ഒറ്റദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ വര്‍ധനവ് 240 രൂപ; സ്വര്‍ണം കുതിപ്പിലേക്കോ; ഇന്നത്തെ വില അറിയാം

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചു. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ് കേരള വിപണിയില്‍ വ്യാഴാഴ്ചയിലെ വില. ജൂലായ് 20 തിന് മാസത്തിലെ ഉയര്‍ന്ന വിലയായ പവന് 44,560 രൂപയിലെത്തിയ സ്വര്‍ണ വില ഈ നിലവാരത്തില്‍ നിന്ന് താഴേക്ക് വരുന്ന കാഴ്ചയാണ് തുടര്‍ ദിവസങ്ങളിലുണ്ടായത്.

5 ദിവസം കൊണ്ട് 560 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. അതേസമയം, ബുധനാഴ്ച 120 രൂപ വര്‍ധിച്ചതോടെ രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വില 360 രൂപയുടെ വര്‍ധനവ് കണ്ടു. ജൂലായ് 20 തിന് ശേഷം കേരള വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള വിപണിയിലും വില വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.

ഒറ്റദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ വര്‍ധനവ് 240 രൂപ; സ്വര്‍ണം കുതിപ്പിലേക്കോ; ഇന്നത്തെ വില അറിയാം

ജൂലായിലെ സ്വർണ വില

ജൂണ്‍ മാസത്തില്‍ ഇടിവിന്റെ ട്രെന്‍ഡായിരുന്നെങ്കില്‍ ജൂലായിലേക്ക് എത്തുമ്പോൾ സ്വർണ വില വീണ്ടും പുതിയ ഉയരം താണ്ടുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മാസം അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ ജൂലായ് മാസത്തിലെ ആദ്യ ദിവസത്തെ അപേക്ഷിച്ച് 1,040 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം.

ജൂലായ് ഒന്നിന് 43,320 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ജൂലായ് മൂന്നിന് 43,240 രൂപയിലേക്ക് താഴ്ന്ന് മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. പിന്നീട് പതിയെ സ്വര്‍ണ വില വളര്‍ന്നാണ് ജൂലായ് 20 തിന് മാസത്തിലെ ഉയര്‍ന്ന നിലയിലെത്തിയത്.

മറ്റു ന​ഗരങ്ങളിലെ സ്വർണ വില

വിവിധ നഗരങ്ങളില്‍ ഒരു ഗ്രാം (22 കാരറ്റ്) സ്വര്‍ണത്തിന്റെ വില നോക്കാം. ചെന്നൈയിൽ 28 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. പവന് 224 രൂപയും വർധിച്ചു. മറ്റ് ഇന്ത്യൻ ന​ഗരങ്ങളിൽ 30 രൂപയാണ് ​ഗ്രാമിന് വർധിച്ചത്.

ചെന്നൈ- 5,580 രൂപ

മുംബൈ- 5,545 രൂപ

ഡല്‍ഹി- 5,560 രൂപ

കൊല്‍ക്കത്ത- 5,545 രൂപ

ബംഗളൂരു- 5,545 രൂപ

ഹൈദരാബാദ്- 5,545 രൂപ

പൂനെ- 5,545 രൂപ

വഡോദര- 5,550 രൂപ

അഹമ്മദാബാദ്- 5,550 രൂപ

ആ​ഗോള വിപണി

വ്യാഴാഴ്ച സ്വർണ വിപണി പ്രതീക്ഷിച്ച തീരുമാനം യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധനവാണ്. പ്രതീക്ഷിച്ച രീതിയിൽ ഫെഡറൽ റിസർവ് കാൽശതമാനം പലിശ നിരക്ക് വർധിപ്പിപ്പിച്ചതും ഭാവി പലിശ വർധനവിനെ പറ്റിയുള്ള ഫെഡ് ചെയർമാൻ ജെറോം പവലിന്റെ സന്തുലിതമായ അഭിപ്രായവും സ്വർണത്തെ നിക്ഷേപകരിലേക്ക് ആകർഷിച്ചു.

വ്യാഴാഴ്ച ഏഷ്യൻ വിപണി സമയത്ത് സ്വർണ വില ഉയർന്ന് ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ് സ്വർണ വിലയെത്തി. 0.57 ശതമാനം ഉയർന്ന് ഔൺസിന് 1,977.83 ഡോളർ നിലവാരത്തിലാണ് സ്വർണ വില. ജൂലൈ 20 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 

ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കാൽ ശതമാനമാണ് വർധനവ് വരുത്തിയത്. പലിശ നിരക്ക് വർധനവിന് പിന്നാലെ ഡോളർ ശക്തമായതാണ് സ്വർണ വിലയിൽ വലിയ മുന്നേറ്റത്തിന് തടസമായത്. ബുധനാഴ്ച ഇടിഞ്ഞതിന് ശേഷം ഡോളറിന്റെയും യുഎസ് ട്രഷറിയുടെയും വരുമാനം ഉയർന്നു. 100.81 നിലവാരത്തിലാണ് ഡോളർ വ്യാപാരം നടക്കുന്നത്. ഡോളർ ശക്തിപ്പെടുന്നത്, മറ്റ് കറൻസിയിൽ സ്വർണം വാങ്ങുന്നവർക്ക് ചെലവേറിയതാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X