ഐടിസി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഗിലറ്റ് ഇന്ത്യ, എൻടിപിസി തുടങ്ങി നിരവധി കമ്പനികളുടെ ഓഹരികൾ ഫെബ്രുവരി 5 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ എക്‌സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യുന്നുണ്ട്. ഇതോടൊപ്പം ചില കമ്പനികളുടെ എക്‌സ് ബോണസ്, എക്സ്-സ്പ്ലിറ്റ് തീയതിയും ആഴ്ചയിലാണ്. മികച്ച തുക ലാഭവിഹിതം നൽകുന്ന ഓഹരികൾ അറിയാം.
എക്‌സ് ഡിവിഡൻ്റ് തീയതി
ഡിവിഡൻ്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്‌സ് ഡിവിഡൻ്റ് തീയതി. സ്റ്റോക്ക് എക്‌സ്-ഡിവിഡൻ്റ് ആയി മാറുന്ന ദിവസമാണിത്, അതായത് ആ ദിവസം മുതൽ അതിൻ്റെ അടുത്ത ഡിവിഡൻ്റ് പേയ്‌മെൻ്റിൻ്റെ മൂല്യം അത് വഹിക്കില്ല. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ പട്ടികയിൽ പേരുകൾ പ്രത്യക്ഷപ്പെടുന്ന എല്ലാ ഓഹരി ഉടമകൾക്കും ലാഭവിഹിതം ലഭിക്കും.

* കോഫോർജ് ലിമിറ്റഡ്: ഇടക്കാല ലാഭവിഹിതമായി 19 രൂപയാണ് കോഫോർജ് ലിമിറ്റഡ് നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 5 ആണ്.
* മഹാനഗർ ഗ്യാസ് ലിമിറ്റഡ്: 12 രൂപയാണ് മഹാനഗർ ഗ്യാസിന്റെ ഇടക്കാല ലാഭവിഹിതം. ഫെബ്രുവരി 5 ന് ഓഹരികൾ എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
* സിഎംഎഫ് ഇൻഫോ സിസ്റ്റം: കമ്പനി ഇടക്കാല ലാഭവിഹിതമായി 2.50 രൂപ നൽകും. ലാഭവിഹിതം ലഭിക്കാൻ ഓഹരികൾ അർഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 6 ആണ്.
* ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്: പൊതുമേഖലാ കമ്പനി യായ ഗെയിൽ ഇടക്കാല ലാഭവിഹിതമായി 5.50 രൂപ നൽകും. ഫെബ്രുവരി ആറിന് ഓഹരികൾ എക്സ് ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
* എൻടിപിസി ലിമിറ്റഡ്: ഫെബ്രുവരി ആറിന് ഡിവിഡൻ്റ് ട്രേഡ് ചെയ്യുന്ന മറ്റൊരു പൊതുമേഖലാ ഓഹരിയാണ് എൻടിപിസി ലിമിറ്റഡ്. 2.25 രൂപയാണ് കമ്പനി ഇടക്കാല ലാഭവിഹിതമായി നൽകുന്നത്.
* എച്ച്പിസിഎൽ: പൊതുമേഖലാ എണ്ണ കമ്പിനിയായ എച്ച്പിസിഎൽ 15 രൂപ ഇടക്കാല ലാഭവിഹിതമായി നൽകും. ഫെബ്രുവരി 7 ന് ഓഹരികൾ എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
* ഗില്ലറ്റ് ഇന്ത്യ: ഇടക്കാല ലാഭവിഹിതവും പ്രത്യേക ലാഭവിഹിതവും അടക്കം 85 രൂപയാണ് ഗില്ലറ്റ് ഇന്ത്യ നൽകുന്ന ലാഭവിഹിതം. 45 രൂപ ഇടക്കാല ലാഭവിഹിതവും 40 രൂപ പ്രത്യേക ലാഭവിഹിതവുമാണ്. ഓഹരി ഫെബ്രുവരി 8 ന് എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
* ഐടിസി ലിമിറ്റഡ്: മുൻനിര എഫ്എംസി ജി കമ്പനിയായ ഐടിസി 6.25 രൂപയാണ് ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 8 ന് ഓഹരികൾ എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
* ശ്രീ സിമൻ്റ് ലിമിറ്റഡ്: കൊൽക്കത്ത ആസ്ഥാനമായ സിമന്റ് കമ്പനി 50 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഫെബ്രുവരി 8 ന് ഓഹരി എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
ആർഇഐടി: കമ്പനി 4.75 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് ഓഹരികൾ എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
* സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്: ഫാർമ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് 8.75 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് ഓഹരികൾ എക്സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
