ആഭ്യന്തര വിപണിയിൽ ഡിമാന്റ് വർധിക്കുമ്പോൾ ഉയർന്ന നിലവാരത്തിൽ തുടർന്ന് സ്വർണ വില. ആഗോള വിപണിയിൽ ഇടിവ് നേരിട്ട ബുധനാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 44,160 രൂപയിലാണ് ബുധനാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,520 രൂപയാണ് വില. കേരള വിപണിയിൽ സെപ്റ്റംബർ നാലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
മൂന്ന് ദിവസത്തിനിടെ 240 രൂപ വർധിച്ചു
ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചാണ് കേരള വിപണിയിൽ 44,160 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. സെപ്റ്റംബർ നാലിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി മാത്രം 240 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. രണ്ട് ദിവസങ്ങളിലായി 120 രൂപ വീതമാണ് സ്വര്‍ണ വില ഉയര്‍ന്നത്.

ഉയർന്ന നിലവാരത്തിലേക്ക്
ബുധനാഴ്ച സ്വർണ വില മാറ്റമില്ലെങ്കിലും സെപ്റ്റംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിന് അടുത്താണ് സ്വർണ വിലയുള്ളത്. സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഈ നിലവാരത്തിൽ നിന്ന് 80 രൂപ താഴെയാണ് സ്വർണ വില. സെപ്റ്റംബര്‍ 15 മുതലാണ് കേരളത്തില്‍ സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്.
മാസത്തിലെ താഴ്ന്ന വിലയായ 43,600 രൂപയില്‍ നിന്ന് 160 രൂപ വര്‍ധിച്ച് 43,760 രൂപയിലാണ് സെപ്റ്റംബര്‍ 15 ന് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സെപ്റ്റംബര്‍ 16 ന് ശനിയാഴ്ച 160 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. 43,920 രൂപയിലെത്തി. തിങ്കളാഴ്ച 120 രൂപ കൂടി വര്‍ധിച്ചതോടെ 40,000 രൂപ നിലവാരം ഭേദിച്ച് 44,160 രൂപയിലേക്ക് സ്വര്‍ണ വില എത്തി. അഞ്ച് ദിവസം കൊണ്ട് 560 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.
ആഗോള വിപണിയിൽ ഇടിവ്
വ്യാപാരികൾ യുഎസ് ഫെഡറൽ റിസർവ് തീരുമാനത്തിന് കാത്തിരുന്നതിനാൽ ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില താഴ്ന്നു. സ്പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,928.79 ഡോളറിലേക്ക് എത്തി. കഴിഞ്ഞ സെഷനിൽ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയിരുന്നു.
മറ്റു നഗരങ്ങളിലെ വില
ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് എത്ര രൂപ വില വരുമെന്ന് നോക്കാം. ചെന്നൈയില്‍ ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. 44,400 രൂപയാണ് പവന്റെ വില. കോയമ്പത്തൂർ, മധുരെ തുടങ്ങിയ നഗരങ്ങളിലും ഇതേ നിരക്കാണ്. ഡല്‍ഹിയില്‍ പവന് 44,168 രരൂപയിലാണ് വ്യാപാരം നടക്കുന്നത്.
മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, പൂനെ, മംഗളുരു എന്നീ നഗരങ്ങളിലും വിലയിൽ മാറ്റമില്ല. ചൊവ്വാഴ്ചയിലെ 44,160 രൂപയിലാണ് സ്വര്‍ണ വില. വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങിൽ പവന് 44,200 രൂപ നൽകണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
