടെ പേരിൽ നിക്ഷേപിക്കാം.
അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 21 വർഷം നിക്ഷേപം തുടരണം. ഇതിൽ 15 വർഷമാണ് നിക്ഷേപിക്കേണ്ടത്. പ്രതിമാസം കുറഞ്ഞത് 250 രൂപ മുതൽ വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. കാലാവധിയിൽ ലഭിക്കുന്ന തുക പൂർണമായും നികുതി രഹിതമാണ്.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications