ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി. 45,080 രൂപയാണ് തിങ്കളാഴ്ച ഒരു പവന് നല്‍കേണ്ട വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,635 രൂപയിലാണ് വ്യാപാരം.
നവംബര്‍ മൂന്നിന് രേഖപ്പെടുത്തിയ 45,280 രൂപയാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. നവംബർ ആരംഭിച്ച ശേഷം കനത്ത ചാഞ്ചാട്ട സ്വഭാവമാണ് സ്വർണ വില കാണിക്കുന്നത്. നേരിയ മുന്നേറ്റവും സമാനമായ ഇടിവും സ്വർണ വിലയിലുണ്ട്. നവംബർ മാസത്തിലെ സ്വർണ വില പരിശോധിച്ചാൽ ഇത് വ്യക്തമാകും.
നവംബർ മാസത്തിലെ സ്വർണ വില
നവംബറിൽ ആദ്യ ദിവസം 240 രൂപ കുറഞ്ഞ് 45,120 രൂപയിലായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 45,200 രൂപയിലേക്ക് എത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും 80 രൂപ വര്‍ധിച്ചതോടെ നവംബർ മൂന്നിന് സ്വർണ വില 45,280 രൂപയിലെത്തി. ഇവിടെ നിന്ന് 80 രൂപ കുറഞ്ഞാണ് സ്വര്‍ണ വില ശനിയാഴ്ച 45,200 രൂപയിലേക്ക് എത്തിയത്. ഇവിടെ നിന്നാണ് തിങ്കളാഴ്ച 120 രൂപ കുറഞ്ഞത്.

ആഗോള വിപണിയിൽ 2,000 ഡോളറിന് അരികെ
കേരളത്തിൽ വില ഇടിയുമ്പോൾ, ദുർബലമായ തൊഴിൽ ഡാറ്റയ്ക്ക് പിന്നാലെ ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ തുടങ്ങി. തിങ്കളാഴ്ച സ്വർണ വില ഔൺസിന് 2,000 ഡോളറിന് സമീപമാണ് വ്യാപാരം നടക്കുന്നത്. ദുർബലമായ തൊഴിൽ ഡാറ്റ പുറത്ത് വന്നതോടെ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുകയും ഡോളർ അയയ്‌ക്കുകയും ബോണ്ട് യീൽഡ് കുറയുകയും ചെയ്‌തുവെന്ന പ്രതീക്ഷകളെ തുടർന്നാണ് സ്വർണം നേട്ടമുണ്ടാക്കുന്നത്.
സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,991.50 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ആറാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം ഡോളർ 0.1 ശതമാനം ഉയർന്നു, അതേസമയം 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് അഞ്ചാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നിലവിൽ 4.5910 ശതമാനമാണ് ബോണ്ട് യീൽഡ് ആയിരുന്നു.
സ്വർണത്തിന്റെ മുന്നിലുള്ള വഴിയെന്ത്
വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണം വലിയ മുന്നേറ്റം നടത്തിയതായി കാണാം. ഔൺസിന് 1,823 ഡോളറിൽ തുടങ്ങിയ സ്വർണം ആഗോള വളർച്ചാ വീക്ഷണത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം 2,072 ഡോളറിലേക്ക് ഉയർന്നിരുന്നു. രണ്ടാം പാദത്തിന്റെ അവസാനത്തോടെ ബോണ്ട് യീൽഡുകളുടെ വർദ്ധനവും യുഎസിലെ ഉയർന്ന പലിശനിരക്ക് കൂടുതൽ കാലം തുടരുമെന്ന പ്രവചനവും സ്വർണ വിലയിൽ ഇടിവുണ്ടാക്കി. ഇനി സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
യുഎസ് പണനയ പ്രഖ്യാപനങ്ങൾ സ്വർണ വിലയെ സ്വാധീനിക്കും. ഉയർന്ന നിരക്കുകൾ ബോണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടുകളും പോലുള്ള ഇതര നിക്ഷേപങ്ങളെ കൂടുതൽ ആകർഷകമാക്കും. പലിശനിരക്ക് ഉയരുമ്പോൾ പലിശയില്ലാത്ത സ്വർണ കൈവശം വയ്ക്കുന്നതിൽ നിന്ന് നിക്ഷേപകർ പിന്നോട്ട് പോകുന്നതിനാൽ ഡിമാന്റ് കുറയും.
അതോടൊപ്പം ഇന്ത്യ, ചൈന തുടങ്ങിയ മുൻനിര ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യവും വിലയെ സ്വാധീനിച്ചേക്കാം. അതേസമയം വില ഉയരുന്ന ഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതായി കാണണം. ഈ ഉത്സവ സീസണിൽ ഇന്ത്യയുടെ ആഭ്യന്തര സ്വർണ ഡിമാൻഡ് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications