മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ വെള്ളിയാഴ്ച മുന്നേറ്റം. കേരള വിപണിയിൽ പവന് 160 രൂപ വർധിച്ച് സ്വർണ വില 43,760 രൂപയിലേക്ക് എത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 5,470 രൂപയിലാണ് ഇന്നത്തെ വില. രണ്ട് ദിവസം മാറ്റമില്ലാത തുടർന്ന ശേഷമാണ് സ്വർണ വില വെള്ളിയാഴ്ച വർധിച്ചത്. ആഗോള വിപണിയിൽ കാര്യമായ മുന്നേറ്റമില്ലാത്ത ഘട്ടത്തിൽ കൂടിയാണ് കേരളത്തിൽ സ്വർണ വില ഉയരുന്നത്.
സ്വർണ വില തിരികെ കയറുന്നോ?
സ്വര്‍ണ വിലയില്‍ കാര്യമായ ചാഞ്ചാട്ടമില്ലാതിരുന്നൊരു ആഴ്ചയാണിത്. താഴ്ന്ന നിലവാരത്തിൽ തുടർന്ന ശേഷമാണ് സ്വർണ വില തിരികെ കയറാൻ തുടങ്ങിയത്. സെപ്റ്റംബര്‍ 11 ന് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് 43,880 രൂപയിലായിരുന്നു. ചൊവ്വാഴ്ച വരെ ഈ വിലയിലാണ് കേരള വിപണിയില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്.
സെപ്റ്റംബര്‍ 9 മുതലാണ് സ്വര്‍ണ വില 43,880 രൂപയിലെത്തിയത്. ബധനാഴ്ച 280 രൂപ കുറഞ്ഞ സ്വര്‍ണ വില 43,600 രൂപയിലെത്തി. വ്യാഴാഴ്ചയും ഇതേ നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച വില വര്‍ധിച്ചത്.

ആഗോള വിപണിയില്‍
ആഗോള വിപണിയിൽ സ്വർണ വില കാര്യമായ മുന്നേറ്റം കാണാനില്ല. സ്വർണ വില തുടർച്ചയായ രണ്ടാം പ്രതിവാര ഇടിവ് രേഖപ്പെടുത്തുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,910.85 ഡോളർ എന്ന നിലയിലാണ്. വ്യാഴാഴ്ച 1,905.10 ഡോളറിലെത്തിയ സ്വർണ വില ഓഗസ്റ്റ് 23 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഈ വാരം 0.4 ശതമാനം ഇടിവിലാണ്.
വാങ്ങാൻ പറ്റിയ അവസരം
സ്വർണ വില താഴ്ന്ന നിലവാരത്തിൽ നിന്ന് തിരികെ കയറാൻ തുടങ്ങിയെങ്കിലും വലിയ മുന്നേറ്റത്തിന് കാത്തുനിൽക്കാതെ വാങ്ങാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര വിപണിയിൽ ഇടിവ് സംഭവിച്ചാലും ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ശക്തമായതിനാൽ സ്വർണ വില മാറ്റമില്ലാതെ തുടരാനാണ് സാധ്യത. പൂജ ആഘോഷങ്ങൾ വരുന്നതും കേരളത്തിലെ വിവാഹ സീസൺ ആരംഭിച്ചതും സ്വർണത്തിന് ഡിമാന്റ് വർധിപ്പിക്കുന്നുണ്ട്.
ആഗോള വിപണിയിൽ വിവിധ അനിശ്ചിതത്വങ്ങൾ നിലവിലുണ്ട്. അതിനാൽ, അന്താരാഷ്ട്ര തലത്തിൽ സ്വർണ വില ഒരു പരിധിവരെ കുറയുമെന്ന് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ശക്തമായ ആഭ്യന്തര ഡിമാൻഡ് കാരണം ആഭ്യന്തര വില ഹ്രസ്വകാലത്തേക്ക് മാറ്റമില്ലാതെ തുടരും. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ഇടിവിന് കാത്തുനിൽക്കാതെ ലഭ്യമായ കുറഞ്ഞ നിരക്കിൽ വാങ്ങുകയോ അഡ്വാൻസ് ബുക്കിംഗ് നടത്തുകയോ ചെയ്യാം.
മറ്റു നഗരങ്ങളിലെ സ്വർണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒരു പവൻ 22 കാരറ്റിന് ഈടാക്കുന്ന വില അറിയാം. ചെന്നൈ നഗരത്തില്‍ സ്വര്‍ണ വില പവന് 160 രൂപയുടെ വര്‍ധനവോടെ 44,000 രൂപയിലെത്തി. ഡല്‍ഹിയില്‍ വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 43,720 രൂപയാണ് വില.
മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ നഗരങ്ങളില്‍ പവന് 160 രൂപ വര്‍ധിച്ചു. 43,760 രൂപയാണ് ഇന്നത്തെ വില. വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങില്‍ 160 രൂപ വര്‍ധിച്ച് പവന് 43,800 രൂപയിലെത്തി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
