ആഭരണ പ്രേമികളെ സന്തോഷ വാർത്ത. സർവകാല ഉയരത്തിലെത്തി പേടിപ്പിച്ച ശേഷം സ്വർണ വിലയിൽ കാര്യമായ ഇടിവ്. പുതുവർഷത്തിലെ ആദ്യ ആഴ്ചയിലെ വില ഇടിവ് രണ്ടാം വാരത്തിലും തുടരുന്നത് സ്വർണ വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ആഴ്ച 600 രൂപ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണ വില തിങ്കളാഴ്ച വ്യാപാരം തുടങ്ങിയതും മാന്യമായ കുറവോടെയാണ്.
കേരളത്തില്‍ തിങ്കളാഴ്ച 160 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. ഒരു പവന് 46,240 രൂപയാണ് വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,780 രൂപയിലേക്ക് സ്വര്‍ണ വില താഴ്ന്നു. മാസത്തിലെ താഴ്ന്ന നിലവാരമാണിത്.
രണ്ടര ആഴ്ചയ്ക്കിടയിൽ കേരളത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണ് തിങ്കളാഴ്ചയിലെ വില. നേരത്തെ ഡിസംബര്‍ 21 നാണ് സമാന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്. സര്‍വകാല ഉയരമായ 47,120 രൂപയില്‍ നിന്നും 880 രൂപ ഇടിഞ്ഞാണ് തിങ്കളാഴ്ച സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ഇടിവിന്റെ കാലം
കേരള വിപണിയിൽ കഴിഞ്ഞ വാരം 47,000 രൂപയുടെ ഉയർന്ന വിലയിൽ നിന്ന് 46,400 രൂപ വരെ സ്വർണ വില എത്തി. ആദ്യ ദിവസങ്ങളിൽ മുന്നേറ്റമുണ്ടായെങ്കിലും തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവാണ് സ്വർണ വില താഴേക്ക് എത്തിച്ചത്. 600 രൂപയാണ് മൂന്ന് ദിവസം കൊണ്ട് കുറവ് വന്നത്. ജനുവരി ഒന്നിന് മാറ്റമില്ലാതെ 46,840 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്.
രണ്ടാം ദിവസം 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയർന്ന നിലവാരം. ബുധനാഴ്ച മുതലാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 200 രൂപ കുറഞ്ഞ് 46,800 രൂപയിലേക്ക് എത്തിയ ശേഷമാണ് വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില എത്തുന്നത്. ഇവിടെ നിന്നാണ് 80 രൂപയുടെ ഇടിവ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 46,400 രൂപയിലെത്തിയ സ്വർണ വില ശനിയാഴ്ചയും ഇതേ നിലവാരം തുടർന്നു.
ആഗോള വിപണിയിൽ
കഴിഞ്ഞ ആഴ്‌ചയിലെ സമ്മിശ്ര യുഎസ് സാമ്പത്തിക ഡാറ്റയ്ക്ക് ശേഷം ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിനെ പറ്റി കൂടുതൽ സൂചനകൾക്കായി വിപണി പണപ്പെരുപ്പ ഡാറ്റയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ സ്വർണ വില ആഗോള വിപണിയിൽ കാര്യമായ നേട്ടമുണ്ടാക്കുന്നില്ല. സ്പോട്ട് ഗോൾഡ് 0.45 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,036.68 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതിൽ വ്യക്തതയില്ലാത്തതിനാൽ ഡോളറും ബോണ്ട് യീൽഡും നേട്ടത്തിലാണ്.
2023 ജൂലായ് മുതലുള്ള ഏറ്റവും മികച്ച നേട്ടമാണ് കഴിഞ്ഞാഴ്ച ഡോളർ രേഖപ്പെടുത്തിയത്. മൂന്നാഴ്ചയ്ക്ക് ശേഷം സ്വർണം ഇടിവേക്കും പോയി. ഡോളർ സൂചിക നേട്ടത്തോടെ 102.49 നിലവാരത്തിലാണ്. 10 വർഷത്തെ യുഎസ് ട്രഷറി യീൽഡ് 4 ശതമാനത്തിന് മുകളിൽ തിരിച്ചെത്തി. ഇത് സ്വർണ വിലയെ താഴേക്ക് എത്തിക്കും.
തന്ത്രം മാറ്റി ആഭരണ പ്രേമികൾ
ആഭ്യന്തര വിപണിയിൽ റെക്കോർഡ് ഉയരത്തിലേക്ക് പോയ സമയം ശൂന്യമായ സ്വർണ വിപണിയിൽ ആഭരണ പ്രേമികൾ തിരികെ എത്തിയെന്നാണ് റിപ്പോർട്ട്. റെക്കോർഡ് ഉയരത്തിൽ നിന്ന് പിന്നോട്ട് പോയതിനാൽ ഭൗതിക സ്വർണത്തിന്റെ പ്രധാന ഉപഭോക്താവായ ഇന്ത്യയിൽ സ്വർണം വാങ്ങൽ കഴിഞ്ഞ ആഴ്ച ഉയർന്നിരുന്നു. ഇടിവിൽ വാങ്ങുക എന്ന നയത്തിലേക്ക് ആഭരണ പ്രേമികൾ തിരിഞ്ഞതാണ് ഈ മുന്നേറ്റത്തിന്റെ കാരണം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
