ആഗോള വിപണിയില്‍ സ്വര്‍ണത്തിന് അനുകൂലമായ വിപണി സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. മാസങ്ങളായി ഇടിവില്‍ തുടരുന്ന ഡോളറും ബോണ്ട് യീല്‍ഡും നേട്ടമുണ്ടാക്കാന്‍തുടങ്ങിയതോടെ സ്വര്‍ണ വില താഴേക്കാണ്. കേരള വിപണിയില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി വെള്ളിയാഴ്ച സ്വര്‍ണ വില 80 രൂപ കുറഞ്ഞു.
പവന് 46,400 രൂപയിലാണ് വെള്ളിയാഴ്ച കേരള വിപണിയില്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,800 രൂപയിലെത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. സമീപകാല വില പരിശോധിക്കുമ്പോള്‍ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡിസംബർ 22 നാണ് നേരത്തെ ഈ നിലവാരത്തിൽ സ്വർണ വില എത്തിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് കേരള വിപണിയിൽ സ്വർണ വില ഇടിയുന്നത്.

ഇടിവിന്റെ ആഴ്ച
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ കേരള വിപണിയിലെ സ്വര്‍ണ വിലയിൽ 600 രൂപയാണ് കുറവ് വന്നത്. ജനുവരി ഒന്നിന് 46,840 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. രണ്ടാം ദിവസം 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയർന്ന നിലവാരം.
ബുധനാഴ്ച മുതലാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 200 രൂപ കുറഞ്ഞ് 46,800 രൂപയിലേക്ക് എത്തിയ ശേഷമാണ് വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില എത്തുന്നത്. ഇവിടെ നിന്നാണ് 80 രൂപയുടെ ഇടിവ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.
ആഗോള വിപണിൽ ഇടിവ്
യുഎസ് ഫെഡറൽ റിസർവിന്റെ മിനുറ്റ്സിന് ശേഷം പലിശ നിരക്ക് കുറയുന്നത് സംബന്ധിച്ച് നേരത്തെയുള്ള പ്രതീക്ഷകൾ മങ്ങുന്നത് സ്വർണ വിലയെ കാര്യമായി ബാധിക്കുകയാണ്. പ്രതീക്ഷകൾക്ക് മങ്ങലേറ്റതോടെ ഡോളർ ശക്തിപ്പെടുന്നത് സ്വർണ വിലയെ ഇടിവിലേക്ക് നയിക്കുകയാണ്. വെള്ളിയാഴ്ച സ്വർണവില നാല് ആഴ്ചയ്ക്കിടെയിലെ ആദ്യ ഇടിവ് രേഖപ്പെടുത്തുകയാണ് സ്വർണം. ഇതോടൊപ്പം നിരക്ക് സംബന്ധിച്ചുള്ള കൂടുതൽ സൂചനകൾക്കായി പ്രധാന തൊഴിൽ റിപ്പോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും സ്വർണ വിലയെ ഇടിച്ചു.
സ്പോട്ട് ഗോൾഡ് 0.09 ശതമനം ഉയർന്ന് ഔൺസിന് 2,045.41 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ മൂന്ന് പ്രതിവാര നേട്ടങ്ങൾക്ക് ശേഷം ഈ ആഴ്‌ചയിൽ ഇത് ഇതുവരെ ഏകദേശം 0.8 ശതമാനം കുറഞ്ഞു.
വില ഇടിയാൻ സാധ്യത?
നിലവിലെ ആഗോള സൂചനകൾ പ്രകാരം സ്വർണ വില ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അനുമാനം. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെഡറൽ റിസർവ് ഡിസംബർ യോഗ മിനുറ്റ്സ് പ്രകാരം പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്ന് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിലും നിരക്ക് കുറയ്ക്കൽ വീക്ഷണത്തെക്കുറിച്ച് ഉയർന്ന തോതിലുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ഇത് പലിശ നിരക്ക് കുറയ്ക്കാനുള്ള ഉടനെയുള്ള സാധ്യതകളെ തള്ളികളഞ്ഞതിനാലാണ് സ്വർണ വില ഇടിയുന്നത്. പിന്നാലെ ഡോളർ സൂചിക ശക്തമാകുന്നത് കാണാം. 2023 ജൂലായ് മുതലുള്ള ഏറ്റവും മികച്ച ആഴ്ചയിലേക്കാണ് ഡോളർ നിങ്ങുന്നത്. ഇത് സ്വർണ വിലയിൽ ഇനിയുള്ള ഇടിവിന്റെ സാധ്യത കാണിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
