ആഘോഷ ദിവസങ്ങൾ അടുത്തിരിക്കെ സ്വർണ വില തിരികെ കയറുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെടുന്നതിന് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 160 രൂപയാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. 43,600 രൂപയാണ് കേരള വിപണിയില്‍ പവന്റെ വില. ഗ്രാമിന് 5,450 രൂപ നല്‍കണം,.
തുടര്‍ച്ചയായമൂന്ന് ദിവസങ്ങളിലായി 320 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. ഈ ആഴ്ചയിലെ ആദ്യ ദിനം ഓഗസ്റ്റ് 21 ന് 43,280 രൂപയിലായിരുന്നു സ്വര്‍ണവില. ആദ്യ ദിനം വിലയില്‍ മാറ്റമുണ്ടായില്ല. തൊട്ടടുത്ത ദിവസം 80 രൂപ വര്‍ധിച്ച് 43360 രൂപയിലും ബുധനാഴ്ച 80 രൂപ വര്‍ധിച്ച് 43440 രൂപയിലുമായിരുന്നു സ്വര്‍ണ വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ നിന്നാണ് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്.
ഓഗസ്റ്റ് 17 മുതല്‍ 21 വരെ രേഖപ്പെടുത്തിയ 43,280 രൂപയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അഞ്ച് ദിവസമാണ് ഈ നിരക്കില്‍ സ്വര്‍ണ വില തുടര്‍ന്നത്. സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമായിരുന്നു ഇത്. ഓഗസ്റ്റ് 1-ാം തീയതി രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില.

സ്വർണ വില എങ്ങോട്ട്
ജൂലായിലെ മുന്നേറ്റത്തിന്റെ പാദ തുടർന്ന് ഓഗസ്റ്റിലെ ആദ്യ ദിവസങ്ങളിൽ സ്വർണ വില 44,000 രപ നിലവാരത്തിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് 44,320 രൂപ, രണ്ടിന് 44,080 രൂപ, ഓഗസ്റ്റ് 5 മുതല്‍ 7 വരെ 44,120 രൂപ എന്നിങ്ങനെ ഉയർന്ന് നിന്ന സ്വർണ വില പിന്നീടാണ് ഇടിയാൻ തുടങ്ങിയത്.
ഓഗസ്റ്റ് 9 തിന് ശേഷം വില സ്വർണ വില 44,000 രൂപ നിലവാരത്തിന് താഴെയാണ്. അമേരിക്കയിൽ പലിശ നിരക്ക് ഭീഷണിയും ഡോളർ, ട്രഷറി ബോണ്ട് യീൽഡ് വർധനവ് എന്നിവയാണ് സ്വർണ വിലയെ താഴ്ത്തി കൊണ്ടു വന്നത്.
ആഗോള വിപണിയിൽ
യുഎസ് ഡോളറും ട്രഷറി യീൽഡും മുന്നേറ്റത്തിൽ നിന്ന് ഇടവേള എടുത്തതിനാൽ വ്യാഴാഴ്ച ആഗോള വിപണിയിൽ സ്വർണവില രണ്ടാഴ്‌ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് 0.29 ശതമാനം ഉയർന്ന് ഔൺസിന് 1,921.12 ഡോളറിലെത്തി. ഓഗസ്റ്റ് 11 ബുധനാഴ്ചയിലെ വിലയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വർണ വില അടുത്തു.
ഇനി സ്വർണ വിലയെ സ്വാധീനിക്കാവുന്ന തീരുമാനം ജാക്‌സൺ ഹോൾ മീറ്റിംഗിലെ യുഎസ് ഫെഡറൽ റിസർവ് ചെയർമാന്റെ പ്രസംഗമാണ്. പലിശ നിരക്കുകൾ കുറയ്ക്കാനാണ് തീരുമാനമെങ്കിൽ സ്വർണ വില ഇനിയും ഉയരും.
More From GoodReturns

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
