സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റ് 16 ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 43,560 രൂപയാണ് വില. ഗ്രാമിന് 5,445 രൂപയാണ് ബുധനാഴ്ചയിലെ വില.
ഈ ആഴ്ചയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില ഇടിയുന്നത്. തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 2 ദിവസത്തിനിടെ പവന് 160 രൂപ കുറഞ്ഞതോടെ ബുധനാഴ്ചയിലെ വില മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. 6 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ വിലയുള്ളത്.
ജൂലായ് 10 നാണ് അവസാനമായി ഈ നിലവാരത്തില്‍ സ്വര്‍ണ വില എത്തിയത്. ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണ വില താഴേക്കുള്ള ട്രെന്‍ഡാണ് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില. 16 ദിവസം പിന്നിടുമ്പോൾ ഓഗസ്റ്റ് മാസത്തിൽ 760 രൂപയുടെ കുറവാണ് സ്വർണ വിലയിലുള്ളത്.

ഇനി പോക്കറ്റിനെ ബാധിക്കില്ല
ഒറ്റയടിക്ക് വലിയ തുകയ്ക്ക് സ്വർണം വാങ്ങുന്നത് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടാണ് സാധാരണക്കാരന് ഉണ്ടാക്കുന്നത്. ഇതിന് പകരം, ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് പ്രതിമാസ തവണകളായി സ്വർണം വാങ്ങാൻ ജുവറികൾ പ്രത്യേക പ്രതിമാസ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപകർ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും 12 മാസത്തിന് ശേഷം ആഭരണങ്ങളായി പിൻവലിക്കാനും ഇതു വഴി സാധിക്കും. പണിക്കൂലിയിലടക്കം നേട്ടം ഇതിലൂടെ ഉപഭോക്താവിന് ലഭിക്കും. വിവിധ ജുവലറികളുടെ പ്രതിമാസ സ്വർണ പ്ലാനുകളെ പരിചയപ്പെടാം.
തനിഷ്ക് ഗോൾഡൻ ഹാർവെസ്റ്റ് സ്‌കീം
ടാറ്റ ഗ്രൂപ്പിന്റെ ജുവലറി ബ്രാൻഡായ തനിഷ്കിന്റെ പ്രതിമാസ സ്വർണ നിക്ഷേപ പദ്ധതിയാണ് തനിഷ്ക് ഗോൾഡൻ ഹാർവെസ്റ്റ് സ്‌കീം. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഷോറൂമുകളിൽ നിന്നോ ഓൺലൈനായി വെബ്‌സൈറ്റ് വഴിയോ തനിഷ്‌ക് ഗോൾഡൻ ഹാർവെസ്റ്റ് മൊബൈൽ ആപ്പ് വഴിയോ സ്കീമിൽ ചേരാം.
10 മാസത്തേക്ക് പ്രതിമാസം 2,000 രൂപ കുറഞ്ഞ നിക്ഷേപം നടത്തണം. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. കാലാവധി പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് 1 ഗഡു തുകയുടെ 75 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കും.
ഉദാഹരണമായി പ്രതിമാസം 2,000 നിക്ഷേപിക്കുന്ന വ്യക്തി 10 മാസത്തേക്ക് മൊത്തം 20,000 രൂപയാണ് പദ്ധതിയിലേക്ക് അടയ്ക്കുന്നത്. 13-ാം മാസത്തിൽ, 21,500 രൂപയുടെ സ്വർണം തനിഷ്‌ക് ജുവലറിയിൽ നിന്ന് റിഡീം ചെയ്യാൻ സാധിക്കും. ഗോൾഡൻ ഹാർവെസ്റ്റ് അക്കൗണ്ട് തുറന്ന തീയതി മുതൽ 400 ദിവസത്തിനുള്ളിൽ അക്കൗണ്ട് അവസാനിപ്പിക്കണം എന്ന നിബന്ധനയുണ്ട്.
ജോസ് ആലുക്കാസ് ഈസി ബൈ ഗോൾഡ് പർച്ചേസ് പ്ലാൻ
ജോസ് ആലുക്കാസ് ജുവലറിയുടെ പ്രതിമാസ സ്വർണ പ്ലാനാണ് ഈസി ബൈ. ഓൺലൈൻ ഗോൾഡ് സ്കീമായതിനാൽ ജോസ് ആലുക്കാസ് വെബ്സൈറ്റ് വഴിയാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ഓൺലൈൻ വഴി പണമടയ്ക്കാനും കഴിയും. തവണകൾ പൂർണമായും അടച്ചു കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ജുവലറിയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നോ ഷോറൂമിൽ നിന്നോ സ്വർണം വാങ്ങാം. 18 വയസിന് മുകളിലുള്ളവർക്ക് മാസ ഗഡുക്കായി 1,000 രൂപ, 2,000 രൂപ, 5,000 രൂപ എന്നിങ്ങനെ തവണകളടക്കാം.
ഭീമ കുബേര പ്ലാൻ
11 മാസത്തേക്ക് കുറഞ്ഞത് 2,000 രൂപയാണ് ഭീമ ജുവലറിയുടെ കുബേര പ്ലാനിലേക്ക് അടയ്ക്കേണ്ടത്. 1000 രൂപയുടെ ഗുണിതങ്ങളായി എത്ര തുകയും നിക്ഷേപിക്കാം. മാസം അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ 22 കാരറ്റ് സ്വർണത്തിന്റെ തൂക്കം മാസത്തിൽ ഉപഭോക്താവിന്റെ കുബേര അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
പണമടച്ച ദിവസത്തെ നിലവിലുള്ള നിരക്ക് പ്രകാരമാണ് സ്വർണം നൽകുക. 11-ാം മാസാത്തിന്റെ അവസാനം സ്വർണത്തിന്റെ മൊത്തം മൂല്യം കണക്കാക്കി ആഭരണം നൽകും. പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവ് ലഭിക്കും.
മലബാർ ഗോൾഡ്
മലബാര്‍ ഗോള്‍ഡില്‍ മൂന്ന് തരം പ്ലാനുകളാണ് ഉള്ളത്. ഗോള്‍ഡന്‍ ബ്ലൂം പ്ലാന്‍ പ്രകാരം 11 മാസ തവണകളടക്കുകയും കാലാവധിയില്‍ അന്നത്തെ നിരക്കില്‍ സ്വര്‍ണം വാങ്ങാനും സാധിക്കും. 18 ശതമാനം വരെയുള്ള പണിക്കൂലി ഒഴിവാക്കി നല്‍കും.
ഗോള്‍ഡന്‍ ഗ്ലോ പ്ലാന്‍ പ്രകാരം ഓരോ മാസത്തിലും പണമടയ്ക്കുന്ന ദിവസത്തെ സ്വര്‍ണ വിലയില്‍ സ്വര്‍ണം അക്കൗണ്ടില്‍ ക്രെഡിറ്റാവും. 14 ശതമാനം വരെ പണിക്കൂലി ഒഴിവാക്കും. മൂന്നാമത്തെ ഗോള്‍ഡ് ബ്ലിസ് അഡ്വാന്‍സ് ഗോള്‍ഡ് പര്‍ച്ചേസ് പ്ലാൻ പ്രകാരം 11 മാസത്തേക്ക് മുന്‍കൂട്ടി സ്വര്‍ണം ബുക്ക് ചെയ്യാം. 18 ശതമാനം വരെ പണിക്കൂലി ഈടാക്കില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications