ഇസ്രായേൽ- ഹമാസ് യുദ്ധം ആഗോള വിപണി സാഹചര്യങ്ങളെ ആശങ്കപ്പെടുത്തുന്നതിനിടെ സ്വർണ വില ഉയർന്ന നിലവാരത്തിൽ തുടരുന്നു. തിങ്കളാഴ്ച കേരള വിപണിയിൽ സ്വർണ വില കുറഞ്ഞെങ്കിലും 44,000 രൂപ നിലവാരത്തിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്.
പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 30 രൂപ കുറഞ്ഞതോടെ 5,510 രൂപയിലേക്ക് സ്വർണ വില എത്തി. കഴിഞ്ഞ വാരം ആഗോള വിപണിയിൽ സ്വർണ വില മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഈ ഉയരത്തിൽ നിന്നുള്ള നേരിയ ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്.
ഭൗമരാഷ്ട്ര പ്രതിസന്ധികൾക്കിടയിൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ആഗോള വിപണിയിൽ ആവശ്യക്കാരേറിയതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. വെള്ളിയാഴ്ച ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 3 ശതമാനത്തിലധികം വർധിച്ച് 1,934.82 ഡോളറിലേക്ക് എത്തിയിരുന്നു. കേരളത്തിൽ 1,120 രൂപയുടെ മുന്നേറ്റമാണ് അന്നേ ദിവസം ഉണ്ടായത്.

ലക്ഷ്യം എന്ത്?
താഴാൻ പറ്റുന്നത്രയും താഴ്ന്ന ശേഷം കുതിപ്പ് തുടങ്ങിയതാണ് സ്വർണ വില. ഒക്ടോബർ അഞ്ചിന് മാസത്തിലെ താഴ്ന്ന നിരക്കായ 41,920 രൂപയിലേക്ക് സ്വർണം എത്തിയിരുന്നു. ഇതിന് ശേഷം ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ചാണ് സ്വർണ വില തുടങ്ങിയത്. അതേസമയം കഴിഞ്ഞ ആഴ്ച 1,800 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്.
എട്ടാം തീയതി 42,520 രൂപയിലേക്ക് എത്തിയ സ്വര്‍ണ വില ഒക്ടോബര്‍ 14 നാണ് 44,320 രൂപയിലേക്ക് എത്തിയത്. 1,120 രൂപയാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. ഇവിടെ നിന്നാണ് സ്വർണ വിലയിൽ നേരിയ പിന്മാറ്റം ഉണ്ടായത്. മേയ് അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സർവകാല റെക്കോർഡ്. ഇത് ഭേദിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ആഗോള വിപണിയിൽ
കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാര ദിവസം 3 ശതമാനത്തിലധികമാണ് സ്വർണത്തിന് വില വർധിച്ചത്. ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം തിങ്കളാഴ്ച സ്വർണ വില ആഗോള വിപണിയിലും ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.5 ശതമാനം ഇടിഞ്ഞ് 1,921.69 ഡോളറിലെത്തി.
ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വളർച്ചയാണ് വെള്ളിയാഴ്ച സ്വർണ വിലയിലുണ്ടായത്. 3.4% ഉയർന്നതോടെ സെഷനിൽ 1,934.82 ഡോളറിലേക്ക് വില എത്തിയിരുന്നു. സെപ്തംബർ 20 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
ഇസ്രായേൽ-ഹമാസ് യുദ്ധമാണ് സാമ്പത്തിക വിപണികളിൽ ആശങ്ക ഉയർത്തുന്നത്. എണ്ണവില ഇനിയും ഉയർത്താനും ലോക സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ തിരിച്ചടിയുണ്ടാകാനും ഇത് കാരണമാകുമെന്ന ആശങ്കയും മറ്റ് രാജ്യങ്ങളിൽ സംഘർഷം പടരുമോ എന്ന ഭയവുമാണ് സ്വർണത്തിന് വില വർധിക്കാൻ കാരണം.
വിലയിലുണ്ടായ കുതിച്ചുചാട്ടം ആഭ്യന്തര വിപണിയിൽ സ്വർണം വാങ്ങുന്നവരെ പിന്തിരിപ്പിക്കുകാണ്. സ്വർണ വില ഉയരുന്നത് ഉത്സവ സീസണിൽ വിൽപ്പനയെ ബാധിക്കുമോ എന്ന ആശങ്കയും സജീവമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
