സ്വർണം വാങ്ങാൻ ഒന്നര ആഴ്ച കാത്തിരുന്നവരാണെങ്കിൽ പവന് 1,700 രൂപയിലധികം ലാഭമാണ് ഉണ്ടാകുന്നത്. വിവാഹ ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകിയുള്ള വ്യാപാരത്തിലാണ് നിലവിൽ സ്വർണം. തുടർച്ചയായി ഇടിവ് തുടങ്ങിയതോടെ മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വർണ വില പോയി.
ബുധനാഴ്ച കേരള വിപണിയില്‍ പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,665 രൂപയിലാണ് സ്വര്‍ണ വില.തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്നതോടെ സ്വര്‍ണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി.
1,760 രൂപ കുറഞ്ഞു
ഡിസംബർ നാലിന് സ്വർണാഭരണം വാങ്ങാൻ പോയിരുന്നെങ്കിൽ പവന് 47,080 രൂപ നൽകേണ്ടി വന്നേനെ. അതോടൊപ്പം പണിക്കൂലിയും മറ്റു ചാർജുകളും സഹിതം ഒരു പവന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും കാണണം. ഡിസംബർ 13 ന് സ്വർണ വില പവന് 45,320 രൂപയിലേക്ക് എത്തിയത്. ഈ സമയത്തിനിടെയിൽ സ്വര്‍ണ വില സര്‍വകാല ഉയരത്തിലും മാസത്തിലെ താഴ്ന്ന നിലവാരത്തിലും എത്തി. ഡിസംബർ നാലിലെ വിലയിലും ബുധനാഴ്ചയിലെ വിലയുമായി താരതമ്യം ചെയ്താൽ വ്യത്യാസം 1,760 രൂപയാണ്.

ഇടിവ് തുടർന്ന് സ്വർണ വില
കഴിഞ്ഞാഴ്ച മുതല്‍ സ്വർണ വിലയിൽ ഇടിവിന്റെ സമയമാണ്. സര്‍വകാല ഉയരത്തിലെത്തിയ ശേഷം ചൊവ്വാഴ്ച 800 രൂപ പവന് കുറഞ്ഞു. ബുധനാഴ്ച 320 രൂപ കുറഞ്ഞ് 45,960 ലേക്ക് വന്ന സ്വര്‍ണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരിയ തോതില്‍ മുന്നേറി. ശനിയാഴ്ച 440 രൂപ കുറഞ്ഞാണ് ഇപ്പോഴുള്ള ഇടിവിന് തുടക്കമിട്ടത്. 45,720 രൂപയിലായിരുന്നു ശനിയാഴ്ചയിലെ സ്വര്‍ണ വില.
തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോൾ 160 രൂപ കുറഞ്ഞ് 45,560 രൂപയിലേക്ക് സ്വർണ വില താഴ്ന്നു. ചൊവ്വാഴ്ച വീണ്ടും 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്കാണ് സ്വർണ വില എത്തിയത്.
ആഗോള വിപണിയിൽ
ആഗോള വിപണിയെ സംബന്ധിച്ച് സ്വർണ വിലയെ സ്വാധീനിക്കുന്ന സുപ്രധാന തീരുമാനം വാരിനിക്കുന്ന ദിവസമാണ്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിനും പിന്നീടുള്ള നയ വീക്ഷണത്തിനും വേണ്ടി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ബുധനാഴ്ച ഏഷ്യൻ മണിക്കൂറുകളുടെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,979.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച 1,979.57 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.
ഇനിയും കാത്തിരിക്കണമോ?
ഫെഡറൽ റിസർവിന്റെ പണനയ പ്രസ്താവനയും പലിശ നിരക്ക് തീരുമാനവും ചെയർമാൻ ജെറോം പവലിന്റെ പത്രസമ്മേളനവും ഇന്ന് രാത്രി നടക്കും. 2024 ന്റെ ആദ്യ പകുതിയിൽ നിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയ്‌ക്ക് ഫെഡറേഷന്റെ പണനയ വീക്ഷണം കൂടുതൽ വെളിച്ചം വീശുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. അതേസമയം ചൊവ്വാഴ്ച പുറത്തു വന്ന നവംബർ മാസത്തിലെ യുഎസ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പ്രതീക്ഷയ്ക്കൊത്താണുള്ളത്. 3.10 ശതമാനമാണ് നവംബറിലെ പണപ്പെരുപ്പം.
പണപ്പെരുപ്പം കുറയുന്നത് പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമാകും. പലിശ നിരക്ക് കുറയുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് ചാടുന്നതിനാൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയിലെ ഫെഡറൽ റിസർവ് തീരുമാനം പലിശ നിരക്ക് കുറയ്ക്കുന്നതിന് ഊർജം നൽകുകയാണെങ്കിൽ സ്വർണ വില ഉയരും.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു



Click it and Unblock the Notifications