ഒരാഴ്ചയ്ക്കിടെ അഞ്ച് ദിവസവും വില ഇടിഞ്ഞ ശേഷം കേരള വിപണിയിൽ ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 46,160 രൂപയിലും ഗ്രാമിന് 5,770 രൂപയിലുമാണ് സ്വർണം വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞാണ് സ്വർണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്.
മൂന്ന് ആഴ്ചയ്ക്കിടയിലെ നിലവാരത്തിലേക്ക് ഇതോടെ സ്വർണ വില എത്തി. ഡിസംബർ 14,15 തീയതികളിലാണ് ഈ നിലവാരത്തിന് സമാനമായ വില കേരള വിപണിയിൽ രേഖപ്പെടുത്തിയത്.
വില ഇടിവിന്റെ കാലം
ഒരാഴ്ച കാലയളവായി സ്വര്‍ണ വില താഴേക്കാണ്. ഇതിൽ അഞ്ച് ദിവസം സ്വർണ വില ഇടിഞ്ഞു. ബാക്കി ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ജനുവരി മാസത്തിൽ ഒരു ദിവസമാണ് സ്വർണ വില ഉയർന്നത്. ജനുവരി രണ്ടിന് 160 രൂപ വർധിച്ച് 47,000 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇതാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്.

നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞതോടെ 46,160 രൂപയിലേക്കും വില എത്തി.
ആഗോള വിപണിയിലും സ്വർണ വിലയിൽ മാറ്റമില്ല
ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ വ്യാഴാഴ്ച പുറത്തു വരുന്നതിന് മുന്നോടിയായി നിക്ഷേപകർ പിൻവലിഞ്ഞതിനാൽ ബുധനാഴ്ച സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. സ്‌പോട്ട് ഗോൾഡ് 0.06 ശതമാനത്തിന്റെ നഷ്ടത്തോടെ ഔൺസിന് 2,029.06 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക ഉയരുകയും 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിലായിരിക്കുകയും ചെയ്യുന്നത് സ്വർണ വില ഇടിക്കുന്നത്.
ഇനി വില ഇടിയുമോ?
പ്രതീക്ഷിച്ചതിലും ശക്തമായ തൊഴിൽ ഡാറ്റ, ഫെഡറൽ റിസർവ് മിനുറ്റ്സിൽ നിരക്ക് കുറയ്ക്കുന്നതിന്റെ സമയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ യുഎസിൽ നേരത്തെയുള്ള പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകളെ മയപ്പെടുത്തി. ഇതോടെ ഡോളറും ബോണ്ട് യീൽഡും ശക്തമായത് സ്വർണത്തിന്റെ വില ഇടിച്ചു. ഇതാണ് കേരള വിപണിയിൽ വില താഴേക്ക് പോകാൻ കാരണം.
102 നിലവാരത്തിലേക്ക് ഡോളർ സൂചിക തിരികെ വന്നതും 10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതും സ്വർണ വിലയെ ഇടിച്ചു. ഫെഡറൽ റിസർവിന്റെ നിരക്ക് കുറയ്ക്കൽ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന യുഎസ് ഉപഭോക്തൃ വിലക്കയറ്റ റിപ്പോർട്ട് വ്യാഴാഴ്ചയോടെ പുറത്ത് വരും. ഇത് അനുസരിച്ചാകും സ്വർണ വിലയിലുള്ള അടുത്ത കയറ്റിറക്കങ്ങൾ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
