വാരാന്ത്യത്തിലെ കനത്ത മുന്നേറ്റത്തില്‍ ആശങ്കയിലായ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കേരള വിപണിയില്‍ വില കുറഞ്ഞത്. 1 ഗ്രാം സ്വര്‍ണത്തിന് 5,445 രൂപയാണ്. 1 പവന് വാങ്ങാന്‍ 43,560 രൂപ നല്‍കണം. ഡോളര്‍ ശക്തമായത് ആഗോള വിപണിയിലടക്കം സ്വര്‍ണ വില ഇടിച്ചു. അതേസമയം രൂപ ചെറിയ നേട്ടത്തില്‍ എത്തിയത് ഇന്ത്യന്‍ വിപണിയില്‍ സ്വാധീനിച്ചു.
വില കുറയാൻ കാരണം
ഡോളർ ശക്തമായതോടെ ആഗോള വിപണിയിൽ സ്വർണ വില താഴ്ന്ന നിലവാരത്തിലാണ്. ഡോളർ ശക്തമാകുമ്പോൾ രൂപ ഇടിയുകയും ആഭ്യന്തര വിപണിയിൽ സ്വർണ വില കൂടുന്നതുമാണ് രീതി. ശനിയാഴ്ച രൂപ ഇടിഞ്ഞതാണ് സ്വർണ വില ഉയർത്തിയത്. അതേസമയം രൂപ നേട്ടത്തിലെത്തിയതിനാൽ തിങ്കളാഴ്ച സ്വർണ വില ആഭ്യന്തര വിപണിയിൽ ഇടിഞ്ഞു.

ക്രൂഡ് ഓയില്‍ വില കുറഞ്ഞത് രൂപയ്ക്ക് നേട്ടമായത്. ഡോളറിനെതിരെ 9 പൈസ നേട്ടത്തിലാണ് രൂപ. വെള്ളിയാഴ്ച 82.74 രൂപയില്‍ ക്ലോസ് ചെയ്ത രൂപ 82.65 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.
ജൂലായിലെ സ്വർണ വില
ശനിയാഴ്ച കേരള വിപണിയില്‍ പവന് 320 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,455 രൂപയും ഒരു പവന് 43,640 രൂപയും രേഖപ്പെടുത്തിയ ശനിയാഴ്ചയിലെ വില ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ജൂലായ് മാസത്തിൽ കൂടിയും കുറഞ്ഞും നിന്ന സ്വർണ വില 43,560 രൂപയിലെത്തുന്നത് ആദ്യമായാണ്.
ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലാണ് സ്വർണ വില മാസം തുടങ്ങിയത്. രണ്ടാം തീയതി സ്ഥിര പുലർത്തിയ സ്വർണ വില ജൂലായ് മൂന്നിന് 80 രൂപ കുറഞ്ഞു. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ജൂലായ് നാലിന് സ്വർണ വില 80 രൂപ കൂടി. തൊട്ടടുത്ത ദിവസം സ്ഥിരത പുലർത്തിയ വില ജൂലായ് 6ന് 80 രൂപ കൂടി. ഏഴിന് വെള്ളിയാഴ്ച 80 രൂപയാണ് കുറഞ്ഞത്. ഇവിടെ നിന്നാണ് ശനിയാഴ്ച 320 രൂപയുടെ വമ്പൻ മുന്നേറ്റം വന്നത്.
ആഗോള വിപണിയിലും ഇടിവ്
ഡോളർ സൂചിക നേട്ടത്തിലായതിനാൽ തിങ്കളാഴ്ചത്തെ വ്യാപാരത്തിൻരെ തുടക്കത്തിൽ സ്വർണം ദുർബലമായി. 0.19 ശതമാനം ഉയർന്ന് 102.46 നിലവാരത്തിലാണ് ഡോളർ വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ട്രോയ് ഔൺസ് 0.15 ശതമാനം കുറഞ്ഞ് 1,929.60 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യൻ നഗരങ്ങളിലെ വില
വിവിധ ഇന്ത്യൻ നഗരങ്ങളിൽ 22 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഈടാക്കുന്ന വില,
ചെന്നൈ- 43.880 രൂപ
മുംബൈ- 43,560 രൂപ
ഡല്‍ഹി- 46,680 രൂപ
കൊല്‍ക്കത്ത- 43,560 രൂപ
ബംഗളൂരു- 43,560 രൂപ
ഹൈദരാബാദ്- 43,560 രൂപ
വഡോദര- 43,600 രൂപ
അഹമ്മദാബാദ്- 43,600 രൂപ
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
