വെള്ളിയാഴ്ചയിലെ അപ്രതീക്ഷിത വര്‍ധനവിന് ശേഷം താഴേക്കുള്ള ട്രെന്‍ഡ് തുടര്‍ന്ന് സ്വര്‍ണ വില. ശനിയാഴ്ച പവന് 360 രൂപയുടെ കുറഞ്ഞതോടെ സ്വര്‍ണ വില 44,440 രൂപയിലേക്ക് എത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലാണ് സ്വര്‍ണ വിലയുള്ളത്. വില കുറഞ്ഞതോടെ മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി.
ശനിയാഴ്ചയിലെ കുറവോടെ ഈ ആഴ്ച സ്വര്‍ണ വിലയില്‍ 640 രൂപ കുറഞ്ഞു. 120 രൂപ കുറഞ്ഞ് 45,080 രൂപയിലാണ് തിങ്കളാഴ്ച സ്വര്‍ണ വില വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 120 രൂപ കുറഞ്ഞ് 44,800 രൂപയിലേക്കും സ്വര്‍ണ വില എത്തി.
വ്യാഴാഴ്ച 320 രൂപ കുറഞ്ഞതോടെ 44,560 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഇവിടെ നിന്നാണ് വെള്ളിയാഴ്ച സ്വര്‍ണ വിലയിൽ 240 രൂപ വര്‍ധിച്ച് 44,800 രൂപയിലേക്ക് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള ഒരാഴ്ച കാലത്തിൽ 6 ദിവസവും വില ഇടിയുകയാണുണ്ടായത്.

ആഗോള വിപണിയിൽ
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ നിലപാടുകൾ പിന്നാലെ സുരക്ഷിത നിക്ഷേപമെന്ന ഡിമാൻഡ് കുറഞ്ഞ സ്വർണം വെള്ളിയാഴ്ച മൂന്നാഴ്‌ചയ്‌ക്കിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായ രണ്ടാം പ്രതിവാര ഇടിവിലേക്ക് നീങ്ങിയ സ്പോട്ട് ഗോൾഡ് ഔൺസിന് 1.06 ശതമാനം ഇടിഞ്ഞ് 1,937.99 ഡോളറിലാണുള്ളത്. ജെറോ പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ 10 വർഷത്തെ യുഎസ് ട്രഷറി യീൽഡും ഡോളർ സൂചികയും നേട്ടമുണ്ടാക്കുകയും പ്രതിവാര നേട്ടത്തിലേക്ക് നീങ്ങിയതും സ്വർണത്തെ അനാകർഷകമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഡിമാന്റുയർന്ന സ്വർണം കഴിഞ്ഞയാഴ്ച 2,000 ഡോളറിനടുത്തെത്തിയ ശേഷം 50 ഡോളറിലധികം ഇടിഞ്ഞു.
സ്വർണം വാങ്ങാനുള്ള തന്ത്രം
സ്വർണം വാങ്ങാൻ പ്ലാനുള്ളവരാണെങ്കിൽ ഇന്നത്തെ വില കേട്ട് ഞെട്ടേണ്ടതില്ല. അടുത്ത പർച്ചേസിൽ സ്വർണം എങ്ങനെ ലാഭകരമായി വാങ്ങാം എന്നാണിവിടെ നോക്കുന്നത്. ഇതിന് പറ്റിയ വഴി സ്വർണ സമ്പാദ്യ പദ്ധതികളാണ്. മിക്കവാറും എല്ലാ ജുവലറികളും തന്നെ സ്വർണ സമ്പാദ്യ പദ്ധതികൾ നടത്തുന്നുണ്ട്.
പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവരാണെങ്കിൽ നിശ്ചിത കാലാവധിയിലേക്ക് മാസത്തിൽ നിക്ഷേപിക്കണം. ഇതിലേക്ക് ജുവലറികളും വിഹിതം അടയ്ക്കും. കാലാവധി അവസാനിക്കുമ്പോൾ ഉപഭോക്താക്കൾക്ക് നിലവിലുള്ള സ്വർണ വിലയിൽ സ്‌കീമിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കും.
സ്വർണം വാങ്ങുമ്പോൾ വലിയ തുക ഒന്നിച്ചെടുക്കുന്നതിനുള്ള പ്രയാസം ഇല്ലാതാക്കാൻ സ്വർണ സമ്പാദ്യ പദ്ധതി സഹായിക്കും. ആവർത്തിച്ചുള്ള നിക്ഷേപം വഴി സമ്പാദ്യശീലം വളർത്തിയെടുക്കാനും ജുവലറി വിഹിതം കൂടി ചേർത്ത് മികച്ച തുകയിൽ സ്വർണം വാങ്ങാനും സാധിക്കും. കാലാവധിയിൽ സ്വർണത്തിൽ നിക്ഷേപവും ഉറപ്പാക്കാം.
സ്വർണ സമ്പാദ്യ പദ്ധതിയുടെ ഉദാഹരണമായി മാസത്തില്‍ 2,000 രൂപ വീതം നിക്ഷേപിക്കുന്ന 24 മാസത്തെ പ്ലാനില്‍ ചേര്‍ന്നാല്‍ 48,000 രൂപയാണ് അടയ്‌ക്കേണ്ടത്. 6,000 രൂപ ജുവലറിയുടെവിഹിതം ചേര്‍ത്ത് 54,000 രൂപയുടെ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications