ബുധനാഴ്ചയിലെ വലിയ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച മാറ്റമില്ല. ആഗോള സാഹചര്യങ്ങളില്‍ മാറ്റം വന്നതോടെ വ്യാഴാഴ്ചയും സ്വര്‍ണ വില 44,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,595 രൂപയാണ് വ്യാഴാഴ്ചയിലെ വില. യുഎസ് പണപ്പെരുപ്പം കുറഞ്ഞതോടെ ഡോളറും ബോണ്ട് യീല്‍ഡും ഇടിവ് രേഖപ്പെടുത്തിയതാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില ഉയര്‍ത്തിയത്. വ്യാഴാഴ്ച 320 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 44,760 രൂപയിലേക്ക് എത്തിയത്.
ഈ ആഴ്ചയില്‍ വില ഇടിവോടെയാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. നവംബര്‍ 13 ന് 80 രൂപ കുറഞ്ഞതോടെ 44,360 രൂപയിലേക്ക് സ്വര്‍ണ വില എത്തി. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണ വില വീണ്ടും 44,440 രൂപയിലേക്ക് എത്തി. ശനിയാഴ്ചയിലെ ക്ലോസിംഗ് വിലയാണിത്. ഈ നിലവാരത്തില്‍ നിന്നാണ് ബുധനാഴ്ച സ്വര്‍ണ വില 320 രൂപ വര്‍ധിച്ചത്.

നവംബര്‍ മാസത്തില്‍ സ്വര്‍ണ വില ചാഞ്ചാട്ട സ്വഭാവമാണ് കാണിക്കുന്നത്. മാസത്തിലെ ആദ്യ ദിവസം രേഖപ്പെടുത്തിയ 45,120 രൂപയേക്കാള്‍ 360 രൂപ മാത്രമാണ് നവംബര്‍ 16 ലെ സ്വര്‍ണ വിലയിലുള്ള വ്യത്യാസം.
ആദ്യ ആഴ്ച 45,280 രൂപ എന്ന മാസത്തിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്വര്‍ണ വില ചാഞ്ചാട്ട സ്വഭാവം കാണിക്കുകയാണ്. കൂടിയും കുറഞ്ഞും സ്വര്‍ണ വില 44,360 രൂപ വരെയാണ് ഈ മാസത്തില്‍ താഴ്ന്നത്. ആഗോള വിപണിയിലെ സംഭവ വികാസങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
ആഗോള വിപണിയിൽ
ബുധനാഴ്ച ഇടിവിലേക്ക് പോയ ഡോളർ വ്യാഴാഴ്ച വീര്യം വീണ്ടെടുത്തതോടെ ആഗോള വിപണിയിൽ വില കാര്യമായ മാറ്റമില്ല. യുഎസ് റീട്ടെയിൽ വിൽപ്പന ഡാറ്റയ്ക്ക് ശേഷം ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് നികത്തുമെന്ന പ്രതീക്ഷ കുറഞ്ഞതോടെ സ്പോട്ട് ഗോൾഡ് ഔൺസിന് 1,958.79 ഡോളർ എന്ന നിരക്കിലെത്തി. ശക്തമായ യുഎസ് സാമ്പത്തിക ഡാറ്റ പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന കാഴ്ചപ്പാടിനെ മങ്ങിച്ചതിനാലാണ് ഒറ്റരാത്രികൊണ്ട് ഡോളർ വീണ്ടും ഉയർന്നത്.
യുഎസ് പണപ്പെരുപ്പ കണക്കുകൾ മന്ദഗതിയിലുള്ള പ്രവണത കാണിച്ചതിനെത്തുടർന്ന് ഡോളർ സൂചിക ബുധനാഴ്ച 105 നിലവാരത്തിന് താഴേക്ക് പതിച്ചതോടെയാണ് സ്വർണം ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. നിലവിൽ 0.15 ശതമാനം നേട്ടത്തിൽ 104.52 നിലവാരത്തിലാണ് ഡോളർ സൂചിക. പെട്രോൾ വിലയിലെ കുത്തനെ ഇടിവ്, പണപ്പെരുപ്പ സമ്മർദം കുറയുന്നതിന്റെ ഏറ്റവും പുതിയ സൂചനകൾ എന്നിവ ഒക്ടോബറിൽ യു.എസ്. ഉൽപ്പാദക വില മൂന്നര വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരുന്നു.
ചൊവ്വാഴ്ച പുറത്തു വന്ന ഉപഭോക്തൃ സൂചിക ഡാറ്റ പ്രകാരം യുഎസിലെ ഉപഭോക്തൃ വിലകൾ ഒക്ടോബറിൽ 0.2 ശതമാനത്തിലാണ്. 0.3 ശതമാനം എന്ന നിയന്ത്രിത നിരക്കിന് താഴെ എത്തിയതാണ് പലിശ നിരക്ക് കുറയുമെന്ന സൂചനകളുണ്ടായത്. കുറഞ്ഞ പലിശ നിരക്ക് സ്വർണം കൈവശം വയ്ക്കുന്നതിനുള്ള അവസര ചെലവ് കുറയ്ക്കുകയും വില ഉയർത്തും ചെയ്യും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications