ഒരു മാസത്തെ താഴ്ന്ന വിലവാരത്തിൽ തുടർന്ന് കേരളത്തിലെ സ്വർണ വില. തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ വില. ശനിയാഴ്ച രേഖപ്പെടുത്തിയ വില രണ്ടാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്.
ശനിയാഴ്ചയാണ് കേരള വിപണിയില്‍ സ്വര്‍ണ വില അവസാനമായി ഉയർന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഒരു മാസത്തിനിടെയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോഴും സ്വർണം. ജൂലായ് 12 നാണ് ഇതേ നിലവാരത്തിൽ സ്വർണ വില എത്തിയത്.
സ്വർണ വില എങ്ങോട്ട്
കഴിഞ്ഞ വാരം 400 രൂപയാണ് സ്വർണ വില കുറഞ്ഞത്. തിങ്കളാഴ്ച 44120 രൂപയിലായിരുന്നു കേരളത്തിലെ സ്വർണ വില. ഇവിടെ നിന്ന് തുടർച്ചായ ഇടിവ് നേരിട്ട ശേഷമാണ് ശനിയാഴ്ച 80 രൂപ വർധിച്ച് 43,720 രൂപയിലെത്തിയത്. വെള്ളിയാഴ്ച 120 രൂപ കുറഞ്ഞ് 43,640 രൂപയിലേക്ക് ഒരു പവൻ സ്വർണത്തിന്റെ വില എത്തിയിരുന്നു. ഇതാണ് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്.

സ്വർണത്തിൽ നിക്ഷേപിച്ചാൽ നേട്ടം
2023 മേയ് 31 നുള്ള കണക്ക് പ്രകാരം, 20 വർഷം മുൻപ് സ്വർണം വാങ്ങിയവർക്കുള്ള റിട്ടേൺ 12 ശതമാണ്. 15 വർഷകാലയളവിനിടെ 10.3 ശതമാനവും കഴിഞ്ഞ 10 വർഷത്തിനിടെ 7.50 ശതമാനം റിട്ടേണും സ്വർണം നൽകി. എന്നാൽ ഒരു വർഷത്തിനിടെ സ്വർണം മറ്റു അസറ്റ് ക്ലാസുകളെ പിന്നിലാക്കുന്ന റിട്ടേണാണ് നൽകിയത്.
1 വർഷത്തിനിടെ 14.2 ശതമാനം വളർച്ചയാണ് സ്വർണത്തിന്റെ മൂല്യത്തിലുണ്ടായത്. അതേസമയത്ത് ഇന്ത്യൻ ഇക്വിറ്റി നൽകിയ റിട്ടേൺ വെറും 12.9 ശതമാനമാണ്. 20 വർഷം മുൻപ് സ്വർണത്തിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് ഇന്നത്തെ മൂല്യം 9.6 ലക്ഷം രൂപയാണ്.
ആഭരണമല്ലാതെ എന്തെല്ലാം മാർഗങ്ങൾ
മുൻകാലങ്ങളിൽ പൊതുവെ അടുത്തുള്ള ജുവലറികളെയാണ് സ്വർണം വാങ്ങാൻ ആശ്രയിച്ചിരുന്നത്. ഇക്കാലത്ത് സ്വർണം വാങ്ങാനോ നിക്ഷേപിക്കാനോ ആഭരണങ്ങളെ കൂടാതെ നിരവധി മാർഗങ്ങളുണ്ട്. എന്തിന് വാങ്ങുന്നു എന്നതിന് ആശ്രയിച്ചിരിക്കും ഓരോരുത്തർക്കും ഏതെല്ലാം മാർഗങ്ങൾ അനുയോജ്യമാകുമെന്ന് അറിയാൻ.
ആഭരണങ്ങളായി വാങ്ങുന്നത് സ്വർണം വാങ്ങുന്നതിനുള്ള ഏറ്റവും പരമ്പരാഗതവും ഏറ്റവും ചെലവേറിയതുമായ മാർഗമാണ്. ആഭരണങ്ങളായി വാങ്ങുമ്പോൾ നിർമാണ ചാർജും മറ്റ് ചാർജുകളും അധികമായി നൽകണം.
സ്വർണം ഭൗതികമായി തന്നെ വേണമെങ്കിൽ നിക്ഷേപത്തിന് നാണയങ്ങൾ വാങ്ങാം. പണിക്കൂലി ബാധകമാകുമെങ്കിലും ആഭരണത്തെക്കാൾ കുറവാണിത്. അധിക ചെലവില്ലാതെ ഡിജിറ്റൽ സ്വർണം വാങ്ങാം. ഭൗതികമായി കൈവശമില്ലാതെ എന്നാൽ ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്യുന്നതാണ് ഡിജിറ്റൽ സ്വർണത്തിന്റെ രീതി. ഗോൾഡ് ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ട് എന്നിവയാണ് സ്വർണം വാങ്ങാനുള്ള മറ്റു മാർഗങ്ങൾ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
