സ്വർണം വാങ്ങാനിരിക്കുന്നവരെ ആശ്വസിപ്പിച്ച് രണ്ട് ദിവസങ്ങളിലെ സ്വർണ വില. തുടർച്ചയായ ഇടിവ് തുടങ്ങിയതോടെ സ്വർണ വില ബുധനാഴ്ച 44,000 രൂപയ്ക്ക് താഴെ എത്തി. ഓണം, രക്ഷാബന്ധൻ ആഘോഷങ്ങളും തുടർന്ന് വരുന്ന വിവാഹ സീസണിലേക്കും സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ് വിലയിലുണ്ടാകുന്ന ഇടിവ്. ബുധനാഴ്ചയും കേരള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.
ബുധനാഴ്ച ഒരു പവന് 43,960 രൂപയും ഒരു പവന് സ്വര്‍ണത്തിന് 5,495 രൂപയുമാണ് കേരളത്തിലെ സ്വർണ വില. സ്വര്‍ണ വില വീണ്ടും 44,000 ത്തിന് താഴെ എത്തിയതോടെ സ്വര്‍ണ വില ഒരു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. നേരത്തെ ജൂലായ് 12 നാണ് കേരളത്തില്‍ സ്വര്‍ണവില ഇതേ നിലവാരത്തിലെത്തിയത്.

തുടർച്ചയായ ഇടിവ്
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 44,040 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ഈ വിലയില്‍ നിന്നാണ് ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 160 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ സ്വര്‍ണ വില ഓഗസ്റ്റ് മാസത്തിലെ താഴ്ന്ന വിലയിലെത്തി.
ഓഗസ്റ്റ് മൂന്നിനും നാലിനും ഇതേ വിലയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില.
മറ്റു നഗരങ്ങളിലെ വില
ചെന്നൈയില്‍ പവന് 80 രൂപ കുറഞ്ഞ് 44,240 രൂപയാണ് വില. ഡല്‍ഹിയിലും 80 രൂപയാണ് കുറഞ്ഞത്. പവന് 44,080 രൂപയാണ് ഡല്‍ഹിയിലെ വില. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ പവന് 43,960 രൂപയാണ് വില.
ആഗോള വിപണിയിൽ
ആഗോള വിപണിയിലും വലിയ ഇടിവിലാണ് സ്വർണ വില. ചൊവ്വാഴ്ച സ്വർണ നാലാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലായ് 10 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ ഔൺസിന് 1,922 ഡോളർ എന്ന നിലവാരത്തിലേക്ക് ചൊവ്വാഴ്ച സ്വർണ വില എത്തിയിരുന്നു.
പ്രതീക്ഷിച്ചതിലും ദുർബലമായ ചൈനീസ് ട്രേഡ് ഡാറ്റ പുറത്ത് വന്നതോടെ ഡോളർ ഉയർന്നതും യുഎസ് പണപ്പെരുപ്പ ഡാറ്റ കണക്കിലെടുത്ത് നിക്ഷേപകർ സ്വർണത്തിൽ നിന്ന് അകന്നതും ഇടിവിന് കാരണമായി. ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ 0.28 ശതമാനം നേട്ടത്തോടെ 1,930.45 ഡോളറിലാണ് സ്വർണ വില.
ഇനി ഉയരുമോ?
വ്യാഴാഴ്ച പുറത്തു വരുന്ന അമേരിക്കൻ ഉപഭോക്തൃ പണപ്പെരുപ്പ ഡാറ്റയാണ് ആഗോള വിപണിയിലെ സ്വർണ വിലയിലെ കയറ്റിറക്കങ്ങളെ തീരുമാനിക്കുക. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സ്വർണ വിലയെയും ബാധിക്കും. പണപ്പെരുപ്പ ഡാറ്റ പുറത്തുവിടുന്നതിന് ഒരു ദിവസം മുൻപ് ബോണ്ട് യീൽഡുകളും ഡോളറും ദുർബലമായതിനാലാണ് സ്വർണം ഇന്ന് നേട്ടത്തിലെത്തിയത്.
പണപ്പെരുപ്പം ഉയർന്നാൽ യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് വർധനവിന് നിർബന്ധിതരാകും. ഈ സാഹചര്യത്തിൽ ഡോളർ ശക്തമാകുന്നതിനാൽ സ്വർണത്തിന് ആവശ്യക്കാർ കുറയുകയും വില ഇടിയാനുമാണ് സാധ്യത.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
