ഈട് നൽകാതെ തന്നെ വ്യത്യസ്തമായ സാമ്പത്തിക ആവശ്യങ്ങൾക്ക് പണത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന സാമ്പത്തിക ഉപകരണമാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പകൾ. മറ്റെതൊരു വായ്പ സംവിധാനങ്ങളെ പോലെയും വ്യക്തിഗത വായ്പ എടുക്കുമ്പോൾ ആളുകൾ കൂടുതലായും പരിഗണിക്കുന്നത് പലിശ നിരക്കുകൾ, തിരിച്ചടവ് രീതിയും തുകയും, അതുപോലെ തന്നെ വായ്പ കാലവധിയുമാണ്. അത് അവരുടെ സാമ്പത്തിക കാര്യങ്ങളെ എങ്ങനെയൊക്കെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. ഇത് കൃത്യസമയത്ത് ശരിയായ തിരിച്ചടവുകൾ നടത്താനും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നികുതി ആനുകൂല്യങ്ങളോടെ പേഴ്സണൽ ലോൺ! ഇതറിയാതെ പോയാൽ നഷ്ടം
കാലക്രമേണ പലിശ ചെലവുകളും ഇഎംഐ തിരിച്ചടവുകളും ലാഭിക്കുന്നതിന്, വായ്പയെടുക്കുന്നവരിൽ ചിലർ നിശ്ചിത തീയതിക്ക് മുമ്പ് അവരുടെ ലോൺ തുക അടയ്ക്കാൻ താൽപ്പര്യപ്പെടുന്നു. നിങ്ങളുടെ വായ്പ തുകയുടെ ഒരു ഭാഗമോ മുഴുവൻ ലോൺ തുകയുമോ നിശ്ചിത തീയതിക്ക് മുമ്പ് അടയ്ക്കുമ്പോൾ, അതിനെ ലോൺ പ്രീ-പേയ്‌മെന്റ് എന്ന് വിളിക്കുന്നു. ഇവിടെ ചില ബാങ്കുകൾ നിങ്ങളുടെ കുടിശിക നേരത്തെ തീർക്കാൻ മുൻകൂർ പേയ്‌മെന്റുകൾ അനുവദിക്കുന്നു എന്നാൽ, അതിന് അധിക ഫീസ് ഈടാക്കിയേക്കാം. ഈ ഫീസ് വായ്പ കരാറിൽ സൂചിപ്പിച്ചിട്ടുണ്ടാകും.

രണ്ട് തരം പ്രീ-പെയ്മന്റുകൾ
ഭാഗിക മുൻകൂർ പേയ്‌മെന്റ്: നിങ്ങളുടെ വായ്പ തുകയുടെ ഒരു ഭാഗം നിങ്ങൾ നേരത്തെ അടച്ചാൽ, അതിനെ ലോണിന്റെ ഭാഗിക മുൻകൂർ പേയ്‌മെന്റ് എന്ന് വിളിക്കുന്നു. വായ്പ എടുക്കുന്നവർ വലിയ തുക കടം വാങ്ങുമ്പോൾ ഈ രീതി തിരഞ്ഞെടുക്കുന്നു.
മുഴുവൻ മുൻകൂർ പേയ്‌മെന്റ്: നിശ്ചിത തീയതിക്ക് മുമ്പ് നിങ്ങൾ ലോൺ തുക പൂർണ്ണമായി തിരിച്ചടച്ചാൽ, അത് ലോണിന്റെ പൂർണ്ണ പ്രീ-പേയ്‌മെന്റ് എന്ന് വിളിക്കുന്നു. എല്ലാ വ്യക്തിഗത വായ്പകൾക്കും ഒരു ലോക്ക്-ഇൻ കാലയളവ് ഉണ്ട്. ഈ കാലയളവിനു ശേഷവും നിശ്ചിത തീയതിക്ക് മുമ്പും തിരിച്ചടയ്ക്കുന്നതിനെ വായ്പയുടെ പ്രീ-പേയ്മെറ് എന്ന് വിളിക്കും.
ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതിയാണോ? എല്ലാരും ചെയ്യുന്ന ഈ തെറ്റുകളിൽ വീഴരുത്
മുൻകൂറായി വായ്പ അടച്ചു തീർക്കുമ്പോൾ
പണം ലഭ്യമാണെങ്കിൽ, മാറ്റ് ആവശ്യങ്ങളൊന്നുമില്ലെങ്കിൽ വായ്പ തുക നേരത്തെ അടച്ചു തീർക്കുന്നത് ശരിയായ തീരുമാനമായേക്കാം. എന്നാൽ ഇതിന് ചില പോരായ്മകളും നിലനിൽക്കുന്നു.
പ്രീ-പേയ്‌മെന്റ് ഫീസ്: വായ്പയുടെ മുൻകൂർ അടവിന് നിരവധി ബാങ്കുകൾ ഫീസ് ഈടാക്കുന്നു. ഫ്‌ളോട്ടിംഗ് പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്ക് ബാങ്കുകൾ മുൻകൂർ പേയ്‌മെന്റ് ഫീസ് ഈടാക്കില്ലെന്ന് ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം നിശ്ചിത പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്കുള്ള മുൻകൂർ പേയ്‌മെന്റ് ഫീസിന് യാതൊരു നിയന്ത്രണവുമില്ല. മുൻകൂർ പേയ്‌മെന്റ് ചാർജ് ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. നിർബന്ധിത ഇഎംഐകൾ അടയ്‌ക്കുന്നതുവരെ ചില ബാങ്കുകൾ ലോണുകളുടെ ഭാഗികമായ മുൻകൂർ പേയ്‌മെന്റ് അനുവദിച്ചേക്കില്ല. പലിശയും ഇഎംഐയും വഴിയുള്ള വരുമാന നഷ്ടം മുൻകൂർ പേയ്മെറ് എന്നതിനാൽ ബാങ്കുകൾ കൂടുതലും ഫീസ് ഈടാക്കുന്നു
പണത്തിന്റെ അഭാവം: വായ്പകൾ നേരത്തെ അടയ്ക്കുന്നതിന്, നിങ്ങൾ അധിക പണം കണ്ടെത്തേണ്ടി വരും. ഇത് നിങ്ങളുടെ പണലഭ്യതയും സാമ്പത്തികവും തടസപ്പെടുത്തിയേക്കാം. ആശുപത്രി ചെലവുകൾ, സ്ഥിരവരുമാനം അല്ലെങ്കിൽ ജോലി നഷ്ടപ്പെടൽ, തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾക്കായി പണം ക്രമീകരിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് അധിക വായ്പകൾ എടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. അതിനാൽ, അടിയന്തര ചെലവുകൾ നിറവേറ്റാൻ മതിയായ ഫണ്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾ വായ്പയുടെ മുൻകൂർ പേയ്‌മെറ് തിരഞ്ഞെടുക്കാവൂ.
നിങ്ങളുടെ വായ്പ തിരിച്ചടവിൽ കുറച്ച് പണം ലാഭിക്കാൻ ഒരു മുൻകൂറായി വായ്പ തിരിച്ചടവ് നടത്തുന്നത് അനുയോജ്യമായ ഒരു രീതിയായി തോന്നിയേക്കാം. എന്നിരുന്നാലും, ഇക്കാര്യം ഉറപ്പിക്കുന്നതിന് മുൻപ്, പ്രീപേയ്‌മെന്റ് ചാർജുകൾക്കായി നിങ്ങളുടെ വായ്പ കരാർ പരിശോധിക്കുകയും നിങ്ങളുടെ ലോണിൽ കുറച്ച് പണം ലാഭിക്കാൻ കഴിയുമെങ്കിൽ മാത്രം ലോൺ നേരത്തെ തിരിച്ചടയ്ക്കുകയും ചെയ്യുക.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications