ഒരാഴ്ച കാലം നീണ്ട വില കുറവിന് ശേഷം സ്വർണ വില വീണ്ടും ഉയരാൻ തുടങ്ങി. വാരന്ത്യത്തിൽ തുടങ്ങിയ വില വർധനവ് പുതിയ വാരത്തിലും തുടർന്നു. കേരള വിപണിയില്‍ തിങ്കളാഴ്ച സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 43,480 രൂപയും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,435 രൂപയുമാണ് ഇന്നത്തെ (26.06.2023) വില.
വെള്ളിയാഴ്ച ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സ്വര്‍ണ വില പിന്നീട് ഉയരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 43,280 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണ വില ശനിയാഴ്ച 120 രൂപ ഉയര്‍ന്ന് 43,400 രൂപയിലെത്തി. ഈ വിലയില്‍ നിന്നാണ് തിങ്കളാഴ്ച 80 രൂപ വര്‍ധിച്ചത്. വില വര്‍ധിച്ചെങ്കിലും ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 44,800 രൂപയേക്കാള്‍ 1,320 രൂപ ഇടിവിലാണ് ഇന്നത്തെ വില.
വില ഉയരാൻ കാരണം
ദുർബലമായ ഡോളർ സൂചികയാണ് തിങ്കളാഴ്ചത്തെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർത്തിയത്. ഡോളർ ഏകദേശം 0.2 ശതമാനം ഇടിഞ്ഞതോടെയാണ് സ്വർണ വില മുന്നേറിയത്. ഫെഡറൽ റിസർവിന്റെ കൂടുതൽ പലിശ നിരക്ക് വർധനവിനെ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് വില വർധനവവിനെ പിടിച്ചു നിർത്തുന്നത്. പണപ്പെരുപ്പ ആശങ്കകൾക്കിടെയ ഫെഡറൽ റിസർവ് ഈ വർഷം കൂടുതൽ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ കഴിഞ്ഞാഴ്ചകളിൽ താഴോട്ട് ഇടിപ്പിച്ചത്.

മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) സ്വർണവില തിങ്കളാഴ്ച ആരംഭിച്ചത് 10 ഗ്രാമിന് 58,429 രൂപയിലാണ്. തുടർന്ന് വില താഴ്ന്ന് 58,416 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,925.92 ഡോളറിനടുത്താണ് വില. അതേസമയം, തിങ്കളാഴ്ച വെള്ളി കിലോയ്ക്ക് 68,599 രൂപയിൽ ആരംഭിച്ച് എംസിഎക്‌സിൽ 68,302 രൂപയിലെത്തി.
മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിൽ
സ്വര്‍ണ വില മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴും. മേയിൽ സർവകാല റെക്കോർഡിലെത്തിയതും ഈ മൂന്ന് മാസ കാലയളവിലായിരുന്നു. ഏപ്രില്‍ മൂന്നിനാണ് മുന്‍പ് സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തിയത്. ഏപ്രില്‍ മൂന്നിന് 43,760 രൂപയിലെത്തിയ ശേഷം മൂന്ന് മാസ ഇടവേള കഴിഞ്ഞാണ് സ്വര്‍ണ വില ഇതിലും താഴ്ന്ന നിലവാരമായ 43,600 രൂപയിലെത്തുന്നത്.
ഈകാലയളവിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 45,760 രൂപയാണ്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു.
ഒരാഴ്ച ഇടിഞ്ഞത്
കഴിഞ്ഞ വാരത്തിൽ വലിയ ഇടിവാണ് സ്വർണ വിലയിലുണ്ടായത്. ജൂൺ 19ന് ആരംഭിച്ച ഈ ആഴ്ച സ്വര്‍ണ വില കുത്തനെ താഴേക്കായിരുന്നു. തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില പവന് 44,080 രൂപയിലായിരുന്നു. 80 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് ചൊവ്വാഴ്ചത്തെ വിലയെത്തി.
ബുധനാാഴ്ച 43,760 രൂപയായിരുന്നു പവന്റെ വില. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയിലെത്തി. ഈ ആഴ്ച 800 രൂപയാണ് ആകെ സ്വര്‍ണ വിലയിലുണ്ടായ കുറവ്. ആഴ്ചയുടെ അവസാന ദിവസം സ്വർണ വില ഉയരുന്നതായിരുന്നു കാഴ്ച.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
