വിവാഹ, ആഘോഷ സീസണിൽ കുറഞ്ഞ നിലവാരത്തിൽ തുടർന്ന് സ്വർണ വില. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണം നിലവിൽ മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ്. തിങ്കളാഴ്ച കേരള വിപണിയിൽ സ്വർണ വിലയിൽ മാറ്റമില്ല. പവന് 43,880 രൂപയാണ് തിങ്കളാഴ്ച നല്‍കേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നല്‍കണം. ശനിയാഴ്ചയാണ് അവസാനമായി സ്വർണ വിലയിൽ മാറ്റം വന്നത്. ശനിയാഴ്ച 120 രൂപ കുറഞ്ഞാണ് മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വർണ വില എത്തിയത്.
ഉയരത്തിൽ നിന്ന് താഴേക്ക്
ഉയർന്ന നിലവാരത്തിൽ നിന്ന് താഴേക്ക് സ്വർണ വില വരുന്നു എന്ന സൂചനയാണ് സെപ്റ്റംബർ മാസത്തിലെ വില നിലവാരം സൂചിപ്പിക്കുന്നത്. സെപ്റ്റംബറിലെ ആദ്യ ദിവങ്ങളിൽ 44,000 രൂപ നിലവാരത്തിന് മുകളിലായിരുന്നു സ്വർണ വില. സെപറ്റംബര്‍ മാസത്തിലെ ആദ്യ ദിവസം 44,040 രൂപയിലും തൊട്ടടുത്ത ദിവസം 120 രൂപ വർധിച്ച് 44,160 രൂപയിലുമായിരുന്നു സ്വർണ വില.
സെപ്റ്റംബർ നാലാം തീയതിയാണ് മാസത്തിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. നാലിന് 44240 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില. അഞ്ചാം തീയതി 120 രൂപ ഇടിഞ്ഞ് 44,120 രൂപയിലേക്ക് എത്തി.

സെപ്റ്റംബറിലെ സ്വർണ വില
ഇടിവ് തുടർന്ന സ്വർണ വില കഴിഞ്ഞ വാരത്തിലാണ് 44,000 രൂപ നിലവാരത്തിന് താഴെ എത്തിയത്. ആറാം തീയതി വീണ്ടും 120 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് സ്വര്‍ണ വില എത്തി. വ്യാഴാഴ്ച 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. 43,920 രൂപയിലെത്തി.
തൊട്ടടുത്ത ദിവസം 80 രൂപ സ്വർണ വിലയിൽ വർധിച്ചിരുന്നു. ശനിയാഴ്ചയിലെ 120 രൂപ ഇടിവോടെയാണ് സ്വർണം 43,880 രൂപയിലേക്ക് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 360 രൂപ സ്വർണ വിലയിൽ കുറഞ്ഞു.
ആഗോള വിപണിയിലും താഴ്ന്ന നിലവാരത്തിൽ
തിങ്കളാഴ്ച നേരിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഒരാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വർണ വില. ഫെഡറൽ റിസർവിന്റെ അടുത്ത പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ വരാനിക്കുന്നതിനാൽ ഇതിനെ സ്വാധീനിച്ചാണ് സ്വർണ വിലയുടെ അടുത്ത നീക്കമുണ്ടാകുക. ഡോളറിന്റെ നേരിയ തോതിൽ ഇടിഞ്ഞതിനാൽ സ്വർണ വില തിങ്കളാഴ്ച നേട്ടത്തോടെ തുടങ്ങി.
സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,919.52 ഡോളലാണ് സ്വർണ വില. ഒരാഴ്ചയിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് മുന്നോട്ട് കയറാൻ സ്വർണത്തിനായിട്ടില്ല. യുഎസ് ഡോളറും 10 വർഷത്തെ ബെഞ്ച്മാർക്ക് ബോണ്ട് യീൽഡുകളും 0.2 ശതമാനം ഇടിഞ്ഞതോടെ സ്വർണം നേട്ടമുണ്ടാക്കിയത്. ഓഗസ്റ്റ് മാസത്തെ യുഎസ് ഉപഭോക്തൃ വില സൂചിക ബുധനാഴ്ചയാണ് പുറത്തു വരുന്നത്.
വാങ്ങാൻ പറ്റിയ സമയം
ഒരാഴ്ചയായി സ്വർണ വില താഴ്ന്നു കൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കും എന്ന ആശങ്കയാണ് സ്വർണ വിലയെ ഉയർത്തുന്നത്. അതേസമയം രൂപ ഇടിയുന്നതിനാൽ ആഭ്യന്തര വിപണിയിൽ വലിയ ഇടിവിലേക്കും സ്വർണ വില എത്തുന്നില്ല.
സാമ്പത്തിക ഡാറ്റ വിപണിക്ക് അനുകൂലമായാൽ വില ഉയരാനുള്ള സാധ്യതയും ആഭ്യന്തര വിപണിയിൽ ആവശ്യകത കൂടുന്ന സീസണായതിനാൽ ഒരു പരിധിക്കുപ്പുറം സ്വർണ വില താഴോട്ട് പോകില്ല എന്നതിനാലും വാങ്ങാനുള്ളവർക്ക് ബുക്ക് ചെയ്യാനോ വാങ്ങാനോ ഈ വില ഉപയോഗിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
