സ്വർണം വാങ്ങാനിരിക്കുന്നവരുടെ ക്ഷമ പരിശോധിക്കുകയാണ് സ്വർണം. പതിയെ ഇടിഞ്ഞ് ഓരോ ദിവസവും മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് സ്വർണ വില. നവംബർ മൂന്നിന് ആരംഭിച്ച സ്വർണ വില ഇടിവിൽ നവംബർ 10 ന് മാത്രമാണ് സ്വർണ വില ഉയർന്നത്.
തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. 44,360 രൂപയാണ് കേരള വിപണിയില്‍ തിങ്കളാഴ്ച നല്‍കേണ്ട വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5,545 രൂപയില്‍ ഒരു ഗ്രാം സ്വര്‍ണം ലഭിക്കും. തിങ്കളാഴ്ചയിലെ വില ഇടിവോടെ സ്വര്‍ണം മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി.
ഇടിവ് തുടർന്ന് സ്വർണം
ശനിയാഴ്ച വലിയ ഇടിവോടെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. 360 രൂപയാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഇത് സ്വര്‍ണ വിലയെ 44,440 രൂപയിലേക്ക് എത്തിച്ചു. വില ഇടിവ് തുടരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ ആഴ്ചയില്‍ മാത്രം 640 രൂപയുടെ കുറവാണ് ഉണ്ടായത്. 45,080 രൂപയില്‍ നവംബര്‍ ആറിന് വ്യാപാരം ആരംഭിച്ച സ്വര്‍ണം 44,440 രൂപയിലാണ് ക്ലോസ് ചെയ്തത്.

നവംബർ രണ്ടിന് മാസത്തിലെ ഉയർന്ന നിലവാരമായ 45,280 രൂപയിലേക്ക് എത്തിയതിന് ശേഷമാണ് സ്വർണ വില ഇടിയാൻ തുടങ്ങിയത്. കഴിഞ്ഞ വാരം ആരംഭിച്ചതും ഇടിവിലാണ്. 120 രൂപ കുറഞ്ഞ് 45,080 രൂപയിലാണ് തിങ്കളാഴ്ച സ്വര്‍ണ വില വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 120 രൂപ കുറഞ്ഞ് 44,800 രൂപയിലേക്കും സ്വര്‍ണ വില എത്തി.
വ്യാഴാഴ്ച 320 രൂപ കുറഞ്ഞതോടെ 44,560 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഇവിടെ നിന്നാണ് വെള്ളിയാഴ്ച സ്വര്‍ണ വിലയിൽ 240 രൂപ വര്‍ധിച്ച് 44,800 രൂപയിലേക്ക് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള ഒരാഴ്ച കാലത്തിൽ 6 ദിവസവും വില ഇടിയുകയാണുണ്ടായത്.
ആഗോള വിപണിയിൽ സ്വർണ വില
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ കഴിഞ്ഞയാഴ്ചയിലെ പ്രസ്താവന സ്വർണത്തെ മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ച വിപണി ആരംഭിക്കുമ്പോൾ നേരിയ വർധനവ് സ്വർണ വിലയിൽ കാണാം. സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,939.19 ഡോളറിലാണ് സ്വർണ വിലയുള്ളത്. യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കുന്നതാണ് സ്വർണ വിലയിൽ വർധനവുണ്ടാക്കിയത്.
വെള്ളിയാഴ്ച ഒക്ടോബർ 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണം എത്തിയിരുന്നു. ഒരു ശതമാനത്തിലെറെ ഇടിഞ്ഞ് 1,937.99 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞാഴ്ച സ്വർണ വിലയിൽ ഒരു മാസത്തിലേറെയുള്ള ഏറ്റവും വലിയ ഇടിവാണ് കണ്ടത്. സ്വർണ വില 2.8 ശതമാനം ഇടിഞ്ഞു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
