ദീപാവലിക്ക് ശേഷം ചാഞ്ചാട്ട സ്വഭാവം കാണിച്ച് സ്വർണ വില. തിങ്കളാഴ്ച ഇടിവോടെ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച കേരളത്തിൽ സ്വർണ വില വർധിച്ചു. ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മുന്നേറ്റമാണ് കേരള വിപണിയിലുള്ളത്.
പവന് 80 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 44,440 രൂപയിലേക്ക് എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,555 രൂപയിലേക്ക് സ്വര്‍ണ വില എത്തി. തിങ്കളാഴ്ച സ്വര്‍ണ വിലയിലുണ്ടായ ഇടിവ് ചൊവ്വാഴ്ചയിലെ വര്‍ധനവോടെ നികത്തി. ശനിയാഴ്ച രേഖപ്പെടുത്തിയ നിലവാരത്തിലാണ് സ്വര്‍ണ വിലയുള്ളത്.
ശനിയാഴ്ചയിലെ നിലവാരത്തിൽ
ശനിയാഴ്ച വലിയ ഇടിവോടെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. 360 രൂപയാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ കുറഞ്ഞത്. ഇത് സ്വര്‍ണ വിലയെ 44,440 രൂപയിലേക്ക് എത്തിച്ചു. വില ഇടിവ് തുടരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ ആഴ്ചയില്‍ മാത്രം 640 രൂപയുടെ കുറവാണ് ഉണ്ടായത്. 45,080 രൂപയില്‍ നവംബര്‍ ആറിന് വ്യാപാരം ആരംഭിച്ച സ്വര്‍ണം 44,440 രൂപയിലാണ് ക്ലോസ് ചെയ്തത്.

നവംബർ രണ്ടിന് മാസത്തിലെ ഉയർന്ന നിലവാരമായ 45,280 രൂപയിലേക്ക് എത്തിയതിന് ശേഷമാണ് സ്വർണ വില ഇടിയാൻ തുടങ്ങിയത്. കഴിഞ്ഞ വാരം ആരംഭിച്ചതും ഇടിവിലാണ്. 120 രൂപ കുറഞ്ഞ് 45,080 രൂപയിലാണ് തിങ്കളാഴ്ച സ്വര്‍ണ വില വ്യാപാരം തുടങ്ങിയത്.
ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 45,000 രൂപയിലേക്കും ബുധനാഴ്ച 120 രൂപ കുറഞ്ഞ് 44,800 രൂപയിലേക്കും സ്വര്‍ണ വില എത്തി. വ്യാഴാഴ്ച 320 രൂപ കുറഞ്ഞതോടെ 44,560 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഇവിടെ നിന്നാണ് വെള്ളിയാഴ്ച സ്വര്‍ണ വിലയിൽ 240 രൂപ വര്‍ധിച്ച് 44,800 രൂപയിലേക്ക് എത്തിയത്.
ആഗോള വിപണിയിലെ സ്വർണ വില
ഫെഡറൽ റിസർവിന്റെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്ത് വരുന്നതിന് മുന്നോടിയായി വിപണിയിൽ വലിയ ചലനങ്ങളില്ലാത്തതിനാൽ ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണ വില നേരിയ മുന്നേറ്റമുണ്ടാക്കി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ട്.
സ്‌പോട്ട് ഗോള്‍ഡ് 0.22 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,944.42 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്. ചൊവ്വാഴ്ചയാണ് യു.എസ് ഉപഭോക്തൃ വില സൂചിക ഡാറ്റ പുറത്തു വരുന്നത്. ബുധനാഴ്ച പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ഡാറ്റയും നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ഈ ഡാറ്റ തുടർ പലിശ നിരക്ക് വർധനവ് ഉണ്ടാകുമോ എന്നതിൽ കൂടുതൽ വ്യക്തത നൽകും.
സ്വർണ വിലയെ സ്വാധീനിക്കുന്നത് എങ്ങനെ
യുഎസ് പണപ്പെരുപ്പ ഡാറ്റ വർധിക്കുന്നത് മറ്റൊരു പലിശ നിരക്ക് വർധനവിന്റെ സാധ്യതകളെയാണ് തുറക്കുന്നത്. ഡിസംബറിലല്ലെങ്കിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നിരക്ക് വർധനവ് പ്രതീക്ഷിക്കാമെന്ന് ഫിനാൻഷ്യൽ മാർക്കറ്റ് അനലിസ്റ്റായ കൈൽ റോഡ പറഞ്ഞു.
പലിശ നിരക്ക് വർധിച്ചാൽ അത് സ്വാഭാവികമായും സ്വർണ വിലയെ ഇടിക്കും. പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുകയാണെങ്കിൽ സ്വർണം ഉയർന്ന നിലവാരത്തിൽ തുടരും. പണപ്പെരുപ്പത്തിനെതിരായ പ്രതിരോധമായി സ്വർണത്തെ കാണുന്നുവെങ്കിലും ഉയർന്ന പലിശനിരക്ക് സ്വർണത്തിൽനിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications